അറബിക് കോളേജുകള്‍

ദര്‍സ് സമ്പ്രദായത്തില്‍ നടന്നുവന്ന മതപാഠശാലകള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസരീതിയനുസരിച്ച് പരിഷ്കരിക്കപ്പെട്ടവയാണ് അറബിക് കോളേജുകള്‍.

 

പള്ളികളായിരുന്നു ദീര്‍ഘകാലം ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രം. അവ പള്ളിദര്‍സുകള്‍ എന്നറിയപ്പെട്ടു. അധ്യാപകനെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസരീതിയാണിത്. ഗുരുകുല വദ്യാഭ്യാസരീതിയോട് സദൃശം. ഒരു ഗ്രന്ഥം പൂര്‍ണമായി പഠിച്ചുകഴിഞ്ഞ് രണ്ടാമത്തേത് തുടങ്ങുക എന്ന അധ്യയനരീതിയാണ് ദര്‍സുകളില്‍ സ്വീകരിച്ചിരുന്നത്.

 

ആധുനിക ഇംഗ്ളീഷ് വിദ്യാഭ്യാസരീതിയുടെ ആഗമനത്തോടെ മതവിദ്യാഭ്യാസരംഗത്തും പരിഷ്കരണങ്ങള്‍വന്നു. കേരളത്തിലെ പരശ്ശതം പള്ളിദര്‍സുകളില്‍ പലതും ക്രമേണ അറബിക് കോളേജുകളായി മാറി. ഏകാധ്യാപകനെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസത്തിനു പകരം, വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായമാണ് അറബിക് കോളേജുകളില്‍ പിന്തുടര്‍ന്നത്. വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഒന്നിലധികം അധ്യാപകരുണ്ടായി. വിവിധ വിഷയങ്ങള്‍ ക്രമാനുഗതമായി പഠിപ്പിക്കുന്ന രീതി സ്വീകരിച്ചു.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top