ഇസ്ലാമിക സാഹിത്യം.

പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നിവയുടെ ഇസ്ലാമിക സങ്കല്‍പപ്രകാരമുളള മനോഹരവും ഹൃദയാവര്‍ജകവുമായ ചിത്രീകരണം എന്നാണ് പ്രൊഫ.മുഹമ്മദ് ഖുത്വുബ് ഇസ്ലാമിക സാഹിത്യത്തെ നിര്‍വചിക്കുന്നത്. മൌദൂദി ഇസ്ലാമിക വീക്ഷണപ്രകാരം സാഹിത്യത്തെ മൂന്നായി തരം തിരിക്കുന്നുണ്ട്. അനഭികാമ്യം, അഭികാമ്യം, ഇസ്ലാമികം എന്നിങ്ങനെ.നിരീശ്വരത്വം, നിര്‍മതത്വം, അധാര്‍മികത തുടങ്ങിയ ഇസ്ലാം വിരുദ്ധ ചിന്താഗതികളിലേക്കും പ്രവണതകളിലേക്കും നയിക്കുന്നവയാണ് അനഭികാമ്യ സാഹിത്യം. മനുഷ്യ മനസ്സില്‍ വിശുദ്ധമായ വികാരങ്ങളും ഭാവനകളും ഉണര്‍ത്തുന്നതും മനുഷ്യനെ തിന്മയിലേക്ക് നയിക്കുകയോ നന്മയെ അവന്റെ ദൃഷ്ടിയില്‍ നിന്ന് മറക്കുകയോ ചെയ്യാത്തതുമായ സാഹിത്യമാണ് അഭികാമ്യസാഹിത്യം. ഇസ്ലാമിക വിശ്വാസത്തിലേക്കും മൂല്യങ്ങളിലേക്കും നയിക്കാ നുതകുന്നവയാണ് ഇസ്ലാമിക സാഹിത്യം.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top