നവോത്ഥാന ചരിത്രം

പതിനാല് നൂറ്റാണ്ട് ദൈര്‍ഘ്യമുള്ള ഇസ്ലാമിക ചരിത്രത്തിലുടനീളം ഒട്ടേറെ നവോത്ഥാന നായകരെയും പരിഷ്കരണ സംരംഭങ്ങളെയും കാണാന്‍ കഴിയും. എന്നാല്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരും മുജദ്ദിദായി(പരിഷ്കര്‍ത്താവ്) വിശേഷിപ്പിക്കപ്പെടാറില്ല. ഒട്ടേറെ മേഖലകളില്‍ അനന്യമായ സ്വാധീനം ചെലുത്തിയ ഏതാനും പേര്‍ക്കുമാത്രമേ ആ വിശേഷണം നല്‍കപ്പെട്ടിട്ടുള്ളൂ. അതുപോലെ, നവോത്ഥാന സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നത് എപ്പോഴും വ്യക്തികള്‍ മാത്രമായിക്കൊള്ളണമെന്നില്ല. വ്യക്തികളുടെ കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം അതാകാവുന്നതാണ്. ഇസ്ലാമിക ചരിത്രത്തില്‍ രണ്ടിനും മാതൃകകളുണ്ട്.

 
Scroll to Top