ആമുഖം

ആധുനികലോകത്ത് മുസ്ലിം ബുദ്ധിജീവികള്‍ക്കിടയില്‍ പ്രചാരം നേടിയ പദപ്രയോഗങ്ങളിലൊന്നാണ് ഇസ്ലാമൈസേഷന്‍ ഓഫ് നോളജ് അഥവാ വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം. പ്രമുഖ മുസ്ലിം സാമൂഹികശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖിയാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഇസ്ലാമാബാദിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയും അമേരിക്കയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ടും (IIIT) സംയുക്തമായി 1982 ജനുവരിയില്‍ ഇസ്ലാമാബാദില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഡോ. റാജി ഫാറൂഖി പ്രസ്തുത ആശയം അവതരിപ്പിച്ചത്. ഇതിനുശേഷം ഈ വിഷയത്തില്‍ ധാരാളം പ്രബന്ധങ്ങളും മോണോഗ്രാഫുകളും പുസ്തകങ്ങളും പുറത്തിറങ്ങുകയുണ്ടായി. ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖിയുടെ Islamization of Knowledge: General Principles and Work plan എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ ഒരു മാര്‍ഗരേഖയാണ്. വിജ്ഞാനീയങ്ങളെ മതപരമെന്നും ഭൌതികമെന്നും വേര്‍തിരിക്കാതെ, ഇസ്ലാമിന്റെ ലോകവീക്ഷണത്തില്‍നിന്നുകൊണ്ട് വ്യക്തമായ രീതിശാസ്ത്രമനുസരിച്ച് പുനഃക്രമീകരിക്കുന്നതിനെയാണ് ' വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം ' എന്ന് അദ്ദേഹം പറയുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ മനുഷ്യന് ഭൌതിക ലോകത്തെക്കുറിച്ച പരിമിതജ്ഞാനം മാത്രമാണ് നല്‍കുന്നത്. അദൃശ്യലോകത്തെക്കുറിച്ച വിവരങ്ങള്‍ക്ക് ' ദിവ്യവെളിപാട് ' അനിവാര്യമാണ്. വിജ്ഞാനങ്ങളില്‍ ദൈവികതയും മാനുഷികാംശവും തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നതാണ് ' ഇസ്ലാമീകരണം ' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്്ലാമീകരണം ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. മനുഷ്യന്റെ നിലനില്‍പിന്നനിവാര്യമായ എല്ലാ വിജ്ഞാനീയങ്ങളുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു. അസ്തിത്വ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്ന സത്താ വിജ്ഞാനീയം, സമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനുതകുന്ന സാമൂഹികശാസ്ത്രം, ചരിത്രം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെടുന്ന മനേജ്മെന്റ്, സൌന്ദര്യശാസ്ത്രം, കല എന്നിവയൊക്കെ ഇസ്ലാമീകരണത്തിന്റെ പരിധിയില്‍ പെടുന്നവയാണ്. ഇവയൊക്കെ ഖുര്‍ആനും സുന്നതും നല്‍കുന്ന രീതിശാസ്ത്രമനുസരിച്ച് പുനഃസംവിധാനിക്കുന്നതിനെ ' വിജ്ഞാനത്തിന്റെ ഇസ്ലാമീകരണം ' എന്നുപറയുന്നു.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 

വിദ്യാഭ്യാസം/ചോദ്യോത്തരം

No articles

വിദ്യാഭ്യാസം /പ്രസന്ടേഷന്‍സ്


No Documents

വിദ്യാഭ്യാസം /ഓഡിയോ

No audio file(s) available
Scroll to Top