Home / Hajj Experiences / ഹജറുല്‍ അസ്‌വദ് അതായത്.. (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 5)

ഹജറുല്‍ അസ്‌വദ് അതായത്.. (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 5)

വെളുപ്പിന് മൂന്ന് മണിക്ക് മുമ്പ് എഴുന്നേറ്റ് റെഡിയായി ഹറമിലെത്തി. കാര്യമായ ബുദ്ധിമുട്ടില്ലാത്തവര്‍ തഹജ്ജുദിന് തന്നെ പള്ളിയിലേക്ക് പോന്നു. ആ സമയത്തും ഹറം ജനനിബിഡം. ഭൂമിയുടെ കറക്കം പോലെ നിലക്കാതെ കറങ്ങുന്ന മനുഷ്യര്‍. ത്വവാഫ് വൃത്തം മഖാമു ഇബ്‌റാഹീം വരെ എത്തിയിട്ടില്ല. കഅ്ബയുടെ തൊട്ടടുത്തായി ത്വവാഫ് ചെയ്തു. ഹജ്‌റുല്‍ അസ്‌വദിനടുത്ത് കുറച്ച് സ്ത്രീകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. പുരുഷന്‍മാര്‍ ഹജ്‌റുല്‍ അസ്‌വദിനും റുക്‌നുല്‍ യമാനിക്കും ഇടക്കുള്ള ഭിത്തിയോട് ചേര്‍ന്ന് ക്യൂ നില്‍ക്കുന്നു. സ്ത്രീകള്‍ കഅ്ബയുടെ മുന്‍ഭാഗത്ത് ഹജ്‌റുല്‍ അസ്‌വദിനും കഅ്ബയുടെ വാതിലിനുമിടക്കാണ്. പോലീസുകാരന്‍ കില്ലയുടെ തന്നെ ഭാഗമായ വടം പോലുള്ള കൊളുത്തില്‍ കയ്യിട്ട് കഅ്ബയില്‍ കയറി നില്‍ക്കുന്നു.

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *