Home / Umrah / Ritual aspects

Ritual aspects

മുടിയെടുക്കല്‍

ഉംറയുടെ അവസാനത്തെ കര്‍മം മുടിയെടുക്കലാണ്. സഅ്‌യിന് ശേഷം മുടി വടിക്കുകയോ വെട്ടുകയോ ചെയ്ത് കൊണ്ട് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകാവുന്നതാണ്. ഹജ്ജ് ദിനങ്ങള്‍ അടുത്ത് കഴിഞ്ഞെങ്കില്‍ മുടി വെട്ടുന്നതാണ് നല്ലത്. സ്ത്രീ എല്ലാ മുടി ഇഴകളില്‍ നിന്നും ഒരു വിരല്‍ തുമ്പിന്റെ അത്രയും (രണ്ട് സെന്റീമീറ്റര്‍) മുറിക്കുകയാണ് വേണ്ടത്. ഇതോടുകൂടി ഉംറ പൂര്‍ത്തിയായി.

Read More »

സഅ്‌യ്

സഫാ-മര്‍വകള്‍ക്കിടയില്‍ ഓടുന്നതിന് സഅ്‌യ്് എന്നു പറയുന്നു * സ്വഫയോട് അടുക്കുമ്പോള്‍ إن الصفا و المروة من شعائر الله ‘ ഇന്ന സ്സഫാ വല്‍ മര്‍വത്ത മിന്‍ ശആഇരില്ലാഹ്’ (തീര്‍ച്ചയായും സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു.) എന്ന ഖുര്‍ആന്‍ സൂക്തം ഓതുക. തുടര്‍ന്ന് أبدأ بما بدأ الله به” അബ്ദഉ ബിമാ ബദഅല്ലാഹു ബിഹി’ (അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാനും ആരംഭിക്കുന്നു) എന്നു പറയുക. * …

Read More »

ത്വവാഫ് ചെയ്യുക.

* കഅ്ബയെ 7 തവണ ചുറ്റുന്ന കര്‍മ്മമാണ് ത്വവാഫ്. ഹജറുല്‍ അസ്‌വദ് ഉള്ള മൂലയാണ് ത്വവാഫ് തുടങ്ങുന്നതിന്റെയും ഓരോ എണ്ണം പൂര്‍ത്തിയാകുന്നതിന്റെയും സ്ഥാനം. * പുരുഷന്മാര്‍ മേല്‍മുണ്ടിന്റെ വലത്തേ അറ്റം വലത്തേ കക്ഷത്തിലൂടെ എടുത്ത് വലതു തോള്‍ വെളിവാകുന്ന തരത്തില്‍ ഇടത്തേ ചുമലിന് മുകളില്‍ ഇടുക. (‘ഇള്ത്വിബാഅ്’ ) * സാധ്യമെങ്കില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കുക, അല്ലെങ്കില്‍ തൊട്ടുമുത്തുക. അതിനുമാകുന്നില്ലെങ്കില്‍ ഹജറുല്‍ അസ്‌വദിനു നേരെ കയ്യുയര്‍ത്തി   بسم الله، …

Read More »

ഇഹ്‌റാം ചെയ്യല്‍ (മീഖാത്തില്‍)

മീഖാത്തിലെത്തിയാല്‍ ഇഹ്‌റാമിന് മുമ്പായി നഖം മുറിക്കുക, മീശവെട്ടുക, കക്ഷത്തിലെയും ഗുഹ്യഭാഗങ്ങളിലെയും രോമങ്ങള്‍ നീക്കുക, കുളിക്കുക, വുദു എടുക്കുക ശരീരത്തില്‍ സുഖന്ധം പുരട്ടുക എന്നീ കാര്യങ്ങള്‍ സുന്നത്താകുന്നു. പിന്നീട് ഇഹ്‌റാമിന്റെ വസ്ത്രം (തുണി, മേല്‍മുണ്ട്) ധരിക്കുക. സ്ത്രീകള്‍ക്ക് ഇഹ്‌റാമിന് പ്രത്യേക വസ്ത്രമില്ല. തുടര്‍ന്ന് ഫര്‍ദ് നമസ്‌ക്കാരമോ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരമോ നിര്‍വഹിക്കുക. لبيك اللهم عمرةലബൈക്കല്ലാഹുമ്മ ഉംറത്തന്‍’ എന്നോ اللهم لبيك عمرة ‘ അല്ലാഹുമ്മ ലബൈക്ക ഉംറത്തന്‍’ (അല്ലാഹുവേ, …

Read More »