ഈ സൈറ്റിനെ പിന്തുടരൂ..

ഹജ്ജ്

ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ പ്രതിനിധികള്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന ആഗോള മുസ്ലിം സമ്മേളനമാണ് ഹജ്ജ്. ധനി-ദരിദ്ര വ്യത്യാസമില്ലാതെ എല്ലാവരും ലളിതമായ ഒരേ വസ്ത്രമണിഞ്ഞ് അല്ലാഹുവിന്റെ ഭവനത്തില്‍ ഒത്തുചേരുന്നത് ഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്. ഇസ്ലാമിലെ അടിസ്ഥാന ആരാധനാ കര്‍മങ്ങളില്‍ നമസ്കാരവും നോമ്പും ശാരീരികമായി അനുഷ്ഠിക്കേണ്ട ബാധ്യതകളാണ്. സകാത്ത് സാമ്പത്തിക ബാധ്യതയും. ഹജ്ജാവട്ടെ ഒരേസമയത്ത് ശാരീരികവും സാമ്പത്തികവുമായ ബാധ്യതയാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം അവരവരുടെ നാടുകളില്‍വെച്ചു നിര്‍വഹിക്കുന്ന കര്‍മങ്ങളാണ്. ഹജ്ജാവട്ടെ, ലോകത്തിന്റെ ഏതുഭാഗത്ത് ജീവിക്കുന്നവരായാലും അറേബ്യയിലെ മക്കയില്‍ വന്ന് നിര്‍വഹിക്കേണ്ടതാണ്.

 
Scroll to Top