Home / Hajj Experiences

Hajj Experiences

എന്റെ ഹജ്ജ് യാത്ര:ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും 1997 ല്‍ ഞാന്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി എത്തി. ആ വര്‍ഷം തന്നെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചു. ഹജ്ജും ഉംറയും നിര്‍വഹിക്കുക ഇസ്്‌ലാമിക ചരിത്രത്തിന്റെ വിപ്‌ളവാത്മകമായ സ്്മരണകള്‍ വിളിച്ചറിയിക്കുന്ന പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് എന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. ആ യാത്ര അനുവാചകരുമായി പങ്കുവെക്കാന്‍ എനിക്ക് അവസരം നല്‍കിയതില്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനാണ്. മദീനയില്‍ നിന്നാണ് ഞാന്‍ ഹജ്ജിന് പുറപ്പെട്ടത്. …

Read More »

എന്റെ ഹജ്ജ് യാത്ര:വി.എം. കുഞ്ഞ് മുഹമ്മദ് മേത്തര്‍ ( ഈരാറ്റുപേട്ട)

1947, ആഗസ്‌റ് 15 ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും അനുസ്മരിക്കപ്പെടുന്ന സുദിനമാണ്. അന്നാണല്ലോ നമ്മുടെ നാട് സ്വാതന്ത്യ്രം പ്രാപിച്ചത്. 1948 ആഗസ്‌ററ്, എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ ദിവസമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റാന്‍ വേണ്ടി നാട്ടില്‍ നിന്ന് യാത്ര തിരിച്ച ദിവസമായിരുന്നു അത്. പരിശുദ്ധ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ എനിക്ക് അവസരവും കഴിവും ഉതവിയും നല്‍കിയ അല്ലാഹുവിനെ ഞാന്‍ എന്നും സ്തുതിക്കുന്നു. അന്നെനിക്ക് 25 …

Read More »

ആരാധനകളുടെ സമ്മേളനം

(മൗലാനാ മൗദൂദി 1956-ല്‍ മധ്യപൗരസ്ത്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കവെ പരിശുദ്ധ ഹജ്ജ് കര്‍മ്മവും നിര്‍വ്വഹിക്കുകയുണ്ടായി. ഈ യാത്രയെകുറിച്ച് ലാഹോറിലെ തസ്‌നീം പത്രത്തില്‍ വന്ന വിവരണത്തില്‍ നിന്ന്) ‘അസാമാന്യമായ ഒരനുഭൂതിയാണ് ഹിജാസ് പുണ്യഭൂമിയില്‍ കാല്‍ പതിഞ്ഞപ്പോള്‍ ഹൃദയത്തിന്നുണ്ടായത്. ഹറമിന്റെ മണ്ണില്‍ കാല്‍വെച്ചപ്പോഴാകട്ടെ, എന്തെന്നില്ലാത്ത ഒരു ലയം, ഒരു പ്രതീതി ഹൃദയത്തിലേക്ക് തുളച്ചു കയറി. കഅ്ബാ സന്ദര്‍ശന വേളയില്‍ തന്നെത്താന്‍ മറന്നു ഏതോ ഒരാത്മീയ ലോകത്താണെന്നു തോന്നി. ഭൗതിക ലോകം തീരെ വിസ്മൃതമായിക്കഴിഞ്ഞിരുന്നു. പിന്നീട് …

Read More »

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. എങ്കിലും അവയുടെ ചില ലക്ഷ്യങ്ങളെങ്കിലും ഗ്രഹിക്കാന്‍ ശ്രമിക്കലും അതിലൂടെ ആ പദ്ധതിയുടെ യുക്തിയും മഹത്വവും മനസ്സിലാക്കലും ഖുര്‍ആന്റെ അനുയായികളായ മുസ്‌ലിംകളുടെ കടമയാണ്. ഈയടിസ്ഥാനത്തില്‍ മാത്രം മഹത്തായ ഹജ്ജ് കര്‍മത്തിന്റെ ചില ലക്ഷ്യങ്ങളെ സംബന്ധിച്ച് നമുക്കൊരു അവലോകനം നടത്താം. ലോകത്ത് ഏതുകാലത്തും എല്ലാത്തരം കുഴപ്പങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കാരണം മനുഷ്യഹൃദയങ്ങളില്‍ ഉടലെടുത്ത …

Read More »

