Home / സമൂഹം / വിദ്യാഭ്യാസം / സ്മാര്‍ട്ട് ക്ലാസ്സ്‌

സ്മാര്‍ട്ട് ക്ലാസ്സ്‌

സ്‌നേഹമൊരു വിദ്യ

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സ്‌നേഹിക്കുക എന്നത് ഉദാത്തമായൊരു മാനുഷികഗുണമാണെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്ന അസ്തിത്വപരമായൊരാവശ്യമാണ്. സ്‌നേഹം നിഷേധിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുകയോ ചെയ്യുമ്പോള്‍ സ്വതവേ മനുഷ്യന്‍ അസ്വസ്ഥനാവും. അഭികാമ്യമല്ലാത്ത ചിന്തകളിലേക്ക് വഴുതി വീഴും. ജീവിതം തന്നെ ഭാരമായി മാറും. നമുക്കിടയില്‍ കുട്ടികള്‍ അപ്രത്യക്ഷമാകുന്നതിന്റെയും സ്ത്രീകള്‍ ആത്മാഹുതി ചെയ്യുന്നതിന്റെയും കാരണങ്ങളില്‍ ഒന്ന് സ്‌നേഹനിഷേധമാണ് എന്ന വസ്തുത നാം ഓര്‍ക്കണം. സ്‌നേഹവും കാരുണ്യവും ഓരോ മനുഷ്യരിലും സത്താപരമായി ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ദൈവദത്തമെന്നോ …

Read More »

കുട്ടികള്‍ ആകാശത്തേക്ക് നോക്കട്ടെ, നക്ഷത്രങ്ങളെ കാണാന്‍

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഇന്നത്തെ കുട്ടികള്‍ നാളെയുടെ നായകന്‍മാര്‍(Today’s Children are Tomorrow’s Leaders) എന്നത് വെറുമൊരു പ്രസ്താവനയല്ല. മഹത്തായ ഒരു ആശയമാണ്. ശൈശവവും കൗമാരവും പിന്നിട്ട് യുവത്വത്തിലെത്തുന്നതോടെ ഏതൊരു കുട്ടിയും ‘നായകത്വം ‘എന്ന സവിശേഷതലത്തിലേക്ക് ഉയര്‍ന്നുവരണമെന്നില്ല. നിരവധി വൈയക്തിക ക്ഷമതകള്‍ മുതല്‍ ഒട്ടേറെ ജീവിതനൈപുണികള്‍ വരെ ആര്‍ജിച്ചാലേ നായകത്വം എന്ന വിശിഷ്ട തലത്തിലേക്കെത്തിച്ചേരാനാവൂ. ഇത്തരമൊരു ലക്ഷ്യസാക്ഷാത്കാരമായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയിലൂടെ നടക്കേണ്ടത്. ഇന്നത്തെ കുട്ടികളെ നാളേക്കുപകരിക്കുന്ന നായകന്‍മാരല്ല നല്ല പൗരന്‍മാരാക്കി …

Read More »

കാഴ്ചയ്ക്കപ്പുറമുള്ള ജാഗ്രത

ഹൃദയത്തിനകത്തുള്ള പ്രത്യേക കണ്ണുകള്‍ കൊണ്ട് കാഴ്ചക്കപ്പുറമുള്ളത് കാണുന്നവരാണ് തത്ത്വജ്ഞാനികള്‍. മറ്റാര്‍ക്കും കാണാന്‍ കഴിയാത്തത് ഹൃദയനയനങ്ങള്‍ കൊണ്ട് തത്ത്വജ്ഞാനികള്‍ കാണുന്നു എന്ന് സൂഫീ കവികള്‍ പാടിയിട്ടുണ്ട്. അനുഭവിച്ചുനേടുന്ന ആത്മീയജ്ഞാനമാണ് തത്ത്വജ്ഞാനികള്‍ക്കുള്ളത്. അസാധാരണ പ്രതിഭാശാലികളായ സാത്വികന്‍മാരാണ് തത്ത്വജ്ഞാനികളെന്ന് വിവേകമതികള്‍ വിശേഷിപ്പിക്കാറുണ്ട്. പ്രവാചകത്വത്തിനുപോലും വിശകലനം ചെയ്യാനാവാത്ത നിഗൂഢതകള്‍ തത്ത്വജ്ഞാനികളുടെ പ്രവര്‍ത്തനങ്ങളെ ചൂഴ്ന്നു കിടക്കുന്നുണ്ട്. തടവറയിലെ സെല്ലില്‍ കിടന്ന രണ്ടുപേര്‍ ഒരുദിവസം അഴികള്‍ക്കിടയിലൂടെ പുറത്തേക്കുനോക്കി. അങ്ങകലെ വിരൂപമായ കുറെ ചെളിക്കുഴികള്‍ കിടക്കുന്നതായി ഒരുത്തനുതോന്നി. എന്നാല്‍ അപരന്‍ …

