Home / Fiqh

Fiqh

സ്ത്രീകളുടെ ഹജ്ജ്

ഹജ്ജും ഉംറയും പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും നിര്‍ബന്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ‘നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ത്തായാക്കുക.’ എന്ന ഖുര്‍ആന്റെ കല്‍പന മുസ്്‌ലിമായ മുഴുവന്‍ മനുഷ്യരോടുമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ) പറയുന്നു: ‘ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സ്ത്രീകള്‍ക്ക് ജിഹാദിന് ബാധ്യതയുണ്ടോ? തിരുമേനി പറഞ്ഞു: ബാധ്യതയുണ്ട്. പക്ഷേ, അതില്‍ യുദ്ധമില്ല. ഹജ്ജും ഉംറയുമാണത്.’- (അഹ്്മദ്) മാര്‍ഗ്ഗം സാധ്യമായാല്‍ ഹജ്ജ് നിര്‍വ്വഹിക്കണമെന്നാണ് ഖുര്‍ആന്റെ ശാസന. ഇതില്‍ ആരോഗ്യപരവും സാമ്പത്തികവുമായ ‘സാധ്യത’കള്‍ …

Read More »

ഹജ്ജ് നിര്‍ബന്ധമാകുന്നവര്‍

ഹജ്ജ് നിര്‍ബന്ധമാകാന്‍ താഴെപറയുന്ന ഉപാധികള്‍ പൂര്‍ത്തിയായിരിക്കണം: 1.മുസ് ലിം ആയിരിക്കുക 2.പ്രായംതികയുക 3.ബുദ്ധിയുള്ളവനായിരിക്കുക 4.സ്വതന്ത്രനായിരിക്കുക 5. സാമ്പത്തികമായും ശാരീരികമായും കഴിവുണ്ടായിരിക്കുക ഈ ഉപാധികള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല. ഹജ്ജ് ഒരു ആരാധനാ കര്‍മമാണ്. ഏതൊരു ആരാധനയും നിര്‍ബന്ധമാകാന്‍ മുസ് ലിമാവുക, പ്രായം തികയുക, ബുദ്ധിയുള്ളവനാകുക എന്നിവ പ്രാഥമികോപാധികളാണ്. ഹജ്ജിന് വളരെ സമയവും സാവകാശവും കൂടിയേ തീരൂ. അടിമയ്ക്കാവട്ടെ, ദാസ്യവൃത്തിയിലേര്‍പ്പെടുകയാല്‍ അതു രണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. കഴിവുള്ളവനാകണമെന്നതു ഖുര്‍ആന്‍ വ്യക്തമാക്കിയ …

Read More »

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഹജ്ജ്

ഹജ്ജ് നേര്‍ച്ചയാക്കുകയോ ഹജ്ജ് ചെയ്യാന്‍ മാര്‍ഗമുണ്ടാവുകയോ ചെയ്തശേഷം അത് നിര്‍വഹിക്കാനാവാതെ ഒരാള്‍ മൃതിയടഞ്ഞാല്‍ അയാള്‍ക്ക് വേണ്ടി അനന്തരാവകാശികള്‍ ഹജ്ജ് ചെയ്യുകയോ ചെയ്യിക്കുകയോ വേണം. മരിച്ചയാളുടെ ധനത്തില്‍നിന്ന് ചെലവഴിച്ച് ബാധ്യത നിറവേറ്റണം. ഇതു സംബന്ധമായി ഹദീസില്‍ ഇങ്ങനെ കാണാം: 1. ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ജുഹൈനത്ത് കുടുംബത്തില്‍പെട്ട ഒരു സ്ത്രീ റസൂല്‍ തിരുമേനിയുടെ സന്നിധിയില്‍ വന്നു ചോദിച്ചു: ‘ എന്റെ മാതാവ് ഹജ്ജ് നേര്‍ച്ചയാക്കി. അവരാകട്ടെ, മരണപ്പെടുകയും ചെയ്തു. അവര്‍ക്ക് പകരം …

