Home / Eidul Ad’ha

Eidul Ad’ha

ഇബ്രാഹീമീ മില്ലത്തിന്റെ ഓര്‍മ്മപ്പെരുന്നാള്‍

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഒരു പെരുന്നാള്‍ സുദിനം കൂടി നമ്മിലേക്ക് വന്നടുത്തിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.  അല്ലാഹുവിനുള്ള മഹത്തായ ഇബാദത്തുകളുടെ ഒടുക്കത്തിലാണ് പെരുന്നാള്‍ വന്നണയുക. അവന്റെ അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണവും അവനോടുള്ള നന്ദി പ്രകാശത്തിന്റെയും അവന്റെ വാഴ്ത്തലുകളുടെയും നാളുകള്‍. ഒരു നിര്‍ബന്ധ ബാധ്യതയായ ഹജ്ജിന്റെ അവസാനത്തിലാണ് ബലിപെരുന്നാള്‍. ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍ )ഒരു മാസം നീണ്ട നോമ്പിന്റെ പരിസമാപ്തിയായാണ് നമ്മിലേക്ക് വന്നെത്തുന്നത്.  കഠിനമായ കര്‍മ്മാനുഷ്ഠാനങ്ങളുടെയും ഇബാദത്തുകളുടെയും പ്രയാസങ്ങള്‍ക്ക് ശേഷം പെരുന്നാളിലൂടെ സത്യവിശ്വാസികള്‍ക്ക് സന്തോഷം …

Read More »

ഇബ്‌റാഹീം നബി (അ) യുടെ ബലി; ഇസ്മാഈലിന്റെയും

ഇസ് ലാമിന്റെ രണ്ട് ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ മഹാനായ പ്രവാചകന്‍ ഇബ്രാഹീം നബിയുടെ ത്യാഗ്ഗോജ്ജലമായ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ലോക ജനതക്ക് മാതൃകയായി അല്ലാഹു ഉയര്‍ത്തിക്കാട്ടുന്ന ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുവാന്‍ മുസ്‌ലിം സമൂഹത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആഹ്വാനം ചെയ്യുകയാണ് ഖുര്‍ആന്‍. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ തനിക്ക് അല്ലാഹു കനിഞ്ഞരുളിയ അരുമ സന്താനതത്തെ അല്ലാഹുവിന് വേണ്ടി ബലിയറുക്കാന്‍ ഒരുങ്ങുന്ന ഇബ്രാഹീം നബി (അ) യുടെ ത്യാഗസന്നദ്ധതയില്‍ ഒട്ടും കുറയാത്ത ബലിതന്നെയാണ് മകന്‍ …

Read More »

വേദന മറന്ന് പെരുന്നാള്‍ ഉണ്ണുന്നവര്‍

തീര്‍ത്തും മഹത്തരമായ സുദിനത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ഉമ്മത്ത് ഇപ്പോഴുള്ളത്. അനുഗ്രഹീതമായ ബലിപെരുന്നാള്‍ ആണ് അത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ബലിപെരുന്നാളിന്റെ ആദ്യദിനം നാളെ തുടങ്ങുകയായി. ഈ ഉമ്മത്തിന്റെ സ്വഭാവസംസ്‌കാരങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ പെരുന്നാള്‍ ദിനത്തില്‍ അവരെ വീക്ഷിക്കുവിന്‍ എന്ന് മുന്‍കാലത്ത് പറയാറുണ്ടായിരുന്നു. ശുദ്ധമായ പ്രകൃതിക്കൊപ്പം ഉന്നത സ്വഭാവ വിശേഷണങ്ങള്‍ പ്രകടമാവുന്ന, യാഥാര്‍ത്ഥ്യലോകത്ത് നന്മയും കാരുണ്യവും നിറഞ്ഞൊഴുകുന്ന സന്ദര്‍ഭമാണ് അത്. സന്തുഷ്ടകരമായ ഉത്തമ സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും ഉന്നതമായ മൂര്‍ത്തീഭാവമാണ് …

Read More »

ദൈവികതീരുമാനത്തെ പ്രണയിച്ച ഇബ്‌റാഹീം(അ)

അനുഗൃഹീതമായ ബലിപെരുന്നാളിന്റെ ശോഭനമായ പ്രഭാതത്തിലാണ് നാമുള്ളത്. അല്ലാഹുവിനെ പ്രകീര്‍ത്തിക്കാനും, സ്തുതിക്കാനും, മഹത്ത്വപ്പെടുത്താനുമുള്ള ദിനമാണ് ഇത്. അല്ലാഹു തന്റെ ചിഹ്നങ്ങള്‍ കൊണ്ട് സവിശേഷമാക്കുകയും, കുടുംബബന്ധം ചേര്‍ക്കപ്പെടുകയും ചെയ്യുന്ന മഹനീയ നാളാണ് ഇത്. ഉന്നതമായ ആശയങ്ങളെ ഓര്‍മിപ്പിച്ച് കൊണ്ട് ബലിദിനം നമുക്ക് മേല്‍ എത്തിനോക്കിക്കൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ മനോഹരമായി അവതരിപ്പിച്ച ചരിത്ര സംഭവങ്ങള്‍ നമ്മുടെ ഓര്‍മയിലുണരുന്ന ദിനമാണ് അത്. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തിയടയുകയും, അവക്ക് പൂര്‍ണമനസ്സോടെ വിധേയമാവുകയും ചെയ്യുകയെന്ന വിശ്വാസിയുടെ മഹത്തായ ഗുണത്തെയാണ് …

Read More »

ബലിപെരുന്നാളിന്റെ ‘വലിയ’ ദിനം

ഏറ്റവും വലിയ ഹജ്ജിന്റെ മഹത്തായ ദിവസമാണ് ഇന്ന്. വര്‍ഷത്തിലെ ശ്രേഷ്ഠകരമായ ദിവസങ്ങളില്‍ ഒന്ന്. അല്ലാഹു പറയുന്നു: അറിയപ്പെടുന്ന ദിനങ്ങളില്‍ അവര്‍ അല്ലാഹുവിന്റെ നാമം സ്മരിക്കുന്നതിന് (അല്‍ഹജ്ജ് 28). മറ്റൊരു ആയത്തില്‍, എണ്ണപ്പെട്ട ദിനങ്ങളില്‍ അല്ലാഹുവിനെ നിങ്ങള്‍ സ്മരിക്കുക (അല്‍ബഖറ 203) എന്നാണ് അല്ലാഹു സൂചിപ്പിച്ചത്. തശ്‌രീഖിന്റെ ദിനങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീറ്റയുടെയും കുടിയുടെയും ദൈവസ്മരണയുടെയും ദിനങ്ങളാണ് ഇവ. അല്ലാഹുവിന്റെ മഹത്തായ ഔദാര്യം തന്നെയാണത്. അല്ലാഹു നമ്മോട് ചെയ്ത കാരുണ്യം തന്നെയാണ് …

Read More »

ഇബ്‌റാഹീം അല്ലാഹുവിന്റെ കൂട്ട് നേടിയെടുത്ത വിധം

അല്ലാഹുവിന്റെ കൂട്ടുകാരന്‍ ഇബ്‌റാഹീമിന്റെ സ്മരണയിലാണ് നാമുള്ളത്. മറ്റുള്ളവരില്‍ തനിക്ക് സത്യസന്ധമായ സ്മരണയുണ്ടാകണമെന്ന അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കിയ മുഹൂര്‍ത്തമാണ് ഇത്. വിശ്വാസികള്‍ അദ്ദേഹത്തെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ജീവിതം വിശദീകരിക്കുകയും അതില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളുകയും മാതൃക പിന്‍പറ്റുകയും ചെയ്യുന്നു. മറ്റ് പ്രവാചകന്മാരില്‍ നിന്ന് ഭിന്നമായി എല്ലാ വര്‍ഷവും ബലിപെരുന്നാളില്‍ വിശ്വാസി സമൂഹം കൂടുതലായി സ്മരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്ന പ്രവാചകനാണ് ഇബ്‌റാഹീം(അ). അല്ലാഹു അദ്ദേഹത്തിന്റെ മേലുദ്ധരിച്ച പ്രാര്‍ത്ഥന സ്വീകരിച്ചതിന്റെ ഫലമാണ് അത്. …

Read More »

പെരുന്നാള്‍ സുദിനവും അല്ലാഹുവിന് വേണ്ടിയാവട്ടെ

ബലിപെരുന്നാളിന്റെ പരിമളം അടിച്ചുവീശിത്തുടങ്ങിയിരിക്കുന്നു. ദൈവിക മാര്‍ഗത്തില്‍ ബലിയറുക്കപ്പെടുന്ന, മുടികളയപ്പെടുന്ന, പാപങ്ങള്‍ കഴുകിക്കളയുന്ന മഹത്തായ ദിനത്തിന്റെ സൗരഭ്യമാണത്. മിനായിലെ കല്ലേറും, ബലിയും, ത്വവാഫും കൊണ്ട് പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രശോഭിത ദിനമാണിത്. പരിപാവനമായ ഈ മുറ്റത്ത് ഹജ്ജാജിമാര്‍ പ്രാര്‍ത്ഥിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്നു. ദൈവത്തെ വിളിക്കുകയും, അവന്റെ കാരുണ്യം കൊതിക്കുകയും ചെയ്യുന്നു. കാരുണ്യവാനാണ് അവന്‍. പാശ്ചാതാപം സ്വീകരിക്കുന്നവനും, പൊറുത്തുകൊടുക്കുന്നവനുമാണ് അവന്‍.

Read More »