Home / Uncategorized / എന്റെ ഹജ്ജ് യാത്ര:ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്

എന്റെ ഹജ്ജ് യാത്ര:ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും 1997 ല്‍ ഞാന്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി എത്തി. ആ വര്‍ഷം തന്നെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചു. ഹജ്ജും ഉംറയും നിര്‍വഹിക്കുക ഇസ്്‌ലാമിക ചരിത്രത്തിന്റെ വിപ്‌ളവാത്മകമായ സ്്മരണകള്‍ വിളിച്ചറിയിക്കുന്ന പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് എന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. ആ യാത്ര അനുവാചകരുമായി പങ്കുവെക്കാന്‍ എനിക്ക് അവസരം നല്‍കിയതില്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനാണ്.
മദീനയില്‍ നിന്നാണ് ഞാന്‍ ഹജ്ജിന് പുറപ്പെട്ടത്. മദീനയെയും മക്കയെയും ബന്ധിപ്പിക്കുന്ന വിശ്രുത പാതയാണ് ‘ ത്വരീഖുല്‍ ഹിജ്‌റ’. 420 കി.മീ. നീളമുണ്ടതിന്. അതിലൂടെയാണ് ഞങ്ങള്‍ മക്കയിലെത്തിയത്. പ്രവാചകന്‍(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയ സംഭവത്തെ അനുസ്മരിപ്പിക്കുമാറ് ഏതാണ്ട് അതേ ദിശയിലാണ് പിന്നീട് ഈ പാത നിര്‍മിച്ചത്. ഹറമിന്റെ മിനാരം വളരെ ദൂരത്തുനിന്നേ ദൃശ്യമാകും. തുടര്‍ന്നുള്ള നിമിഷങ്ങള്‍ വിവരിക്കുവാന്‍ സാധ്യമല്ല. ഹൃദയത്തിന്റെ വികാരതുടിപ്പുകള്‍ ഒപ്പിയെടുക്കാന്‍ തൂലികക്കാവുന്നില്ല. തൗഹീദിന്റെയും വിശ്വാസത്തിന്റെയും മാനവികതയുടെയും നിര്‍ഝരിയില്‍ നീരാടുന്ന പ്രതീതി. ബാബ് അബ്്ദില്‍ അസീസിലൂടെ ഹറമില്‍ പ്രവേശിച്ചു.

About islam padasala

Leave a Reply

Your email address will not be published. Required fields are marked *