Read More »

ആത്മീയ പ്രദാനമാകണം വിദ്യാഭ്യാസം

രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അസ്വസ്ഥപ്പെടാറുണ്ട്. കവര്‍ച്ചയുടെയും കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും അഴിമതികളുടെയുമെല്ലാം അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പത്ര-മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്‍മാരുമാണ് കുറ്റവാളികളുടെ മുന്‍നിരയില്‍. മുമ്പ് നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് വിദ്യാഭ്യാസം നേടാത്തവരായിരുന്നു. അഭ്യസ്ത വിദ്യര്‍ ഉന്നതമായ സ്വഭാവമഹിമ, പൗരബോധം, സത്‌പെരുമാറ്റം, ജീവിതവിശുദ്ധി എന്നിവ നിത്യജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കും എന്നാണ് പൊതുസമൂഹം വിശ്വസിച്ചിരുന്നത്. കാലം മാറി. ലോകംമുന്നോട്ടുപോയി. വിദ്യാലയങ്ങളുടെയും സര്‍വകലാശാലകളുടെയും എണ്ണം പെരുകി. …

Read More »

പഠനത്തോടൊപ്പം പരിശോധിക്കപ്പെടേണ്ട പഠനനിലവാരം

ഒരു പഠിതാവില്‍ സംഭവിക്കുന്ന വൈജ്ഞാനിക വികാസമെന്നത് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളുമായുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും തീവ്രമാക്കുന്നതുമായ ഒരു നൈരന്തര്യപ്രക്രിയയാണ്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചതിന് ശേഷം അതിനെക്കുറിച്ച് തന്നെ പിന്നെയും ചിന്തിച്ച് ആശയ വ്യക്തത വരുത്താനുള്ള ശേഷി വളരുന്നതോടെയാണ് പഠിതാക്കളുടെ ജ്ഞാനപരിസരം വികസിതമാകുന്നത്. വൈജ്ഞാനിക മേഖലയിലെന്നതുപോലെ സഹ വൈജ്ഞാനിക മേഖലയിലും പഠിതാക്കളാര്‍ജിക്കുന്ന വളര്‍ച്ചാ വികാസത്തെ കൃത്യമായി അളന്നു തിട്ടപ്പെടുത്താന്‍ സഹായകരമാവും വിധത്തിലുള്ള സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയ പ്രക്രിയയെക്കുറിച്ച് നിരവധി പഠനങ്ങളും …

Read More »

മൂല്യനിര്‍ണയം എപ്പോള്‍ ?

പഠിതാവിന്റെ പഠനപുരോഗതി ഏതൊക്കെ ഇടവേളകളിലാണ് വിലയിരുത്തേണ്ടത് എന്നത് ഗൗരവമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. അര്‍ഥപൂര്‍ണമായ ഏതൊരു വിദ്യാഭ്യാസ ക്രമത്തിനകത്തും നടക്കുന്ന പഠനനേട്ടങ്ങളെ വിലയിരുത്തുക എന്നത് പഠന- ബോധന പ്രക്രിയയുടെ അവിഭാജ്യഘടകമാണ്. പഠനം എന്നതിനെ സമഗ്രമായി എടുക്കുമ്പോള്‍ താഴെ പറയുന്ന മൂന്ന് കാര്യങ്ങളെ പ്രാധാന്യത്തിലെടുക്കണം. പഠനപ്രക്രിയ പഠനാനുഭവങ്ങളുടെ നിത്യജീവിതത്തിലെ പ്രയോഗം. എന്തൊക്കെ പഠനാനുഭവങ്ങള്‍ പഠിതാവ് ആര്‍ജിച്ചു എന്നത് പഠനവും മൂല്യനിര്‍ണയവും പരസ്പര പൂരകങ്ങളാണ്. മൂല്യനിര്‍ണയപ്രക്രിയയില്‍ നൈരന്തര്യവും സമഗ്രതയും ഉറപ്പുവരുത്താന്‍ വൈജ്ഞാനിക മേഖലയെയും സഹവൈജ്ഞാനിക …

Read More »

കുത്തിവെച്ചുണ്ടാക്കാവുന്നതല്ല ധാര്‍മികമൂല്യങ്ങള്‍

രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അന്തംവിടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യാറുണ്ട്. കവര്‍ച്ചയുടെ, കൊലപാതകത്തിന്റെ, സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരായ അതിക്രമങ്ങളുടെ, അഴിമതിയുടെ, കോടിക്കണക്കിന് രൂപയുടെ കുംഭകോണങ്ങളുടെ അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പത്രങ്ങളില്‍, ചാനലുകളില്‍, സാമൂഹികമാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. ആരൊക്കെയാണ് ഈ കുറ്റകൃത്യങ്ങളുടെ പിന്നില്‍? ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്‍മാരുമാണ് കുറ്റവാളികളില്‍ കൂടുതലും. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ കുറ്റകൃത്യങ്ങളില്‍ പ്രധാനമായും ഏര്‍പ്പെട്ടിരുന്നത് നിരക്ഷരരായിരുന്നു. വിദ്യാഭ്യാസം നേടിയവര്‍ പൊതുവെ ഉന്നതമായ സ്വഭാവമഹിമ, ഉദാത്തമായ …

Read More »

വിദ്യാഭ്യാസം പരീക്ഷ മാത്രമായാല്‍

പണ്ട് ഒരു ഗുരുകുലത്തില്‍ ഗ്രാമീണരായ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പഠനകാലത്തിന്റെ അവസാനദിവസമെത്തി. ഒടുവിലത്തെ പരീക്ഷയാകുന്നതും കാത്ത് അവര്‍ പ്രതീക്ഷയോടെ ഇരുന്നു. ഒടുവിലത്തെ പരീക്ഷ പിന്നീടൊരിക്കല്‍ നടക്കുമെന്നും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാമെന്നും ഗുരു അറിയിച്ചു. പരീക്ഷകൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് കുട്ടികള്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഗുരു അതിനെ ഗൗനിച്ചില്ല. കുട്ടികള്‍ അവരുടെ പുസ്തകങ്ങളും വസ്ത്രങ്ങളും കിടക്കകളും പൊതിഞ്ഞുകെട്ടി ഗുരു സന്നിധിയിലെത്തി അവസാനത്തെ അനുഗ്രഹവും വാങ്ങി പടിയിറങ്ങി. ഗ്രാമത്തിലേക്കുള്ള …

Read More »

ടാക്‌സോണമിയില്‍നിന്ന് ഓട്ടോണമിയിലേക്ക്

വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീര്‍പ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥന്‍ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങള്‍ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേര്‍പ്പെടുമ്പോള്‍ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാന്‍ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ. ഉദാഹരണത്തിന് …

Read More »

പഠനത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ സാധൂകരിക്കുന്നു. 1. അറിവിനെ സ്‌കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തണം. 2. മനഃപാഠം പഠിക്കുന്ന രീതി ഒഴിവാക്കണം. 3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനത്തെ വികസിപ്പിക്കണം. 4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതാക്കുകയും ക്ലാസുമുറിയിലെ പഠനാനുഭവങ്ങളുമായി അവയെ ഉദ്ഗ്രഥിക്കുകയും വേണം. 5. …

Read More »