Home / Landmarks and places

Landmarks and places

മസ്ജിദുല്‍ ഹറാമിന്റെ ചരിത്രം

പരിശുദ്ധ കഅ്ബാലയത്തെ വലംചെയ്തു നില്ക്കുന്ന വിശാലമായ നമസ്‌കാരസ്ഥല(മുസ്വല്ല)മാണ് മസ്ജിദുല്‍ ഹറാം. മധ്യത്തില്‍ കഅ്ബാമന്ദിരം. അതിനുചുറ്റും വിശാലമായ തളം. അതിനുചുറ്റും നാലുകെട്ടുപോലെ ഉയര്‍ന്നുനില്ക്കുന്ന ഗംഭീരമായ പള്ളി. ഇതാണ് മസ്ജിദുല്‍ ഹറാം. വിശുദ്ധ ഖുര്‍ആനില്‍ മസ്ജിദുല്‍ ഹറാമിനെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഉദാഹരണമായി, ‘തന്റെ ദാസനെ തന്റെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനു വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആ വിദൂര മസ്ജിദി(മസ്ജിദുല്‍ അഖ്‌സ)ലേക്ക്- അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവില്‍ കൊണ്ടുപോയവന്‍ …

Read More »

ഹിറാ ഗുഹ

മക്കയില്‍ നിന്ന് അറഫയിലേക്കുള്ള വഴിമധ്യേ 3.കി.മി. വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ‘ജബലുന്നൂര്‍’ എന്ന് വിളിക്കുന്ന ഒരുയര്‍ന്ന പര്‍വ്വതത്തിന് (സമുദ്രനിരപ്പില്‍ നിന്നും 634 മീറ്റര്‍ ഉയരം) മേലെ ഇടതു ഭാഗത്താണ് പ്രസ്തുത ഗുഹയുള്ളത്. പ്രവാചകത്വലബ്ധിയുടെ സൂചനയായി, ആരംഭഘട്ടത്തില്‍ മുഹമ്മദ് (സ) ദര്‍ശിച്ച സ്വപ്‌നങ്ങളെ തുടര്‍ന്ന് ഏകനായിരുന്ന് അല്ലാഹുവെ ധ്യാനിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഹിറാഗുഹ തിരഞ്ഞെടുത്തത്. ധ്യാനനിമഗ്നനായിരുന്ന പ്രവാചകന്റെ മുമ്പില്‍ ഒരു രാത്രി മലക്ക് ജിബ് രീല്‍(അ) പ്രത്യക്ഷപ്പെട്ട് ദിവ്യവെളിപാടിന്റെ ആദ്യവചനങ്ങള്‍ …

Read More »

സൗര്‍ ഗുഹ

മക്കയില്‍ നിന്ന് 3.കി.മി. തെക്കായി സ്ഥിതി ചെയ്യുന്ന സൗര്‍ മലയിലാണ് സൗര്‍ ഗുഹയുള്ളത്. മക്കയുടെ താഴ്ഭാഗമാണിത്. അബ്ദുമനാഫിന്റെ മകന്‍ സൗറിന്റെ ജനനം ഈ ഗുഹാഭാഗത്തായിരുന്നതിനാലാണ് സൗര്‍ എന്ന പേരില്‍ പ്രസ്തുത ഗുഹ പ്രസിദ്ധമായത്. മക്കയില്‍നിന്ന് സൗറിലേക്കുള്ള പാതയുടെ ഇരു ഭാഗങ്ങളും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഈ മലകളുടെ ഉച്ചിയില്‍ കപ്പലാകൃതിയില്‍ കാണപ്പെടുന്ന കൂറ്റന്‍ പൊള്ളയായ ഒരു പാറയാണ് സൗര്‍. സമുദ്രനിരപ്പില്‍ നിന്ന് 759 മീറ്റര്‍ ഉയരമുണ്ടിതിന്. കിഴക്കും പടിഞ്ഞാറും ഭാഗത്തായി രണ്ട് …

Read More »

