Home / Hajj Experiences / പവിത്രമായ ഹറമിനു ചാരെ (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 7)

പവിത്രമായ ഹറമിനു ചാരെ (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 7)

മുസ്ദലിഫക്കും മിനക്കുമിടയിലെ ടെന്റുകളില്ലാത്ത ഒഴിഞ്ഞ താഴ്‌വരയാണ് വാദിമുഹസ്സില്‍. കഅ്ബ പൊളിക്കാന്‍ യമനില്‍ നിന്ന് പുറപ്പെട്ട അബ്‌റഹത്തിനെയും ആനപ്പടയെയും അല്ലാഹു നശിപ്പിച്ച സ്ഥലം.
ബസ്സ് നിന്നത് ജബലുന്നൂറിന്നടുത്താണ്. നിരക്ഷരനായ മുഹമ്മദിനെ അല്ലാഹു തന്റെ സന്ദേശം അറിയിച്ച സ്ഥലം. നാല്‍പതാമത്തെ വയസ്സില്‍ സമൂഹത്തിലെ തിന്‍മകളില്‍ തപിക്കുന്ന മനസ്സുമായി മുഹമ്മദ് (സ) ധ്യാനത്തിലിരുന്നത് ഈ പര്‍വ്വതത്തിലെ ഹിറാ ഗുഹയിലാണ്. കുത്തനെയുള്ള മല. പുരുഷന്‍മാര്‍ക്ക് പോലും കയറിപ്പറ്റാന്‍ ബുദ്ധിമുട്ടുള്ള ഇവിടേക്ക് പ്രവാചകന് ദിവസേന ഭക്ഷണമെത്തിച്ചിരുന്ന ഖദീജ (റ) യെ ഓര്‍ക്കാതിരിക്കാനാവില്ല. അവരുടെ വിയോഗം നബി (സ) ക്ക് എന്തു മാത്രം വിഷമമായിരുന്നു.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *