Home / islam padasala

islam padasala

മാതാപിതാക്കള്‍ക്കുവേണ്ടി മക്കളുടെ ഹജ്ജ്

എന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. അവര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നില്ല. അവര്‍ക്കു വേണ്ടി ഞാന്‍ ഹജ്ജ്കര്‍മം നിര്‍വഹിച്ചാല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമോ? ആരാധനകളുടെ – വിശിഷ്യാ ശാരീരികാരാധനകളുടെ – അടിസ്ഥാന സ്വഭാവം അവ സ്വയംനിര്‍വഹിക്കുക എന്നുള്ളതാണ്. സ്വയം നിര്‍വഹിക്കുവാന്‍ സാധിക്കാതെവരുന്നപക്ഷം അവരുടെ മരണാനന്തരം അവരുടെ മക്കള്‍ക്ക് അത് നിര്‍വഹിക്കാവുന്നതാണ്. ‘ നിങ്ങളുടെ മക്കള്‍ നിങ്ങളുടെ പ്രയത്‌നഫലമാണ്’ എന്ന് തിരുദൂതര്‍ പറയുകയുണ്ടായി. സന്താനങ്ങള്‍ മാതാപിതാക്കളുടെ തുടര്‍ച്ചയാണ്. കര്‍മങ്ങളുടെ ഒരു ഭാഗമാണ്. മാതാപിതാക്കളുടെ മരണശേഷവും …

Read More »

സുന്നത്തായ ഹജ്ജ്

ഹജ്ജ് കാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണമടയുന്നുവെങ്കിലും പ്രതിവര്‍ഷം ഹജ്ജിന്നു പോകുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ ഹജ്ജിന്നും ഉംറക്കും വേണ്ടി ചെലവഴിക്കുന്ന പണം ദരിദ്രരേയും അഗതികളേയും സഹായിക്കുവാനും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുവാനും വിനിയോഗിക്കുന്നതല്ലേ ഉത്തമം ? അതോ, ഏറെ തവണ ഹജ്ജും ഉംറയും ചെയ്യുന്നതാണോ ദൈവമാര്‍ഗത്തില്‍, ഇസ്്‌ലാമിക സേവന രംഗത്ത് പണം ചെലവു ചെയ്യുന്നതിലും പുണ്യം ? മതത്തിന്റെ നിര്‍ബന്ധാനുഷ്ഠാനങ്ങളുടെ നിര്‍വഹണം …

Read More »

ഹജ്ജ്-ഇബ്റാഹീം നബി(അ)യുടെ ജീവിക്കുന്ന സ്മാരകം

ഇസ്്‌ലാമിലെ ‘ഇബാദത്തി’ ന്റെ നാലാമത്തെ ഘടകമാണ് ഹജ്ജ്. ‘ ഉദ്ദേശിക്കുക’ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അറേബ്യാ രാജ്യത്തെ മക്കാ പട്ടണത്തില്‍ പോയി അവിടെ ഹസ്രത്ത് ഇബ്്‌റാഹീമിനാല്‍ നിര്‍മ്മിതമായ കഅ്്ബാ ദേവാലയത്തെ പ്രദക്ഷിണം നടത്തുകയും മക്കാ പരിസരത്തുള്ള വിവിധ പുണ്യ സ്ഥലങ്ങളില്‍ സന്നിഹിതനായി ഏതാനും കര്‍മ്മങ്ങളും അനുഷ്്ഠാനങ്ങളും നിര്‍വ്വഹിക്കുകയാണ്, അതുദ്ദേശിച്ചു പുറപ്പെടുകയാണ് അതുകൊണ്ടുള്ള വിവക്ഷ. ബലി ഇബ്‌റാഹീമി മില്ലത്തിന്റെ അന്തസ്സത്ത വിശുദ്ധ ഖുര്‍ആനും തൗറാത്തും വ്യക്തമാക്കുന്നുണ്ട്, ഇബ്്‌റാഹീമി മില്ലത്തിന്റെ മൗലികാടിസ്ഥാനം …

Read More »

