ഇസ്ലാമിക ഫിഖ്ഹ്

ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദമാണ് 'ഫിഖ്ഹ്'. മലയാള ഭാഷയില്‍ ഈ സാങ്കേതിക ശബ്ദത്തിന് നല്‍കാറുള്ള വിവര്‍ത്തനം 'കര്‍മശാസ്ത്ര'മെന്നാണ്. ഫിഖ്ഹ് ഉള്‍ക്കൊള്ളുന്ന ആശയലോകങ്ങള്‍ കര്‍മശാസ്ത്രമെന്ന മലയാളശബ്ദം പൂര്‍ണമായും പരാവര്‍ത്തനം ചെയ്യുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

ഇസ്ലാമിക ഫിഖ്ഹിനെ സംബന്ധിച്ച് ഇന്ന് പലരും തെറ്റിദ്ധാരണയിലും അജ്ഞതയിലുമാണ്. പരിമിതമായ അര്‍ത്ഥത്തിലാണ് ഇന്ന് ഇസ്ലാമിക ഫിഖ്ഹിന്റെ പ്രയോഗം. കേവലം കര്‍മശാസ്ത്രമെന്ന അര്‍ത്ഥമേ അതിന് വകവെച്ചു നല്‍കുന്നുള്ളൂ. എന്നാല്‍ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പരിചയപ്പെടുത്തിത്തരുന്ന ഫിഖ്ഹ് മറ്റൊന്നാണ്. കര്‍മശാസ്ത്രമെന്ന ഫിഖ്ഹിനെയല്ല; വിശാലവും ആഴത്തിലുള്ളതുമായ ഫിഖ്ഹിനെയാണ് അവയില്‍ നാം ദര്‍ശിക്കുക.

 
Scroll to Top