- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
കേരള മുസ്ലിം നവോത്ഥാനം |
|
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി അറബ് മുസ്ലിം ലോകത്ത് ഉയര്‍ന്നു വന്ന ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വ്യക്തികളിലൂടെയും സംഘടനകള്‍ മുഖേനയും കേരള മുസ്ലിംകള്‍ക്കിടയില്‍ നടന്ന സംസ്കരണ സംരംഭങ്ങളാണ് കേരള മുസ്ലിം നവോത്ഥാനമെന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. മത, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെല്ലാം അതിന്റെ അലയടികള്‍ ഉണ്ടായിട്ടുണ്ട്. നവോത്ഥാനമെന്ന പദത്തിനു പ്രചാരം സിദ്ധിക്കുന്നത് അടുത്തകാലത്താണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിനുമുമ്പും വിവിധ കാലഘട്ടങ്ങളിലായി മുസ്ലിം ലോകത്ത് സംസ്കരണ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുകയും പ്രവര്‍ത്തിക്കുകയും അറബ് ലോകവുമായി നേരിട്ടു ബന്ധം പുലര്‍ത്തിയ കേരളമുസ്ലിംകളില്‍ അതിന്റെ അലയൊലികള്‍ എത്തുകയും ചെയ്തിരുന്നു.
ഇസ് ലാമിക വിജ്ഞാനകോശം (വാള്യം. 8, പേജ്. 402) |