മസ്ജിദുല്‍ ഖൈഫ്

മക്കയുടെയും അറഫായുടെയും മധ്യേ തെക്ക് ഭാഗത്തായി മിനായില്‍ സ്ഥിതി ചെയ്യുന്നു. വിശാലമായി, നീളാകൃതിയില്‍ വളരെ ഭംഗിയായി നിര്‍മ്മിക്കപ്പെട്ട പ്രസ്തുത പള്ളിയുടെ കിഴക്ക് ഭാഗത്ത് ചുമരുകളോടു ചേര്‍ന്നാണ് മിഹ്‌റാബ്. പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ മിനായില്‍ അദ്ദേഹത്തിന് കൂടാരമൊരുക്കിയത് ഇവിടെയാണ്. ഹിജ്‌റ-256 ല്‍ അബ്ബാസി ഖലീഫ അല്‍മുഅതമദ് മുതല്‍ അധികാരത്തിലിരുന്ന രാജാക്കന്‍മാരും ഭരണാധികാരികളും പ്രസ്തുത പള്ളിയുടെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. മൂസാ നബിയടക്കം 20 പ്രവാചകന്‍മാര്‍ ഇവിടെ നമസ്‌കരിച്ചതായി പറയപ്പെടുന്നു.

Read More »

റസൂലിന്റെ ജന്മഗേഹം

മക്കയിലെ ‘സൂഖുല്ലൈന്‍’ എന്ന സ്ഥലത്താണ് പ്രവാചകന്‍(സ) ജനിച്ചത്. പ്രവാചകന്‍ (സ) മദീനയിലേക്ക് പലായനം ചെയ്ത ശേഷം ആ വീട് അബൂത്വാലിബിന്റെ മകന്‍ അഖീല്‍ സ്വന്തമാക്കി. ഹജ്ജത്തുല്‍വദാഇന്റെ വര്‍ഷം പ്രവാചകന്‍ താമസിക്കുന്നതെവിടെയെന്ന് അന്വേഷിച്ചപ്പോള്‍ അതിന് തിരുമേനി പറഞ്ഞ മറുപടി ‘അഖീല്‍ നമുക്ക് എന്തെങ്കിലും നീക്കിവെച്ചിട്ടുണ്ടാവില്ലേ?’ എന്നായിരുന്നു. പിന്നീട് ഹജ്ജാജിന്റെ സഹോദരന്‍ മുഹമ്മദുബ്‌നു യൂസുഫ് സഖാഫിക്ക് വില്‍ക്കുന്നത് വരെ ഈ വീട് അഖീലിന്റെയും പുത്രന്റെയും ഉടമസ്ഥതയിലായിരുന്നു. ചരിത്രകാരനായ അസ്‌റഖി ‘മക്കയുടെ ചരിത്രം’ എന്ന …

Read More »

മസ്ജിദുന്നമിറ:

അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്‌റാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്. പതിനായിരങ്ങള്‍ക്ക് ഒരേ സമയം ഒരുമിച്ചുകൂടാന്‍ കഴിയുമാറ് പ്രവിശാലമായ പ്രസ്തുത പള്ളിയങ്കണത്തില്‍ അറഫാ ദിനത്തില്‍ ഹാജിമാര്‍ ളുഹ്ര്‍, അസ്ര്‍ (ജംഉം ഖസ്‌റുമായി) നമസ്‌കാരങ്ങള്‍ക്കായി തടിച്ചു കൂടുന്നു. വിടവാങ്ങല്‍ ഹജ്ജില്‍ പ്രവാചകന്‍ ഇവ രണ്ടും ഒന്നിച്ച് അറഫയില്‍വെച്ച് നമസ്‌കരിച്ചത് മാതൃകയാക്കിയാണ് ഇത്. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മസ്ജിദുന്നമിറയുടെ ഒരു ഭാഗം അറഫയുടെ പരിധിക്ക് പുറത്താണ്. അത് അടയാളപ്പെടുത്തിയിട്ടുണ്ട്. വാദീ നമിറയില്‍സ്ഥിതിചെയ്യുന്നത് …

Read More »

