Home / Terminology

Terminology

ഹജ്ജ്

അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിലെക്ക് നിര്‍ണ്ണിത മാസങ്ങളില്‍, പ്രത്യേകമായ കര്‍മങ്ങള്‍ സവിശേഷമായ ഉപാധികളോടെ നിര്‍വഹിക്കുന്നതിനുവേണ്ടി തീര്‍ഥാടനം നടത്തുന്നതിന് ഹജ്ജ് എന്നു പറയുന്നു. ഹജ്ജിന്റെ ക്രിയാരൂപമായ ‘ഹജ്ജ’ ‘യഹുജു’ വിന് ഉദ്ദേശിച്ച് ചെയ്യുക, സന്ദര്‍ശിക്കുക. തീര്‍ഥയാത്ര ചെയ്യുക എന്നിങ്ങനെ അര്‍ഥമുണ്ട്.

Read More »

ഉംറ

സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍നിന്നാണ് ഉംറയുടെ നിഷ്പത്തി. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, മുടിവടിക്കുകയോ വെട്ടുകയോ ചെയ്യുക എന്നിവ ഉള്‍ക്കൊള്ളുന്ന ആരാധനാകര്‍മം നിര്‍വഹിക്കുന്നതിനുവേണ്ടി പരിശുദ്ധ കഅ്്ബ സന്ദര്‍ശിക്കുന്നതിന് ഉംറ എന്നുപറയുന്നു. ഇത് സമയനിര്‍ണിതമല്ല. ഹജ്ജു പോലെത്തന്നെ ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമായ കര്‍മ്മമാണ് ഉംറ. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘ നിങ്ങള്‍ ഹജ്ജും ഉംറയും അല്ലാഹുവിനു വേണ്ടി പൂര്‍ത്തിയാക്കി ചെയ്യുക’ (അല്‍ ബഖറ: 196) ഒരിക്കല്‍ ആയിശ(റ)നബി(സ)യോട് ചോദിച്ചു: …

Read More »

ഇഹ്‌റാം

ഹജ്ജിനോ ഉംറക്കോ രണ്ടിനും കൂടിയോ ഉള്ള നിയ്യത്തിനാണ് ഇഹ്‌റാം എന്ന് സാങ്കേതികമായി പറയുക. നിഷിദ്ധമാക്കുക, നിരോധിക്കുക, അലംഘനീയമായ വിധിവിലക്കുകള്‍ കണിശമായി പാലിക്കുക എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന ‘അഹ്‌റമ’യാണ് ക്രിയാരൂപം.

Read More »

മീഖാത്ത്

ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുവാന്‍ നിര്‍ണയിക്കപ്പെട്ട സ്ഥലം.

Read More »

തല്‍ബിയത്ത്

ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ ചൊല്ലുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക്ക വല്‍മുല്‍ക, ലാ ശരീക്കലക്ക്’ ഈ പ്രാര്‍ഥനാ വാക്യമാണ് തല്‍ബിയത്ത്. വിളികേള്‍ക്കുക, വിളിക്കുത്തരം നല്‍കുക എന്നീ അര്‍ഥങ്ങളുള്ള ‘ലബ്ബാ’ ‘യുലബ്ബി’യാണ് തല്‍ബിയത്തിന്റെ ക്രിയാരൂപം.

Read More »

ഇഫ്‌റാദ്

മീഖാത്തില്‍നിന്ന് ഹജ്ജിന് മാത്രമായി ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് ഇഫ്‌റാദ് എന്നുപറയുന്നു. ഒറ്റയാക്കുക എന്നര്‍ത്ഥമുള്ള’അഫ്‌റദ’ യാണ് ക്രിയാരൂപം. ഹജ്ജിന്റെ കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതുവരെ മുഫ്രിദ് (ഈ വിധം ഹജ്ജ് ചെയ്യുന്ന ആള്‍) ഇഹ്‌റാമില്‍ തുടരണം.

Read More »

തമത്തുഅ്

ഹജ്ജ് മാസങ്ങളില്‍ ആദ്യം ഉംറ ചെയ്യുകയും പിന്നീട് അതേ വര്‍ഷത്തില്‍തന്നെ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുന്നതിന് തമത്തുഅ് എന്നുപറയുന്നു. ഇപ്രകാരം ഹജ്ജ് ചെയ്യുന്ന വ്യക്തിയെ ‘മുതമത്തിഅ്’ എന്നാണ് വിളിക്കുക. ആസ്വദിക്കുക, ഉപയോഗപ്പെടുത്തുക എന്നീ അര്‍ഥമുള്ള ‘തമത്തഅഃ’ യാണ് ക്രിയാരൂപം. ഒരേ വര്‍ഷത്തിലെ ഹജ്ജ് മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാതെതന്നെ ഉംറയുടെയും ഹജ്ജിന്റെയും കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് അവ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇതിന് തമത്തുഅ് എന്ന് പേര്‍ പറയാന്‍ ഒരു കാരണം.

Read More »

ഖിറാന്‍

ഒരേ യാത്രയില്‍ മീഖാത്തില്‍നിന്നും ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യുന്നതിന് ഖിറാന്‍ എന്നുപറയുന്നു. ഇപ്രകാരം ചെയ്യുന്ന വ്യക്തിയാണ് ഖാരിന്‍. രണ്ട് കാര്യം ഒരേ സമയത്ത് ചെയ്യുക, ഒന്ന് മറ്റൊന്നിനോട് ബന്ധിപ്പിക്കുക, കൂട്ടിച്ചേര്‍ക്കുക എന്നീ അര്‍ഥങ്ങളുള്ള ‘ഖാറന’യാണ് ക്രിയാരൂപം. അതായത് ഹജ്ജും ഉംറയും ഒരുമിച്ച് നിര്‍വഹിക്കുവാന്‍ നിയ്യത്ത് ചെയ്ത് രണ്ടിനുംകൂടി ഒരു ത്വവാഫും സഅ്യുംകൊണ്ട് മതിയാക്കി രണ്ടിന്റെയും സദ്ഫലം ഒരുമിച്ച് കരസ്ഥമാക്കുന്നതുകൊണ്ടാണ് ഇതിന് ഖിറാന്‍എന്നു പേര്‍വന്നത്. ഇബ്‌നു ഉമറില്‍നിന്ന് നിവേദനം. പ്രവാചകന്‍പറഞ്ഞു: …

Read More »

ത്വവാഫ്

പരിശുദ്ധ കഅ്ബയെ പ്രദക്ഷിണം വെക്കുന്നതിന് ത്വവാഫ് എന്നുപറയുന്നു.

Read More »

ത്വവാഫുല്‍ ഇഫാദ:

ഹജ്ജിന്റെ ത്വവാഫ് (ത്വവാഫുല്‍ ഹജ്ജ്) എന്നിതിനെ വിളിക്കുന്നു. ഇത് ഹജ്ജിന്റെ ഒരു അടിസ്ഥാനഘടകം (റുക്ന്‍) ആണ്. ദുല്‍ഹജ്ജ് 10ന് ജംറത്തുല്‍ അഖബയില്‍ കല്ലേറും മുടിയെടുക്കലും കഴിഞ്ഞ് മിനയില്‍നിന്നും പിരിഞ്ഞുപോയി നിര്‍വഹിക്കലാണ് ഉത്തമം. ത്വവാഫുല്‍ ഇഫാദ എന്ന നാമകരണം ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. അത് പിന്തിക്കുന്നതിനും വിരോധമില്ല.

Read More »