Home / Hajj Experiences / കഅ്ബാ സ്മൃതികളിലൂടെ (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 4)

കഅ്ബാ സ്മൃതികളിലൂടെ (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 4)

പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ട് ബാബുസ്സലാമിലൂടെ ഞങ്ങള്‍ പള്ളിയില്‍ പ്രവേശിച്ചു. ”നാഥാ നിന്റെ കാരുണ്യത്തിന്റെ വാതിലുകള്‍ ഞങ്ങള്‍ക്കായി നീ തുറന്നു തരേണമേ.” ഹജ്ജ് പഠനാര്‍ത്ഥം കൂടുതലായി പഠിച്ച ദുആകളും ചൊല്ലി. ലക്ഷക്കണക്കിന് ഹാജിമാര്‍ ഒരേ സമയം നമസ്‌കാരം നിര്‍വ്വഹിക്കുന്ന വിശാലമായ പള്ളിയുടെ വൃത്താകാരത്തിനു നടുവില്‍ മേല്‍ക്കൂരയില്ലാത്ത പ്രവിശാലമായ നടുമുറ്റം. ആകാശമാണതിന്റെ മേല്‍ത്തട്ട്. പുറത്തെ കോമ്പൗണ്ടില്‍ നിന്നും ഭൂമിശാസ്ത്രപരമായി വളരെ താഴ്ന്ന പ്രദേശം. അതിന്റെ ഒത്ത  നടുവിലാണ് കഅ്ബ. കഅ്ബ കാണുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ പരസ്പരം ഓര്‍മ്മിപ്പിച്ചു.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *