Home / Dua’s

Dua’s

ഹജ്ജിലെ പ്രാര്‍ത്ഥനകള്‍

വിശ്വാസിയായ അടിമ തന്റെ നാഥന്റെ പ്രീതി തേടി പ്രവാചകന്മാരുടെ മുഗ്ധ സ്മരണകളുയര്‍ത്തുന്ന പുണ്യഭൂമിയിലേക്ക് തീര്‍ത്ഥയാത്ര ചെയ്യുകയും സ്വേഛയുടെയും അഹംബോധത്തിന്റെയും മൂടുപടം ഉരിഞ്ഞെറിഞ്ഞ് ലോകാധിനാഥന്റെ മുന്നില്‍ സര്‍വം സമര്‍പ്പിക്കുകയും ചെയ്യുന്ന കര്‍മ്മമാണല്ലോ ഹജ്ജ്. ബഹളമയമായ ജീവിതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മുക്തി നേടി മനം നിറയെ രക്ഷിതാവിന്റെ സ്‌തോത്രവുമായി മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകന് പാപങ്ങളഖിലം കഴുകി കളയാനുള്ള അസുലഭ സന്ദര്‍ഭമാണ് ലഭിക്കുന്നത്. ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥനയും ഭക്തി സാന്ദ്രമായ ആരാധനാ കര്‍മ്മങ്ങളുമാണ് അവന്റെ പാഥേയം. …

Read More »

വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ചൊല്ലേണ്ടത്.

(ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹി, വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി അല്ലാഹുമ്മ ഇന്നീ അഊദു ബിക അന്‍ അദല്ല ഔ ഉദില്ല ഔ അസല്ല ഔ ഉസില്ല ഔ അദ്‌ലമ ഔ ഉദ്‌ലിമ ഔ അജ്ഹല ഔ യുജ്ഹല അലയ്യ) (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു, അല്ലാഹു മുഖേനയല്ലാതെ ഒരു കഴിവും ശക്തിയുമില്ല. ഞാന്‍ വഴി തെറ്റുന്നതില്‍ നിന്നും വഴി പിഴപ്പിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ വ്യതിചലിക്കുന്നതില്‍ നിന്നും …

Read More »

വാഹനത്തില്‍ കയറുമ്പോള്‍

ബസ്സ്, കാറ്, തീവണ്ടി, വിമാനം, കപ്പല്‍ തുടങ്ങിയ വാഹനങ്ങളില്‍ കയറുമ്പോള്‍ താഴെ പറയുന്ന പ്രാര്‍ത്ഥനയാണ് ചൊല്ലേണ്ടത്. ‘ സുബ്ഹാനല്ലദി സഖ്ഖറ ലനാ ഹാദാ വമാകുന്നാ ലഹു മുഖ്‌രിനീന്‍ വ ഇന്നാ ഇലാറബ്ബിനാ ല മുന്‍ഖലിബൂന്‍ അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഫീ സഫരിനാ ഹാദാ അല്‍ ബിര്‍റ വത്തഖ്‌വാ വമിനല്‍ അമലി മാ തര്‍ളാ. അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫറനാ ഹാദാ വ ഥ്‌വി അന്നാ ബു അ് ദഹു അല്ലാഹുമ്മ …

Read More »

ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍

ഹജ്ജിന് പോകുന്നവര്‍ നിശ്ചിത പ്രദേശങ്ങളില്‍ (മീഖാത്തുകള്‍) എത്തിക്കഴിഞ്ഞാല്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്നു. പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞ് ഖിബ് ലയുടെ നേരെ തിരിഞ്ഞ് ‘ഉംറ’ ക്കു വേണ്ടിയോ ഹജ്ജിനു വേണ്ടിയോ ഇഹ് റാം കെട്ടുമ്പോള്‍ ‘ലബൈക്കല്ലാഹുമ്മ ഉംറത്തന്‍’ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ ഉംറയുടെ ഇഹ്‌റാം ചെയ്ത് വന്നിരിക്കുന്നു.) എന്നോ (ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ഞാനിതാ എത്തിയിരിക്കുന്നു) എന്നോ സന്ദര്‍ഭാനുസൃതം പറയണം. അവിടം മുതല്‍ തുടര്‍ച്ചയായി ‘തല്‍ബിയത്ത്’  ചൊല്ലിക്കൊണ്ടിരിക്കണം. നബി (സ) താഴെ …

Read More »

ത്വവാഫ്:

ത്വവാഫ് ആരംഭിക്കുമ്പോള്‍ ഹജറുല്‍ അസ് വദിന് നേരെ തിരിഞ്ഞു നിന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കുക. ‘ ബിസ്മില്ലാഹ്, വല്ലാഹു അക്ബര്‍, അല്ലാഹുമ്മ ഈമാനന്‍ ബിക്ക വ തസ്ദീക്കന്‍ ബി കിത്താബിക്ക വ വഫാഅ ബി അഹ്ദിക്ക വ ഇത്തിബാഅന്‍ ലി സുന്നത്തി നബിയ്യിക്ക മുഹമ്മദിന്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം.’ (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു. അല്ലാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോട് ചെയ്ത …

Read More »

സഫാ-മര്‍വായുടെ മുകളില്‍

ഹജ്ജിന്റെയും ഉംറയുടെയും പ്രധാന കര്‍മ്മങ്ങളില്‍ പെട്ടതാണല്ലോ സഫായുടെയും മര്‍വായുടെയും ഇടയിലുള്ള സഅയ് (ഓട്ടം). സഫയില്‍ നിന്നാരംഭിച്ച് മര്‍വയിലെത്തുന്നതോടെ ഒരു പ്രാവശ്യം പൂര്‍ത്തിയായി. സഅ്‌യ് ആരംഭിക്കുമ്പോള്‍ സഫായുടെ മുകളില്‍ നിന്ന് കഅ്ബായിലേക്ക് തിരിഞ്ഞു ഇവ്വിധം പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്. ‘ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ലഹുല്‍ മുല്‍ഖു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീത്തു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസന്‍ …

Read More »

അറഫാ ദിനം

ഹജ്ജിന്റെ ഏറ്റവും മുഖ്യ കര്‍മ്മമാണ് അറഫയില്‍ നില്‍ക്കല്‍. തല്‍ബിയത്തോ തക്ബീറോ ചൊല്ലിയാകണം അറഫയിലേക്ക് പോകുന്നത്. അറഫാ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനയെന്ന പേരില്‍ പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നത് ‘ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ലഹുല്‍ മുല്‍ഖു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ കദീര്‍ എന്നതാണ്. ഒരു തീര്‍ത്ഥാടകന്‍ തന്റെ പാപമോചനത്തിന് ഏറ്റവും കൂടുതലായി ശ്രമിക്കേണ്ട അവസരമാണിത്. അന്ന് നരകത്തില്‍ നിന്ന് മോചനം ലഭിക്കപ്പെടുന്നത്ര …

Read More »