ഖദീജാ(റ)യുടെ വീട്

മക്കയിലെ സഖാഖിലാണ് നബി(സ)യുടെ പ്രഥമ ഭാര്യ ഖദീജ (റ)യുടെ വീട് സ്ഥിതിചെയ്യുന്നത്. ഇവിടെ വെച്ചാണ് ഖദീജ(റ) നബിയെ വിവാഹം ചെയ്തത്. ഖദീജയുടെ മരണശേഷവും ഹിജ്‌റ വരെ നബി(സ) ഇവിടെ താമസിച്ചു. പ്രവാചകന്റെ സന്താനങ്ങളില്‍ ഇബ്‌റാഹീം ഒഴിച്ചുള്ളവര്‍ ജനിച്ചത് ഈ വീട്ടില്‍വെച്ചാണ്. ഇപ്പോള്‍ ഈ സ്ഥലത്ത് മക്കയിലെ തഹ്ഫീളുല്‍ ഖുര്‍ആന്‍കേന്ദ്രം പ്രവര്‍ത്തിക്കുന്നു.

Read More »

ദാറുല്‍അര്‍ഖം

പ്രമുഖ സ്വഹാബിയായ അര്‍ഖം ഇബ്‌നു അബീഅര്‍ഖം അല്‍മഖ്‌സൂമിന്റെ വീടാണിത്. സ്വഫാ മലയെ തൊട്ടുരുമ്മി സ്ഥിതിചെയ്തിരുന്ന ഈ വീടിന് ‘ദാറുല്‍ഖൈസൂറാന്‍’ എന്നും പേരുണ്ട്. ഇസ്‌ലാമിന്റെ ആരംഭകാലത്ത് നബിയും സ്വഹാബത്തും ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും രക്ഷ തേടി അഭയം പ്രാപിച്ചത് ഇവിടെയായിരുന്നു. ഹംസയും ഉമറും (റ) ഇസ്‌ലാമാശ്‌ളേഷം നടത്തിയതും ഇവിടെ വെച്ചാണ്. അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് ഈ വീട് പുതുക്കിപണിത് തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസയാക്കി മാറ്റി. ഹിജ്‌റ 1393 ല്‍ ഇത് നീക്കം …

Read More »

മസ്ജിദു അത്തന്‍ഈം

ഹറമിന്റെ വടക്കുപടിഞ്ഞാറ് അതിര്‍ത്തിയില്‍ മസ്ജിദ് അത്തന്‍ഈം സ്ഥിതിചെയ്യുന്നു. മസ്ജിദുല്‍ഹറാമില്‍നിന്ന് 6 മൈല്‍ ദൂരമുണ്ട്. നഈം, നാഇം എന്നീ രണ്ട് മലകളുടെ ഇടക്കുള്ള ഒരു താഴ്‌വരയാണ് ജബല്‍തന്‍ഈം. മദീനാ റോഡിലെ വാദീ ഫാത്തിമയിലാണ് ഈ പള്ളി. 1990 ല്‍പുതുക്കി പണിതു.

Read More »

മസ്ജിദുല്‍ ഖിബ്‌ലത്തൈനി

മദീനയുടെ പടിഞ്ഞാറുഭാഗത്തുള്ള ‘ഹര്‍റത്തുല്‍ വബ്‌റ’ എന്ന കുന്നിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ‘അഖീഖുസ്സുഗ്‌റ’ താഴ്‌വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദുല്‍ ഖിബ് ലത്തൈനി സ്ഥിതിചെയ്യുന്നത്. രണ്ട് മിഹ്‌റാബുകള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത. ഉള്‍ഭാഗത്ത് കഅ്ബയെ അഭിമുഖീകരിക്കുന്ന മിഹ്‌റാബും കാണാം. ഉള്‍ഭാഗത്തെ മിഹ്‌റാബിന് ഖുബ്ബയുടെ ആകൃതിയാണുള്ളത്. അതിന്റെ നീളം 9.20 മീറ്ററും വീതി 4.50 മീറ്ററും ഉയരം 4.50 മീറ്ററും ആകുന്നു. പള്ളിയെ വലയം ചെയ്ത് വിശാലമായ ഒരു മുറ്റമുണ്ട്. പടിഞ്ഞാറു …

Read More »