Home / സമൂഹം / സാമ്പത്തികം

സാമ്പത്തികം

നാണയം (കറന്‍സി) ഖുര്‍ആനിലും സുന്നത്തിലും

043-800x445

സാമ്പത്തിക- രാഷ്ട്രീയ രംഗത്ത് മതത്തിന് യാതൊന്നും സംഭാവനചെയ്യാനില്ലെന്ന് സെക്യുലറിസ്റ്റുകളായ മുസ്‌ലിംകള്‍ കരുതുന്നു. അത്തരം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നബി(സ)ജീവിതത്തിലുണ്ടായ താഴെ വിവരിക്കുന്ന സംഭവം അത്ഭുതമുളവാക്കുന്ന സംഗതിയായിരിക്കും. അബൂസഈദില്‍ ഖുദ്‌രി(റ) ല്‍നിന്ന്: ‘ബിലാല്‍ (റ) നബിതിരുമേനിക്ക് കുറച്ച് ബര്‍നികാരക്കകള്‍ സമ്മാനിച്ചു. എവിടെനിന്നാണ് അത് കിട്ടിയതെന്ന് തിരുമേനി അദ്ദേഹത്തോടുചോദിച്ചു. അപ്പോള്‍ ബിലാല്‍ (റ) ഇപ്രകാരം പറഞ്ഞു: ‘എന്റെ കൈയ്യില്‍ മോശം കാരക്കകള്‍ ഉണ്ടായിരുന്നു. അവ രണ്ട് സ്വാഅ് കൊടുത്ത് ഒരു സ്വാഅ് ഈ കാരക്കകള്‍ …

Read More »

പരമ്പരാഗത – ഇസ്‌ലാമിക് ബാങ്കിങ് രീതികളുടെ കാര്യക്ഷമത

Bright Idea

ലാഭനഷ്ട പങ്കാളിത്ത അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകളും പലിശയ്ക്ക് പകരമായി നിക്ഷേപം സ്വീകരിക്കുന്ന പരമ്പരാഗത ബാങ്കുകളും അവയുടെ പ്രവര്‍ത്തനത്തില്‍ എത്രത്തോളം കാര്യക്ഷമത പ്രകടമാക്കുന്നു എന്ന് പരിശോധിക്കുകയാണിവിടെ. പലിശയ്ക്ക് പകരമായി നിക്ഷേപ-വായ്പാക്രയങ്ങള്‍ക്കുള്ള ഉപാധിയായി ലാഭ-നഷ്ട പങ്കാളിത്തം എത്രത്തോളം സാധ്യമാണ് എന്ന ചോദ്യം പലരിലും ഉണ്ടാകും. ബിസിനസ് ആവശ്യത്തിനായി വായ്പയെടുക്കുന്നവന് പലിശാധിഷ്ഠിത സമ്പ്രദായമാണ് മെച്ചപ്പെട്ടതെന്ന് തോന്നാം. കാരണം, വായ്പ ലഭ്യമാക്കുന്ന സ്ഥാപനത്തിന് കൊടുക്കേണ്ട പലിശനിരക്ക് നിര്‍ണിതമാണ്. അതേസമയം ലാഭനഷ്ട പങ്കാളിത്ത രീതിയില്‍ ഉയര്‍ന്ന …

Read More »

ഇസ്‌ലാമിക് ബാങ്കിന്റെ വ്യതിരിക്ത ഗുണങ്ങള്‍

islamic BankingProject

1. ഇസ്‌ലാമിക ബാങ്കും അതിന്റെ ഇടപാടുകാരനും തമ്മിലുള്ളത് അധമര്‍ണ-ഉത്തമര്‍ണ ബന്ധമോ , ഉത്തമര്‍ണ-അധമര്‍ണ ബന്ധമോ അല്ല, മറിച്ച് ലാഭ-നഷ്ട സാധ്യതകളിലെ പങ്കാളിത്തമാണ്. a. ബാങ്കില്‍ നിക്ഷേപിച്ച ധനത്തിന് മുന്‍കൂര്‍ തീരുമാനിച്ച നിശ്ചിത ആദായമുണ്ടായിരിക്കില്ല. അപ്രകാരംതന്നെ ഇസ്‌ലാമിക് ബാങ്കുകള്‍ നല്‍കിയ ധനത്തിന്‍മേലും മുന്‍കൂര്‍ തീരുമാനിച്ച നിശ്ചിതആദായം ഉണ്ടായിരിക്കില്ല(പലിശ ഉണ്ടാകില്ലെന്ന് സാരം). b.ധനം നിക്ഷേപിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്താത്തിടത്തോളം കറണ്ട് അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിലെ മുഴുവന്‍ ധനവും ആവശ്യപ്പെടുമ്പോള്‍ തിരികെകൊടുക്കാന്‍ നിക്ഷേപകരുടെ മാനേജര്‍ …

Read More »

സാമ്പത്തിക പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ ?

