- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഇന്റര്‍നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് (IIIT) |
|
വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് 1981-ല്‍ ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖി, ഡോ. അബ്ദുല്‍ ഹമീദ് അബൂസുലൈമാന്‍, ഡോ. ജമാല്‍ ബര്‍സിഞ്ചി എന്നിവര്‍ മുന്‍കൈയെടുത്തു സ്ഥാപിച്ചതാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് (IIIT). ധാരാളം സെമിനാറുകളും സിമ്പോസിയങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുകയുണ്ടായി. വിജ്ഞാനത്തിന്റെ ഇസ്ലാമീകരണത്തെക്കുറിച്ച് 1982-ല്‍ പാകിസ്താനിലും 1984-ല്‍ മലേഷ്യയിലും, മെത്തഡോളജി സംബന്ധമായി 1987-ല്‍ സുഡാനിലും 1989-ല്‍ അല്‍ജീരിയയിലും, ഹദീഥും അതിന്റെ മെതഡോളജിയും സംബന്ധിച്ച് 1989-ല്‍ ജോര്‍ദാനിലും, ഇസ്ലാമിക വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ വികസനത്തെ സംബന്ധിച്ച് 1990-ല്‍ ജോര്‍ദാനിലും 1992-ല്‍ ഈജിപ്തിലും, സമകാലിക മുസ്ലിം ലോകത്തിലെ പരിഷ്കരണങ്ങളുടെ രീതിശാസ്ത്രം സംബന്ധിച്ച് 1994-ല്‍ കുവൈതിലും സംഘടിപ്പിച്ച സെമിനാറുകള്‍ ഏറെ ശ്രദ്ധേയമാണ്. വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം എന്ന കാഴ്ചപ്പാടിന്റെ വ്യാപനത്തിനുവേണ്ടി ദ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്ലാമിക് സോഷ്യല്‍ സയന്‍സ് (AJISS) എന്ന പേരില്‍ ഇംഗ്ളീഷിലും ഇസ്ലാമിയ്യതുല്‍ മഅ്രിഫഃ എന്ന പേരില്‍ അറബിയിലും ഓരോ ജേര്‍ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്.
വിജ്ഞാനത്തിന്റെ ഇസ്ലാമീകരണത്തിന് എട്ടു മാര്‍ഗങ്ങളാണ് ഇന്‍സ്റിറ്റ്യൂട്ട് സ്വീകരിച്ചിട്ടുള്ളത്. 1) മുസ്ലിം ലോകം നേരിടുന്ന വൈജ്ഞാനിക മരവിപ്പിനെക്കുറിച്ച് മുസ്ലിംകളെ ബോധവാന്മാരാക്കുക. 2) മുസ്ലിംകളുടെ പ്രശ്നങ്ങള്‍ എന്താണെന്നതും അതെങ്ങനെ പരിഹരിക്കാമെന്നതും സംബന്ധിച്ച് ധാരണ സൃഷ്ടിക്കുക. 3) സമുദായത്തിന്റെ വൈജ്ഞാനിക മരിവിപ്പും ഒരു സംസ്കൃതിയായി പ്രവര്‍ത്തിക്കുന്നതിലുള്ള പരാജയവും മുസ്ലിം ലോകത്തിന്റെ പരോഗതിക്ക് എത്രമാത്രം തടസ്സമാകുന്നു എന്ന് വ്യക്തമാക്കുക. 4) ഇസ്ലാമിക വീക്ഷണവും രീതിശാസ്ത്രവും പുനരുജ്ജീവിപ്പിക്കുക. 5) സമകാലിക സാമൂഹിക ശാസ്ത്രവും മാനവിക വിജ്ഞാനീയവും ഇസ്ലാമിക മാതൃകയില്‍ ക്രോഡീകരിക്കുക. 6) മാനവിക-സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക തത്ത്വങ്ങളിലും പാരമ്പര്യത്തിലും ആഭിമുഖ്യം സൃഷ്ടിക്കുക. 7) ഇസ്ലാമിക രീതിശാസ്ത്രം പരിഷ്കരിക്കുക. 8) സാമൂഹിക-മാനവിക വിഷയങ്ങളില്‍ ഇസ്ലാമിക പഠനപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക, നേതൃത്വം നല്‍കുക, സാമ്പത്തിക സഹായം നല്‍കുക, അതിലൂടെ ഇസ്ലാമീകരണത്തിന് അടിത്തറയൊരുക്കുക.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |