ഹദീസ്

ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസ്. പ്രഥമ പ്രമാണമായ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും വിശദീകരണവുമത്രെ അത്. മൊഴി, വൃത്താന്തം, വാര്‍ത്ത എന്നെല്ലാമാണ് ഹദീസിന്റെ ഭാഷാര്‍ഥം. സാങ്കേതികമായി പ്രവാചകന്‍(സ)യുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണ് ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന, പ്രവാചകചരിത്രം തുടങ്ങിയവയും ഹദീസിന്റെ വിവക്ഷയില്‍ വരുന്നു.

 
Scroll to Top