Economic-issues

പ്രകൃതിസമ്പത്തുക്കള്‍ പരിമിതമാണെന്നും ഭൂമിയുടെ വലിപ്പമോ ഭൂവിഭവങ്ങളോ വര്‍ധിക്കുകയില്ലെന്നും മുതലാളിത്തം നിരീക്ഷിക്കുന്നു. അതിനാല്‍ ജനസംഖ്യ കൂടുന്നതിനും നാഗരികസംസ്‌കാരം വളരുന്നതിനും അനുസരിച്ച് മനുഷ്യാവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് അത് സിദ്ധാന്തിക്കുന്നു. മാത്രമല്ല, അത് കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കും. ഈ വീക്ഷണമനുസരിച്ച് നാഗരികതകളുടെ താല്‍പര്യങ്ങളുമായി ഒത്തുപോകാന്‍ പ്രകൃതിയിലെ സമ്പദ്‌സ്രോതസ്സുകള്‍ക്ക് കഴിയില്ല. അതേസമയം ഉല്‍പാദനരീതികളും വിതരണബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് അടിസ്ഥാനപ്രശ്‌നമെന്നാണ് കമ്യൂണിസത്തിന്റെ കാഴ്ചപ്പാട്. ഇവ തമ്മില്‍ പൊരുത്തപ്പെടാനായാല്‍ സാമ്പത്തികജീവിതത്തിന് സ്ഥിരതകൈവരും. എന്നാല്‍ പ്രകൃതിവിഭവങ്ങളുടെ കമ്മിയാണ് മൗലികപ്രശ്‌നമെന്ന മുതലാളിത്ത വീക്ഷണത്തോട് …

Read More »

പാശ്ചാത്യ വികസനത്തിന്റെ നിഷേധാത്മകവശങ്ങള്‍

exploitation

ഭൗതികപുരോഗതി നേടുന്നതില്‍ പാശ്ചാത്യവികസന സങ്കല്‍പം പങ്കുവഹിച്ചുവെങ്കിലും അത് വസ്തുനിഷ്ഠമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. 1. പാശ്ചാത്യ നാഗരികത മൂല്യങ്ങളെയും ഇസ്‌ലാമിക സവിശേഷതകളെയും തകര്‍ത്തു. അഹംഭാവം വളര്‍ത്തി. സ്വത്വപ്രേമം അതിന്റെ മുഖമുദ്രയായി. ഈ ലക്ഷ്യസാക്ഷാത്കാരാര്‍ഥം ഇതര സംസ്‌കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും വരെ തകര്‍ക്കാന്‍ അവര്‍ ഒരുമ്പെട്ടു. മൂന്നു ഭൂഖണ്ഡങ്ങളും അവിടത്തെ സമ്പത്തുക്കളും യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കടത്തിയ വകയിലാണ് അല്ലാതെ അവരുടെ മൂല്യങ്ങളുടെ അടിത്തറയിലല്ല പാശ്ചാത്യലോകം പുരോഗതി കണ്ടെത്തിയത്. വടക്കേ അമേരിക്കയില്‍ തൊഴിലെടുപ്പിക്കാന്‍ മൂന്നുനൂറ്റാണ്ടോളം …

Read More »

സാമ്പത്തിക വികസനവും ഇസ് ലാമും

ECONOMIC DEVELOPMENT

ആധുനികനാഗരികതയില്‍, സാമ്പത്തികദൃഷ്ടിയിലൂടെ വികസനത്തിന്റെ സൂചകങ്ങള്‍ നിശ്ചയിച്ചത് പാശ്ചാത്യസമൂഹമാണ്. ദേശീയ സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കുകയും നിശ്ചലാവസ്ഥയില്‍നിന്ന് ചലനാത്മകതയിലേക്ക് കൊണ്ടുവരികയും അതുവഴി ദേശീയ മൊത്തവരുമാനത്തില്‍ ശ്രദ്ധേയമായ വര്‍ധന സാക്ഷാത്കരിക്കുകയുമാണ് അവരുടെ ദൃഷ്ടിയില്‍ വികസനലക്ഷ്യം. അതിനുവേണ്ടി ഉല്‍പാദനഘടനയിലും നിലവാരത്തിലും കാതലായ മാറ്റങ്ങള്‍ അത് നിര്‍ദ്ദേശിക്കുന്നു. ആളോഹരി വരുമാനത്തിലെയും ദേശീയമൊത്തവരുമാനത്തിലെയും ശ്രദ്ധേയമായ വര്‍ധനയാണ് ഇതനുസരിച്ച് വികസനത്തിന്റെ മൗലികസൂചകമായി പരിഗണിക്കപ്പെടുക. എന്നാല്‍ ഈ പാശ്ചാത്യവികസന സങ്കല്‍പം ഇതരരാജ്യങ്ങള്‍ക്ക് ഒട്ടുംചേര്‍ന്നതല്ലെന്ന് കാലംതെളിയിച്ചിട്ടുണ്ട്. 1. വികസനമെന്നാല്‍ ഉല്‍പാദനവര്‍ധന ? വികസനമെന്നാല്‍ …

