മുഹമ്മദ് നബി (സ)

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യ ദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി.ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്.അതിനാല്‍ ആ ജീവിതം തുറന്നു വെച്ച പുസ്തകമാണ്.അതില്‍ അവ്യക്തതകളോ അസ്പഷ്ടതകളോ ഇല്ല.പ്രവാചകന്റെതുപോലെ ലോകത്ത് ഇന്നോളം ആരുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല.ആ മഹത് ജീവിതത്തിലെ ചെറുതും വലുതും നിസ്സാരവും പ്രധാനവുമായ സംഭവങ്ങളിലൊന്നുപോലും രേഖപ്പെടുത്തപെടാതിരുന്നിട്ടില്ല. സഹധര്‍മിണിമാരുമായുളള സഹവാസത്തിന്റെ വിശദാംശങ്ങളുള്‍പ്പെടെ ആ ജീവിതത്തിലെ എല്ലാം ഏവര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന ഒരു നേതാവുമില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു.അവരുടെ മുഴു ജീവിത ചര്യകളിലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്.

 

നബി‍(സ)/പ്രസന്ടേഷന്‍സ്


നബി‍(സ)/ഓഡിയോ

No audio file(s) available

നബി‍(സ)/ഫോട്ടോസ്

Scroll to Top