ശാസ്ത്രം

ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍ അനേകം ശാസ്ത്രശാഖകളെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളോ സൂചനകളോ ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. എല്ലാ ശാസ്ത്രവും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതും ശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ തീരെ ഇല്ല എന്ന് പറയുന്നതും അതിരുകടന്ന വാദങ്ങളാണ്. ശാശ്വതമായ പരലോകത്തെക്കുറിച്ചുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഖുര്‍ആന്‍ ശാസ്ത്രപരാമര്‍ശങ്ങള്‍ നടത്തുന്നത്. "നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിനുവേണ്ടി അവന്‍ (ശാസ്ത്രീയ) ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.'' (13: 2)

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top