Read More »

തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്)

TAKAFUL-islamic-insurance

മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുംതന്നെ അനിശ്ചിതത്ത്വങ്ങളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവയാണ്. അതിനാല്‍ അത്തരം പ്രവൃത്തികളിലും ഇടപാടുകളിലും ഏര്‍പ്പെടുന്നതിന്റെ അപകടകരമായ പരിണതി ഒറ്റയ്ക്ക് വഹിക്കുന്നതിനുപകരം ഒരു കൂട്ടായ്മ അതേറ്റെടുക്കുന്ന ഇന്നത്തെ ഇന്‍ഷുറന്‍സിന്റെ പ്രാക്തനരൂപം ബി.സി. 215 കള്‍ക്ക് മുമ്പുണ്ടായിരുന്നു. പരസ്പരം ഉറപ്പുകൊടുക്കുക’, ‘സംയുക്ത ഉറപ്പ്’ എന്നീ അര്‍ഥങ്ങളില്‍ അറിയപ്പെടുന്ന തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) യഥാര്‍ഥത്തില്‍ ഒരു സമൂഹം അന്യോന്യം ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുന്ന നഷ്ടപരിഹാരതത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അറബ് ഗോത്രങ്ങളിലെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്ന …

Read More »

ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥയും സകാത്തും

Islamiceconomics

സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌കരിക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103). ധര്‍മം വിശ്വാസികളെ സംസ്‌കരിക്കുന്നു എന്ന് അല്ലാഹു പ്രസ്താവിച്ചതില്‍ വ്യക്തി-സമൂഹ വ്യത്യാസമില്ല. ഇത് വ്യക്തികളെ പാപകൃത്യങ്ങളില്‍നിന്നും പിശുക്ക്, ദുഷ്ടത, സ്വാര്‍ഥത, അത്യാര്‍ത്തി ,വൈയക്തികവാദം എന്നിങ്ങനെ സാമൂഹികദൂഷ്യങ്ങളില്‍നിന്നും സംസ്‌കരിക്കാന്‍ ഉപയുക്തമാണ്. അതോടെ അസൂയ, വിരോധം , പരസ്പരവിദ്വേഷം …

Read More »

പലിശയോടുള്ള ഇസ് ലാമിക സമീപനം

sury_prohibited_

സക്കാത്തിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇസ്‌ലാമിന്റെ പലിശയോടുള്ള സമീപനം. മൂലധനത്തിലധികമായി ഉത്തമര്‍ണ്ണന് ലഭിക്കുന്ന പണമാണ് പലിശയെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വിശദീകരിക്കുമ്പോള്‍, അത് സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അധികമായി നല്‍കാന്‍ നിര്‍ബന്ധിതമാവുന്ന വിഹിതമാവുന്നു. ഈ നിര്‍വചന പ്രകാരമുള്ള പലിശ ഖുര്‍ആനും സുന്നത്തും ശക്തമായി നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ മൂലധനം ചരക്കുകളും സേവനങ്ങളുമുല്‍പ്പാദിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ പ്രതിഭാസമാണ്. എന്നാല്‍ മൂലധനത്തില്‍ നിന്നു വ്യത്യസ്തമായി, ഒരു നാണയ സംബന്ധിയായ പ്രതിഭാസമാണ് പലിശ. ഉല്പാദനത്തിന് ഉപയോഗിക്കുന്ന ഒരു യന്ത്രത്തിന് …

Read More »

ഇസ്‌ലാമിക് ബാങ്കിംഗ്

islamic-banking

ധനവിതരണ വ്യവസ്ഥയെക്കുറിച്ച് ഇസ്‌ലാമിന്ന് ആധുനിക സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ഇസ്‌ലാം പലിശ വിരോധിക്കുകയും ഏഴു വന്‍പാപങ്ങളിലൊന്നായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പലിശയില്‍ അധിഷ്ഠിതമായ ബാങ്കിംഗ് സമ്പ്രദായം ഇസ്‌ലാമില്‍ അനുവദനീയമല്ല. ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിത്തറമേല്‍ കെട്ടിപ്പൊക്കിയ ബാങ്കിംഗ് വ്യവസ്ഥയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഈ ബാങ്കിംഗ് സമ്പ്രദായത്തെ ഇസ്‌ലാമിക് ബാങ്കിംഗ് എന്നു വിളിക്കുന്നു. പണത്തെ ഉല്‍പ്പന്നമായി കരുതുന്നു എന്നതാണ് പലിശ സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വം. പണമെന്ന …

Read More »