- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഗോള ശാസ്ത്രം |
|
ആകാശങ്ങളെക്കൂറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ. ആദ്യകാലത്ത് സൂര്യനും, ചന്ദ്രനും കൂടാതെ അന്നറിയപ്പെട്ടിരുന്നതും നഗ്ന ദൃഷ്ടികള്‍ക്കൊണ്ടു കാണാന്‍ സാധിക്കാത്തതുമായ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ച് ഗ്രഹങ്ങളും മാത്രമായിരുന്നു പഠനത്തിന് വിധേയമായിരുന്നത്. നക്ഷത്രങ്ങള്‍ ആകാശത്ത് സ്ഥിരമായി നില്‍ക്കുന്ന ബിന്ദുക്കളാണ് എന്ന സങ്കല്‍പത്തില്‍ അവയ്ക്കിടയിലൂടെ ആ പശ്ചാത്തലത്തില്‍ ഗോളങ്ങളുടെ ചലനം, സ്ഥാനം, ഗ്രഹണം മുതലായ വിശയങ്ങളാണ് ഗോള ശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നീട് ആകാശത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാന്‍ മനുഷ്യന്‍ പ്രാപ്തനായതോടെ ഗോളശാസ്ത്രം വികസിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്രപഞ്ചവും അതിലെ പ്രതിഭാസങ്ങളും നിരീക്ഷണ ഗവേഷണ വിഷയങ്ങളായിക്കഴിഞ്ഞിരിക്കുകയാണ്.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |