Home / Performing / ഇഹ്‌റാം

ഇഹ്‌റാം

ഹജ്ജിനോ ഉംറക്കോ വേണ്ടിയുള്ള നിയ്യത്തിനാണ് ഇഹ്്‌റാം എന്നു പറയുന്നത്. നിഷിദ്ധമാക്കുക, നിരോധിക്കുക എന്നെല്ലാമാണ് ഇഹ്്‌റാം എന്ന വാക്കിന്റെ അര്‍ത്ഥം. ഹജ്ജിനും ഉംറക്കും നിയ്യത്തു ചെയ്യുന്നതോടുകൂടി സാധാരണ അനുവദനീയമായ പലതും നിഷിദ്ധമാകുന്നതുകൊണ്ടാണ് ഇഹ്്‌റാം എന്ന് വാക്ക് ഉപയോഗിക്കപ്പെടുന്നത്.

ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് ഏതെങ്കിലും നമസ്‌കാരത്തിനുശേഷം ആയിരിക്കല്‍ ഉത്തമമാണ്. ഇഹ്‌റാം ഉദ്ദേശിച്ചുകൊണ്ട് രണ്ടു റകഅത്ത് നമസ്‌കരിക്കല്‍ സുന്നത്താണെന്ന് ഭൂരിപക്ഷം ഇമാമുകളും അഭിപ്രായപ്പെടുന്നു. ഇഹ്്‌റാമിനു മുമ്പ് പ്രത്യേക സുന്നത്ത് നമസ്‌കാരമില്ല എന്ന അഭിപ്രായവും ചില ഇമാമികള്‍ക്കുണ്ട്. നബി(സ) ഹജ്ജത്തുല്‍ വിദാഇല്‍ ഇഹ്‌റാം ചെയ്തത് നമസ്‌കാരത്തിനുശേഷമായിരുന്നു എന്നു മാത്രമേ ഹദീസുകളില്‍ വന്നിട്ടുള്ളൂ.

ഹജ്ജിന് ഇഹ്്‌റാം ചെയ്യുന്നവര്‍,

(അല്ലാഹുവേ! ഹജ്ജിന് ഇഹ്്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്നും ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നവര്‍,

(അല്ലാഹുവേ, ഹജ്ജിന് ഇഹ്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു.) എന്നും, ഹജ്ജിനും ഉംറക്കും ഒന്നായി ഇഹ്‌റാം ചെയ്യുന്നവര്‍,

(അല്ലാഹുവേ, ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു.) എന്നും പറയല്‍ സുന്നത്താണ്.

ഇഹ്‌റാമില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ധാരാളമായി തല്‍ബിയത്ത് ചൊല്ലല്‍ ഉത്തമമാണ് തല്‍ബിയത്തിന്റെ രൂപം ഇങ്ങനെ യാകുന്നു:

‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക് ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക്ക്, വല്‍മുല്‍ക്ക ലാ ശരീക്കലക്ക്’ (അല്ലാഹുവേ! ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. സര്‍വസ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിന്റേതാണ്. എല്ലാ അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല.)

പുരുഷന്‍ ഉച്ചത്തിലും സ്ത്രീ തന്റെ കൂട്ടുകാരി കേള്‍ക്കുന്ന അത്ര ശബ്ദത്തിലുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.

കയറ്റം കയറുമ്പോഴും ഇറക്കം ഇറങ്ങുമ്പോഴും മറ്റു യാത്രക്കാരെ കാണുമ്പോഴും നമസ്‌കാരത്തിനുശേഷവും വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോഴും യാത്ര പുനരാരംഭിക്കുമ്പോഴും കൂടുതല്‍ തല്‍ബിയത്ത് ചൊല്ലല്‍ സുന്നത്താണ്. കഅ്ബയുടെ അടുത്ത് എത്തുന്നതുവരെ തല്‍ബിയത്ത് തുടരേണ്ടതാണ്.

ഇഹ്്‌റാമില്‍ പ്രിവേശിച്ച് സ്ത്രീപുരുഷന്മാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാണ്:

1) മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക.

2) കുങ്കുമച്ചായം മുക്കിയ വസ്ത്രം ധരിക്കുക.

3) സംയോഗം, വിഷയാസക്തിയോടുകൂടിയ സംസാരവും സ്പര്‍ശനവും, വിവാഹം, വിവാഹാന്വേഷണം എന്നിവ.

4) വേട്ടമൃഗത്തെ പിടിക്കുകയോ പിടിക്കുവാന്‍ സഹായിക്കുകയോ ചെയ്യുക.

5) നിഷിദ്ധമായ വാക്കും പ്രവൃത്തിയും അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളും.

ഈ കാര്യങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്‍മാരും സമമാണ്. എന്നാല്‍ ഇഹ്്‌റാമില്‍ പ്രവേശിച്ച പുരുഷന്‍മാര്‍ക്ക് മാത്രം നിഷിദ്ധമായ മറ്റു ചില കാര്യങ്ങളുണ്ട്:

1) ശരീരത്തിന്റെ ഒന്നായിട്ടുള്ള ആകൃതിയിലോ, അവയവങ്ങളുടെ ആകൃതിയിലോ തുന്നിയ വസ്ത്രങ്ങള്‍ ധരിക്കല്‍ പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാണ്. ഷര്‍ട്ട്, ബനിയന്‍, അണ്ടര്‍വെയര്‍, പൈജാമ, പാന്റ്‌സ്, മൂട്ടിയ തുണി, സോക്‌സ് എന്നിവ ഉദാഹരണം. എന്നാല്‍ ബെല്‍ട്ട്, നാട, ചരട്, വാച്ച്, കണ്ണട, മോതിരം എന്നിവ ധരിക്കുന്നതിനു വിരോധമില്ല.

2) തൊപ്പി, മുണ്ട്, തലപ്പാവ്, ടവ്വല്‍ മുതലായ തലയോടു ചേര്‍ന്നുനില്‍ക്കുന്ന വസ്തുക്കള്‍ കൊണ്ട് തലമറയ്ക്കാന്‍ പാടില്ല. പക്ഷേ, കുട ഉപയോഗിക്കുന്നതിനോ ടെന്റിന്റെയോ വാഹനത്തിന്റെയോ വൃക്ഷത്തിന്റെയോ താഴെ ഇരിക്കുന്നതിനോ വിരോധമില്ല. ആവശ്യമെങ്കില്‍ സാധനങ്ങള്‍ തലയില്‍ ചുമന്നുകൊണ്ടുപോകാവുന്നതുമാണ്.

സ്ത്രാകള്‍ക്ക് തുന്നിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാമെങ്കിലും അവര്‍ക്ക് കൈയുറ ധരിക്കാനോ മുഖം മൂടുന്ന ബുര്‍ഖ ധരിക്കാനോ പാടില്ല. പക്ഷേ, അന്യപുരുഷ•ാരുടെ മുമ്പില്‍വെച്ച് അവര്‍ക്ക് മുഖം മറയ്ക്കാവുന്നതാണ്. ഹജ്ജ് വേളയില്‍ പ്രവാചക പത്‌നിമാര്‍ അങ്ങനെ ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

സ്ത്രീകള്‍ വസ്ത്രം കൊണ്ട് മുന്‍കൈ മറയ്ക്കുന്നതിനും വിരോധമില്ല.

About hajj padasala

Check Also

ദുല്‍ഹജ്ജ് ഒമ്പതിലെ കര്‍മങ്ങള്‍

അറഫാദിനം ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. സൗകര്യപ്പെടുമെങ്കില്‍ ഉച്ചവരെ നമിറയില്‍ ഇറങ്ങിത്താമസിക്കലും അവിടെവെച്ചുതന്നെ സുഹ്‌റും …

Leave a Reply

Your email address will not be published. Required fields are marked *