ഹജ്ജിന്റെയും ഉംറയുടെയും നിബന്ധനകള്‍

സത്യവിശ്വാസികള്‍ സദ്‌വൃത്തരും ഭയഭക്്തരുമായിത്തീരുന്നതിനും അതുവഴി ശാശ്വതമായ സ്വര്‍ഗ്ഗത്തിന് അവകാശികളാകുന്നതിനും വേണ്ടി രക്ഷിതാവായ അല്ലാഹു മനസ്സാ-വാചാ-കര്‍മ്മണാ അവര്‍ നിര്‍വ്വഹിക്കേണ്ട വിവിധ ആരാധനാ ക്രര്‍മ്മങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദിനേന പലപ്രാവശ്യം നിര്‍വ്വഹിക്കേണ്ട നമസ്‌കാരങ്ങളും, വര്‍ഷാന്തം അനുഷ്ഠിക്കേണ്ട വ്രതവും, കാര്‍ഷികവും വ്യാവസായികവും മറ്റുമായി മാര്‍ഗ്ഗേണ സമ്പാദിക്കുന്ന ധനത്തില്‍നിന്നുള്ള സകാത്തും ഇവയില്‍പെടുന്നു. എന്നാല്‍ ആയുസ്സിലൊരിക്കല്‍ നിശ്്ചിത നിബന്ധനകള്‍ പൂര്‍ത്തിയാകുന്നവര്‍ മാത്രം അനുഷ്ഠിക്കേണ്ട നിര്‍ബ്ബന്ധകര്‍മ്മങ്ങളാണ് ഹജ്ജും ഉംറയും. നബി(സ) പറഞ്ഞു: ‘ ഹജ്ജ് നിര്‍വ്വഹിക്കേണ്ടത് ഒരു പ്രാവശ്യമാണ്. ആര്‍ …

Read More »

ഹജ്ജിലെ സാങ്കേതിക ശബ്ദങ്ങള്‍

ഹജ്ജുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങളുടെ അര്‍ഥവും വിശദീകരണവുമാണ് ചുവടെ. ഓരോ പദത്തിന്റെയും സാങ്കേതികാര്‍ഥവും ഭാഷാര്‍ഥവും കൊടുക്കുന്നതിനോടൊപ്പം അവ തമ്മിലുള്ള ബന്ധവും ഹ്രസ്വമായി വിശദീകരിച്ചിട്ടുണ്ട്. ഹജ്ജ് അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിലെക്ക് നിര്‍ണ്ണിത മാസങ്ങളില്‍, പ്രത്യേകമായ കര്‍മങ്ങള്‍ സവിശേഷമായ ഉപാധികളോടെ നിര്‍വഹിക്കുന്നതിനുവേണ്ടി തീര്‍ഥാടനം നടത്തുന്നതിന് ഹജ്ജ് എന്നു പറയുന്നു. ഹജ്ജിന്റെ ക്രിയാരൂപമായ ‘ഹജ്ജ -യഹുജു’വിന് ഉദ്ദേശിച്ച് ചെയ്യുക, സന്ദര്‍ശിക്കുക. തീര്‍ഥയാത്ര ചെയ്യുക എന്നിങ്ങനെ അര്‍ഥമുണ്ട്. ഉംറ സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍നിന്നാണ് …

Read More »

ഹജ്ജുകര്‍മ്മങ്ങള്‍ ദൈവദാസ്യത്തിന്റെ മൂര്‍ത്തരൂപം

ഹജ്ജിന്റെ ആരംഭം ജ്ഞാനമത്രെ. ദീനില്‍ ഹജ്ജിനുള്ള പ്രാധാന്യം സംബന്ധിച്ച ബോധം. പിന്നെ യഥാക്രമം അതിനോടുള്ള പ്രേമം. ദൃഢ നിശ്ചയം, തടസ്സ നിര്‍മാര്‍ജ്ജനം, ഇഹ്‌റാം, പുടവ വാങ്ങല്‍, പാഥേയ സംഭരണം, വാഹന സമ്പാദനം, പുറപ്പാട്, പ്രയാണം, ഹജ്ജ് ചടങ്ങുകളുടെ അനുഷ്ഠാനം. ജ്ഞാനം: ഭൗതികേഛകളില്‍ നിന്നു മുക്തനാകാതെ, അനിവാര്യമായതില്‍ കവിഞ്ഞ ജഡിക സുഖങ്ങള്‍ വെടിയാതെ, ചലന സ്തംഭങ്ങളിലഖിലം അല്ലാഹുവിനെ ലക്ഷ്യമാക്കാതെ, പരിശുദ്ധനും അത്യുന്നതനുമായ അല്ലാഹുവിലേക്കെത്തിച്ചേരുക സാധ്യമല്ലെന്നറിയുക… സൃഷ്ടികള്‍ ദേഹേഛകളെ അനുധാവനം ചെയ്യുകയും അല്ലാഹുവിന്നു …

Read More »

ഹജ്ജിലെ പ്രതീകങ്ങള്‍

അല്‍ഭുതകരങ്ങളായ ആന്തരാര്‍ത്ഥങ്ങളുടേയും ഉള്‍പ്പൊരുളുകളുടേയും കലവറയാണ് വിശുദ്ധ ഹജ്ജ്. തീര്‍ത്ഥാടനത്തിനു പോകുന്ന ആള്‍ ഹജ്ജിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളുന്നുവെങ്കില്‍ തീര്‍ച്ചയായും ആ ഹജ്ജ് അത്യന്തം ധന്യാത്മകവും സുന്ദരാനുഭവവുമായിരിക്കും. ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ അനുഷ്ഠാനങ്ങളില്‍പെട്ട, ചൈതന്യം ചോര്‍ന്ന് മുനയൊടിഞ്ഞ പല ആരാധനകളുടെയും   കൂട്ടത്തില്‍ ഹജ്ജും പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇബ്‌റാഹീമീ മില്ലത്തിന്റെ കാവല്‍പടയാളികളാകുന്നതിനു പകരം സ്വേഛാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായ നംറൂദിന്റെ പോറ്റുമക്കള്‍ക്ക് ഉണര്‍ത്തുപാട്ടുപാടുന്നവരായി പലപ്പോഴും നാം തരംതാണിരിക്കുന്നു . ഹജ്ജിന്റെ വിധാതാവ് എന്നു …

Read More »

ലോകം മുഴുവന്‍ മക്കയില്‍

ഏകതയുടെ പ്രതീകമാണ് പരിശുദ്ധ കഅ്ബ. അത് അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്നു. ഒപ്പം മനുഷ്യരാശിയുടെയും. അതിന്റെ ക്ഷണം മുഴുവന്‍ മനുഷ്യരെയുമാണ് എല്ലാവിധ വിഭാഗീയതകള്‍ക്കും വേര്‍തിരിവുകള്‍ക്കും അതീതം. അതിന്റെ സ്ഥാനനിര്‍ണയം പോലും അതിരുകള്‍ക്ക് അതീതനായ സ്രഷ്ടാവിന്റെതത്രെ. ‘ ഇബ്‌റാഹീമിന്ന് നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണ്ണയിച്ചുകൊടുത്ത സന്ദര്‍ഭം സ്മരണീയം. യാതൊന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന ശാസനയും അതോടൊപ്പമുണ്ട്. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും പ്രണമിക്കുന്നവര്‍ക്കുമായി എന്റെ മന്ദിരത്തെ ശുദ്ധീകരിക്കുക. ഹജ്ജിന് ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരെദിക്കുകളില്‍ …

Read More »

അല്ലാഹുവിലേക്കുള്ള യാത്ര

ഹജ്ജ് ആരംഭിച്ചുകഴിഞ്ഞു. അല്ലാഹുവിലേക്ക് കുതിക്കൂ. പറയൂ: ‘ലബ്ബൈക്ക്’ അവന്റെ വിളി കേട്ടിതാ അവന്ന് വിധേയനായി നിങ്ങള്‍ എത്തിയിരിക്കുന്നു. ‘ സര്‍വ്വ സ്തുതികളും അല്ലാഹുവിന്നാണ്. അനുഗ്രഹവും അധികാരവും അവന്നാണ്.’ അവന്നു പങ്കുകാരില്ല’. ലോകത്തിലെ സത്യഹീനരും ചൂഷകരും മര്‍ദ്ദകരുമായ വന്‍ശക്തികളെ നിരസിച്ചുകൊണ്ട് ജനങ്ങള്‍ ഒന്നായിപ്പറയുന്നു: ബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എല്ലാവരും എല്ലായിടത്തും അല്ലാഹുവിനെ അഭിമുഖീകരിക്കുകയാണ്. ഹേ മനുഷ്യാ, താങ്കള്‍ കാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ലോഹധൂളിപോലെയാണ്. മിഅ്‌റാജിന്ന് പോകുന്ന ലക്ഷക്കണക്കില്‍ ശ്വേതനീഢജങ്ങളില്‍ ഒന്ന് പോലെ നിങ്ങല്‍ നീങ്ങുന്നു. നിങ്ങള്‍ കഅ്ബയെ …

Read More »

ഹജ്ജും ദഅ്‌വത്തും

ഹജ്ജ് ചെയ്യുവാന്‍ ‘ജനങ്ങളെ’ യാണ് ഇബ്‌റാഹീം നബി ക്ഷണിച്ചത്. ‘മുസ്്‌ലിംകളേ’ എന്നായിരുന്നില്ല അദ്ദേഹത്തിന്റെ അഭിസംബോധന. അല്ലാഹു ആജ്ഞാപിച്ചതും അതായിരുന്നു. ‘ ഹജ്ജ് ചെയ്യുവാന്‍ ജനങ്ങളില്‍ വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍ നടക്കാരായും ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ താങ്കളുടെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു.’ (അല്‍ഹജ്ജ്: 27) ഈ സംഭവത്തിന് നാലായിരം വര്‍ഷം പഴക്കമുണ്ട്. വിരലിലെണ്ണാവുന്ന ഇബ്‌റാഹീം കുടുംബാംഗങ്ങളാണ് അന്ന് കഅ്ബാ പരിസരത്ത് അധിവസിച്ചിരുന്ന മുസ്്‌ലിംകള്‍. ജൂത-ക്രൈസ്തവ സമുദായങ്ങള്‍ ഉല്‍ഭവിച്ചിട്ടുമില്ല. ഭൂപടത്തിലാകട്ടെ, …

Read More »