Read More »

ഫിദ്‌യഃ

ഭാര്യാസംസര്‍ഗമൊഴിച്ചുള്ള നിഷിദ്ധകാര്യം വല്ലതുംചെയ്തുപോയാല്‍ അതുകൊണ്ട് ഹജ്ജ് നിഷ്ഫലമാകുകയില്ല. അതിന് പ്രായശ്ചിത്തം നല്‍കല്‍ നിര്‍ബന്ധമാണ്. ഒരു ആടിനെ അറുക്കുകയോ, അതിനുകഴിവില്ലെങ്കില്‍ ആറ് അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ, അതും സാധ്യമല്ലെങ്കില്‍ മൂന്നുനാള്‍ നോമ്പുനോല്‍ക്കുകയോ ആണ് പ്രായശ്ചിത്തം. ഇഹ്‌റാമിലായിരിക്കേ ഭാര്യാസംസര്‍ഗം വഴി ഹജ്ജ് നിഷ്ഫലമാകും. എങ്കിലും ഹജ്ജിന്റെ ബാക്കി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും പ്രായശ്ചിത്തമായി ഒരു ഒട്ടകത്തെ അറുക്കുകയും അടുത്ത വര്‍ഷം വീണ്ടും ഹജ്ജ് ചെയ്യുകയുംവേണം. ഹജ്ജിന്റെ ബാക്കി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും അടുത്തവര്‍ഷം വീണ്ടും ഹജജ് …

Read More »

വിധിവിലക്കുകള്‍

ഇഹ്്‌റാമില്‍ പ്രിവേശിച്ച് സ്ത്രീ-പുരുഷന്മാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാണ്: 1) മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക. 2) കുങ്കുമച്ചായം മുക്കിയ വസ്ത്രം ധരിക്കുക. 3) സംയോഗം, വിഷയാസക്തിയോടുകൂടിയ സംസാരവും സ്പര്‍ശനവും, വിവാഹം, വിവാഹാന്വേഷണം എന്നിവ. 4) വേട്ടമൃഗത്തെ പിടിക്കുകയോ പിടിക്കുവാന്‍ സഹായിക്കുകയോ ചെയ്യുക. 5) നിഷിദ്ധമായ വാക്കും പ്രവൃത്തിയും അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളും. ഈ കാര്യങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്‍മാരും സമമാണ്. എന്നാല്‍ ഇഹ്്‌റാമില്‍ പ്രവേശിച്ച പുരുഷന്‍മാര്‍ക്ക് മാത്രം നിഷിദ്ധമായ മറ്റു …

Read More »

ഹജ്ജ്ഃ വിവിധ മദ്ഹബുകളില്‍

ഹജ്ജ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം സന്ദര്‍ശത്തിനുദ്ദേശിക്കുക, ബഹുമാനിക്കുന്ന വ്യക്തിയേയോ സ്ഥലത്തേയോ കൂടുതല്‍ സന്ദര്‍ശിക്കുക എന്നൊക്കെയാണ്. സാങ്കേതികമായി പ്രത്യേകമായ ചില പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചുകൊണ്ട് കഅ്ബയെ സന്ദര്‍ശിക്കലാണ് ഹജ്ജ്. (ഫത്ഹുല്‍ ബാരി, ഭാഗം 3, പേജ്: 377) ഹജ്ജിന്റെ മാസങ്ങള്‍ ശവ്വാല്‍, ദുല്‍ഖഅ്ദ് എന്നീ മാസങ്ങളും ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ ഒമ്പത് ദിവസങ്ങളുമാണ്. എന്നാല്‍, ഇമാം അബൂഹനീഫയുടെ വീക്ഷണത്തില്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഹജ്ജ് അറിയപ്പെട്ട മാസങ്ങളിലാണ്’ …

Read More »