കടല്‍ കടന്ന് ഒരു ഹജ്ജ് യാത്ര

ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഇംഗ്ലീഷും ഉറുദുവും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്ന ശംസുദ്ദുഹാ ഒരു സ്‌പോട്‌സ്മാനാണ്. കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ ഒന്നു രണ്ടു തവണ എറണാകുളത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. അത് തെളിയിക്കാനെന്നോണം കോഴിമുട്ട, തക്കാളി എന്നിങ്ങനെ ചില സാധനങ്ങളുടെ പേരുകള്‍ നല്ല ഉച്ചാരണ ശുദ്ധിയോടെ പറയുകയും ചെയ്തു. എന്റെ യാത്രാലക്ഷ്യത്തെ കുറിച്ച് സംശയപ്രകടനം നടത്തിയ ശംസുദ്ദുഹായെ കുറ്റപ്പെടുത്തിക്കൂടാ. 1971 അവസാനത്തിലും 1972 ആദ്യത്തിലുമായാണ് ഈ ഹജ്ജ് യാത്ര സംഭവിക്കുന്നത്. ഏതാണ്ട്് …

Read More »

ഹജ്ജ്: ഒരനുഭവസാക്ഷ്യം

ഹജ്ജിനുള്ള തയ്യാറെടുപ്പ് 4000 വര്‍ഷങ്ങള്‍ക്ക് അപ്പുറം ഇബ്രാഹീ(അ)മിന് അല്ലാഹുവിന്റെ കല്പന ലഭിക്കുന്നു. മനുഷ്യരാശിയെ തൗഹീദിന്റെ കേന്ദ്രമായ മക്കയിലെ പരിശുദ്ധ ഭവനത്തിലേക്ക് ക്ഷണിക്കാന്‍. ഇബ്‌റാഹീം (അ) വിളിച്ചു. അല്ലാഹു താനുദ്ദേശിക്കുന്നവരെ ആ ക്ഷണം കേള്‍പ്പിച്ചു. അതത്രേ ജനലക്ഷങ്ങള്‍ ഇന്നും സമ്മേളിക്കുന്ന ഹജ്ജ്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും സ്വപ്നസാക്ഷാല്‍കാരത്തിനായി എത്തിച്ചേരുന്ന ജനസഞ്ചയം. അല്ലാഹുവിന്റെ അതിഥികളായി അവര്‍ പരിശുദ്ധ ഭൂമിയില്‍ പ്രവേശിക്കുന്നു. പ്രപഞ്ചനാഥന്റെ അദ്ധ്യക്ഷതയില്‍ നാളെ പരലോകത്ത് നടക്കാനിരിക്കുന്ന സമ്മേളനത്തെ അനുസ്മരിപ്പിക്കുന്ന പരിശുദ്ധ …

Read More »

പ്രപഞ്ച സൃഷ്ടിപ്പിന്റെ അപാരതകളെ ഓര്‍മിപ്പിച്ച് വിമാനയാത്ര (ഹജ്ജ് ഒരനുഭസാക്ഷ്യം – 2)

എയര്‍പോര്‍ട്ടില്‍ എയര്‍പോര്‍ട്ടിലെത്തി. അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ടിക്കറ്റ് വിതരണം ചെയ്തു. പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും കയ്യിലെടുത്ത് പിടിക്കാനാവശ്യപ്പെട്ടു. ക്യാമ്പില്‍ നിന്ന് പുറപ്പെടുമ്പോഴുണ്ടായ സങ്കടവും മ്ലാനതയും മാറി ഏവരും രേഖകള്‍ ശരിയാക്കുന്ന തിരക്കിലായി. ക്യൂവില്‍ നിന്നിരുന്ന ഹാജിമാരുടെ അടുത്തേക്ക് ബന്ധുക്കള്‍ അണഞ്ഞു കൂടി. ഹാജിമാര്‍ക്കുള്ള ആദ്യടിക്കറ്റ് ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യമെടുക്കാന്‍ ക്യാമറാ ഫ്‌ളാഷുകള്‍ മിന്നി. എയര്‍പോര്‍ട്ട് മാനേജറും യാത്രാ സംഘത്തിന്റെ അമീറും കൈ പിടിച്ച് അഭിവാദ്യം ചെയ്യുന്നു. ടിക്കറ്റുകള്‍ വാതില്‍ക്കല്‍ നിന്ന ഉദ്യോഗസ്ഥന്‍ …

Read More »

അല്ലാഹുവിന്റെ അതിഥിയാവുന്നു (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 3)

ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാനം ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. അല്‍ഹംദുലില്ലാഹ്. സ്റ്റെപ്പിറങ്ങിയെത്തിയത് ടാറിട്ട റോഡിലേക്ക്. ബസ്സ് സ്റ്റാന്‍ഡിലെ ബസ്സ് കൂട്ടങ്ങളെ പോലെ നിരന്നു കിടക്കുന്ന വിമാനങ്ങള്‍. ചിലതില്‍ നിന്നും ലഗേജിറക്കുന്നു. വേറെ ചിലത് പോകാനുള്ള ഒരുക്കത്തിലാണ്. ഹാജ്ജമാരുടെ തൂവെള്ള ഹിജാബുകള്‍ കാറ്റില്‍ പാറിക്കളിച്ചു. വലിയ ചില്ലുകളുള്ള നീളന്‍ നീല ബസ്സുകളില്‍ എയര്‍പോര്‍ട്ട് കെട്ടിടത്തിലെത്തി. അറബി വേഷത്തിലും അല്ലാതെയും ഹാജിമാര്‍ അവിടെ റെഡിയായി നിന്നു. ടിക്കറ്റ് കളക്ട് ചെയ്തപ്പോള്‍ ഒരെണ്ണം കുറവ്. …

Read More »

കഅ്ബാ സ്മൃതികളിലൂടെ (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 4)

പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ട് ബാബുസ്സലാമിലൂടെ ഞങ്ങള്‍ പള്ളിയില്‍ പ്രവേശിച്ചു. ”നാഥാ നിന്റെ കാരുണ്യത്തിന്റെ വാതിലുകള്‍ ഞങ്ങള്‍ക്കായി നീ തുറന്നു തരേണമേ.” ഹജ്ജ് പഠനാര്‍ത്ഥം കൂടുതലായി പഠിച്ച ദുആകളും ചൊല്ലി. ലക്ഷക്കണക്കിന് ഹാജിമാര്‍ ഒരേ സമയം നമസ്‌കാരം നിര്‍വ്വഹിക്കുന്ന വിശാലമായ പള്ളിയുടെ വൃത്താകാരത്തിനു നടുവില്‍ മേല്‍ക്കൂരയില്ലാത്ത പ്രവിശാലമായ നടുമുറ്റം. ആകാശമാണതിന്റെ മേല്‍ത്തട്ട്. പുറത്തെ കോമ്പൗണ്ടില്‍ നിന്നും ഭൂമിശാസ്ത്രപരമായി വളരെ താഴ്ന്ന പ്രദേശം. അതിന്റെ ഒത്ത  നടുവിലാണ് കഅ്ബ. കഅ്ബ കാണുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ …

Read More »

ഹജറുല്‍ അസ്‌വദ് അതായത്.. (ഹജ്ജ്: ഒരനുഭവസാക്ഷ്യം – 5)

വെളുപ്പിന് മൂന്ന് മണിക്ക് മുമ്പ് എഴുന്നേറ്റ് റെഡിയായി ഹറമിലെത്തി. കാര്യമായ ബുദ്ധിമുട്ടില്ലാത്തവര്‍ തഹജ്ജുദിന് തന്നെ പള്ളിയിലേക്ക് പോന്നു. ആ സമയത്തും ഹറം ജനനിബിഡം. ഭൂമിയുടെ കറക്കം പോലെ നിലക്കാതെ കറങ്ങുന്ന മനുഷ്യര്‍. ത്വവാഫ് വൃത്തം മഖാമു ഇബ്‌റാഹീം വരെ എത്തിയിട്ടില്ല. കഅ്ബയുടെ തൊട്ടടുത്തായി ത്വവാഫ് ചെയ്തു. ഹജ്‌റുല്‍ അസ്‌വദിനടുത്ത് കുറച്ച് സ്ത്രീകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. പുരുഷന്‍മാര്‍ ഹജ്‌റുല്‍ അസ്‌വദിനും റുക്‌നുല്‍ യമാനിക്കും ഇടക്കുള്ള ഭിത്തിയോട് ചേര്‍ന്ന് ക്യൂ നില്‍ക്കുന്നു. …

Read More »