- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഉപന്യാസം |
|
മാപ്പിളപ്പാട്ടിന് വൃത്താലങ്കാരങ്ങളും വ്യാകരണനിബന്ധനകളുമുണ്ടെന്ന് സമര്‍ഥിച്ച പണ്ഡിതനാണ് ഒ. അബു. അദ്ദേഹത്തിന്റെ അറബി മലയാള സാഹിത്യചരിത്രം കനപ്പെട്ട സംഭാവനയാണ്. സമ്പൂര്‍ണ ഇസ്ലാം ചരിത്രം, ഇമാം ഗസ്സാലി, ശ്രീ നാരായണന്റെ ഏകലോകം തുടങ്ങി 50ല്‍ പരം കൃതികള്‍ രചിച്ചു. മൂന്നു വട്ടം അക്കാദമി അവാര്‍ഡുകള്‍ നേടി. കേരള സംഗീത നാടക അക്കാദമി ആദരിച്ചു. നോവലും നാടകവും ജീവചരിത്രവുമുള്‍പ്പെടെ പരപ്പാര്‍ന്നതാണ് അബു സ്വാഹിബിന്റെ കൃതികള്‍. ഒരു അറബി മലയാളമലയാളം നിഘണ്ടു തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പൂര്‍ത്തിയായില്ല.
സി.എന്‍. അഹ്മദ് മൌലവിയും കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമും ചേര്‍ന്ന് തയ്യാറാക്കിയ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' മാപ്പിള സാഹിത്യത്തിന്റെ വാതില്‍ തുറക്കുന്ന ബൃഹത് ഗ്രന്ഥമാണ്.
മലയാള വായനക്കാര്‍ക്ക് പാശ്ചാത്യപൌരസ്ത്യ ധിഷണകളെ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച എഴുത്തുകാരനാണ് വക്കം അബ്ദുല്‍ ഖാദിര്‍. പ്രശസ്തനായ വക്കം അബ്ദുല്‍ഖാദിര്‍ മൌലവിയുടെ മകനാണിദ്ദേഹം. മനീഷികള്‍, തേജസ്വികള്‍, പ്രതിഭാശാലികള്‍, ഇഖ്ബാല്‍, ഷൈറ്റ്സര്‍, ജി.യും മറ്റു ഭാഷാ കവികളും, സാഹിത്യരൂപങ്ങള്‍ തുടങ്ങിയ ലേഖന സമാഹാരങ്ങള്‍ക്കു പുറമെ അത്മരഹസ്യങ്ങള്‍ എന്ന പേരില്‍ ഇഖ്ബാലിന്റെ അസ്റാറെ ഖുദി, വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പാരവശ്യം, സ്വദേശാഭിമാനി, അത്മാര്‍പ്പണം എന്നീ നാടകങ്ങളും പ്രാര്‍ഥന എന്ന കവിതാ സമാഹാരവുമാണ് മറ്റു കൃതികള്‍.
നാല്‍പതുകളില്‍ മുസ്ലിം സാഹിത്യകാരന്മാരെയും ചിന്തകരെയും കുറിച്ച് ധാരാളമെഴുതിയിട്ടുണ്ട് ഒറ്റമാളിക എസ്. മഹീന്‍, ഇഖ്ബാലിന്റെ ജീവചരിത്രവും ലൈലാ മജ്നൂനിന്റെ വിവര്‍ത്തനവുമാണ് മുഖ്യ കൃതികള്‍. ചിന്തകനും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ 'മിഥ്യകള്‍ സങ്കല്‍പ്പങ്ങള്‍' പില്‍ക്കാല ലോകഗതിയെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ദീര്‍ഘഗര്‍ശനം ചെയ്ത കൃതിയാണ്. അത്ഭുതങ്ങള്‍ വില്‍പാനുണ്ട്, ചുവന്ന പൂ ചൂടിയ യുവാവ് തുടങ്ങിയ കൃതികള്‍ വിവര്‍ത്തന കഥകളാണ്.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |