Home / പ്രമാണങ്ങള്‍ / ഖുര്‍ആന്‍

ഖുര്‍ആന്‍

സഹായത്തിനായി ഇനി ആര്‍ത്തുവിളിച്ചിട്ടെന്ത് ?

36-surah-yaseen-yaseen-44-728

وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ  43. നാമിച്ഛിച്ചിരുന്നുവെങ്കില്‍ നാമവരെ മുക്കിക്കൊല്ലും. അപ്പോഴിവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാവില്ല. ഇവര്‍ രക്ഷപ്പെടുകയുമില്ല തന്റെ സൃഷ്ടിവൈവിധ്യവും അവയ്‌ക്കൊരുക്കിയ പരിസ്ഥിതിതാളവും എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിച്ചശേഷം ആ അനുഗ്രഹങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നീക്കിക്കളയാനാകും എന്ന് ഓര്‍മപ്പെടുത്തുകയാണ്. വലിയ വലിയ കപ്പലുകളെ ജലോപരിതലത്തില്‍ താങ്ങിനിര്‍ത്തുന്ന സമുദ്രജലത്തിന്റെ സ്വഭാവസവിശേഷതയെ ഇല്ലാതാക്കിയാല്‍ കപ്പല്‍ മുങ്ങി യാത്രക്കാര്‍ മരണപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അല്ലാഹുവിന്റെ ആധിപത്യശക്തിയുടെ മറ്റൊരു …

Read More »

പടക്കപ്പല്‍ ഒരു ദൃഷ്ടാന്തം (യാസീന്‍ പഠനം – 19)

ship is the miracle

وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ 41. ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. സമ്പൂര്‍ണതയും സമഗ്രതയും ഖുര്‍ആനിനെ അത്ഭുതാദരവുകളോടെ വീക്ഷിക്കാന്‍ അനുവാചകനെ നിര്‍ബന്ധിതനാക്കുന്നു എന്നതിന് ഒരു തെളിവാണ് ഈ സൂക്തം. ഇതിന് തൊട്ടുമുമ്പ് വന്ന സൂക്തത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും അവിടെ പരാമര്‍ശിച്ച ‘യസ്ബഹൂന്‍’ എന്ന വാക്കിന്റെ അര്‍ഥവുമായി യോജിക്കുന്നുവെന്നത് യാദൃച്ഛികമല്ല. സബഹ എന്നാല്‍ നീന്തി എന്നാണ് അര്‍ഥം. …

Read More »

സൂര്യനും ചന്ദ്രനും തമ്മില്‍ മത്സരയോട്ടം (യാസീന്‍ പഠനം – 18)

sun and moon

  لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ 40. ‘ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിതപഥത്തില്‍ നീന്തിത്തുടിക്കുകയാണ് ‘(യാസീന്‍). ചന്ദ്രനും സൂര്യനും അവയുടേതായ പഥത്തില്‍ മത്സരിച്ച് കുതിക്കുകയാണ്. ‘യസ്ബഹൂന്‍’ എന്ന വാക്ക് വെള്ളത്തിലോ വായുവിലോ വേഗത്തില്‍ കുതിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇമാം ത്വബരി പറയുന്നു: ചന്ദ്രനെ മറികടക്കാന്‍ സൂര്യന് അനുവാദമില്ല. അങ്ങനെ …

Read More »

ചന്ദ്രവൃദ്ധികളിലെ ദൃഷ്ടാന്തങ്ങള്‍ (യാസീന്‍ പഠനം – 17)

moon-phases-Fred-Espenak-lg-e1464203296249

وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ 39. വല്‍ ഖമറ—ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. സന്ദേശം പകര്‍ന്നുനല്‍കാന്‍ പ്രകൃതിയിലെ ഓരോ കാഴ്ചയെയും ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്ന അത്ഭുതകരമായ മുഹൂര്‍ത്തമാണിത്. വ്യത്യസ്തപ്രതിഭാസങ്ങളുടെ പിന്നിലെ ദൃഷ്ടാന്തങ്ങളെ മുന്നില്‍ കൊണ്ടുവന്ന് ആര്‍ക്കും വ്യക്തമാകുംവിധമുള്ള സന്ദേശം ബോധ്യപ്പെടുത്തുകയാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഇതിനുമുമ്പ് സൂര്യനെക്കുറിച്ചും രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഇവയെല്ലാം തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. …

Read More »

പ്രധാന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍

tafser-quran

ഖുലഫാഉര്‍റാശിദയുടെ കൂട്ടത്തില്‍ അലി(റ)യില്‍നിന്നാണ് കൂടുതല്‍ തഫ്‌സീറുകള്‍ നിവേദനം ചെയ്തിട്ടുള്ളത്. സ്വഹാബികളില്‍ ഇബ്‌നു മസ്ഊദും ഇബ്‌നു അബ്ബാസുമാണ് ഏറ്റവും ശ്രദ്ധേയരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. നാലു സരണികളിലൂടെ ഇബ്‌നു അബ്ബാസില്‍ നിന്നും തഫ്‌സീര്‍ ഉദ്ധരിച്ചിട്ടുണ്ട്. 1. ഹിജ്‌റ 143- ല്‍ മരിച്ച അലിയ്യുബ്‌നു ത്വല്‍ഹയില്‍നിന്ന് 2. ഖൈസ് ഇബ്‌നു മുസിം (മരണം ഹി. 120)മുഖേന 3. ചരിത്രകാരനായ ഇസ്ഹാഖ് മുഖേന 4. മുഹമ്മദ് ഇബ്‌നു സാഇബ് (മരണം ഹി. 146) മുഖേന നാലാമത്തെ …

Read More »

ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍

thafseerul quran

ഇസ്‌ലാം വിജ്ഞാനീയങ്ങളില്‍ സുപ്രധാനമായവയാണ് ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍. ‘ഫസ്സറ’ (വിശദീകരിക്കുക, വ്യാഖ്യാനിക്കുക) എന്ന ക്രിയാധാതുവില്‍നിന്നാണ് തഫ്‌സീര്‍ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായകരമാവുന്ന അര്‍ഥവിശദീകരണം, നിയമനിര്‍ധാരണം, ചരിത്രവിവരണം എന്നിവയെല്ലാം തഫ്‌സീറിന്റെ പരിധിയില്‍ വരുന്നു. വ്യാഖ്യാനിക്കുന്ന ആള്‍ക്ക് മുഫസ്സിര്‍ എന്നാണ് പറയുക. തഫ്‌സീര്‍ എന്ന അര്‍ഥത്തില്‍ തന്നെ തഅ്‌വീല്‍ എന്ന പദവും ഉപയോഗിക്കാറുണ്ട്. ‘തഫ്‌സീര്‍’ ബാഹ്യാര്‍ഥ വ്യാഖ്യാനവും ‘തഅ്‌വീല്‍ ‘ ആന്തരാര്‍ഥവ്യാഖ്യാനവുമാണെന്നാണ് ഒരഭിപ്രായം. രണ്ടും തമ്മില്‍ വ്യത്യാസമില്ല …

Read More »

ഇണകളൊത്ത സൃഷ്ടികള്‍; ഏകനായ അല്ലാഹു (യാസീന്‍ പഠനം 16)

love-birds-couple-photos

سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ അല്ലാഹുവിനാണ് എല്ലാ പരിശുദ്ധിയും. അവനാണ് മൃതമായതും വരണ്ടതുമായ ഭൂമിയില്‍ ജീവന്റെ നാമ്പുകള്‍ ഉയിരെടുപ്പിച്ചത്. മനുഷ്യര്‍ കാണുന്ന എല്ലാ തരത്തിലുമുള്ള ധാന്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും പുല്‍വര്‍ഗങ്ങളും ഔഷധികളും വൃക്ഷങ്ങളും ഇണകളായി സൃഷ്ടിച്ചത്. ഇത്രയും അത്ഭുതകരമായ …

Read More »

ശൈഖ് യൂസുഫ് അലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം

shaik-abdulla-yusuf

ശൈഖ് അബ്ദുല്ലാ യൂസുഫ് രചിച്ച വിശുദ്ധഖുര്‍ആന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും വ്യാഖ്യാനവും അന്യൂനവും ഇതരപണ്ഡിതന്‍മാര്‍ക്ക് സംഭവിച്ച പതിവുസ്ഖലിതങ്ങളില്‍നിന്ന് മുക്തവുമാണ്. വിശുദ്ധഖുര്‍ആന്റെ സംക്ഷിപ്തവ്യാഖ്യാനവുമാണത്. ക്ലാസിക്കല്‍ അറബിപദങ്ങള്‍ അര്‍ഥഗര്‍ഭമായതിനാല്‍ ആധുനികഭാഷകളിലേക്ക് പദാനുപദവിവര്‍ത്തനം വളരെ പ്രയാസകരമാണ്. അതിനാല്‍ യൂറോപ്യന്‍ വിവര്‍ത്തകര്‍ പ്രസ്തുത രംഗത്ത് പരാജയപ്പെടുകയുണ്ടായി. അതേസമയം അബ്ദുല്ല യൂസുഫ് അലിയുടെ വിവര്‍ത്തനവും വ്യാഖ്യാനവും വളരെ സംയോജിതവും ഖുര്‍ആന്റെ മൗലികവും ആദര്‍ശപരവുമായ തത്ത്വങ്ങളോട് ഒത്തുപോവുന്നതാണ്. മൂലവാക്യങ്ങളുടെ താളവും ഗാംഭീര്യവും അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുനില്‍ക്കുന്നു. ചെറിയ അധ്യായങ്ങള്‍ക്ക് ഒന്നോ …

Read More »

‘സുബ്ഹാനല്ലാഹ് ! അല്ലാഹു ഇടയാളനെ വെക്കുകയോ ?’ (യാസീന്‍ പഠനം 15)

yaseen-study-15

سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ അല്ലാഹുവിനാണ് എല്ലാ പരിശുദ്ധിയും. അവനാണ് മൃതമായതും വരണ്ടതുമായ ഭൂമിയില്‍ ജീവന്റെ നാമ്പുകള്‍ ഉയിരെടുപ്പിച്ചത്. മനുഷ്യര്‍ കാണുന്ന എല്ലാ തരത്തിലുമുള്ള ധാന്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും പുല്‍വര്‍ഗങ്ങളും ഔഷധികളും വൃക്ഷങ്ങളും ഇണകളായി സൃഷ്ടിച്ചത്. ഇത്രയും അത്ഭുതകരമായ …

Read More »

ഖുര്‍ആനിന്റെ ദൈവികത

godliness-of-quran

ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ രചനയല്ല. ദൈവികസന്ദേശങ്ങളുടെ സമാഹാരമാണ്. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതാണ്. നിശ്ചയം വിശ്വസ്തനായ മാലാഖ അത് നിന്റെ (നബിയുടെ )ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീതുനല്‍കുന്നവരിലുള്‍പ്പെടാന്‍. സ്പഷ്ടമായ അറബി ഭാഷയിലാണിത് ‘(അശ്ശുഅറാഅ് 192-195) ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന അവകാശവാദത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. തൗറാത്ത്, ഇഞ്ചീല്‍ തുടങ്ങിയ പൂര്‍വവേദങ്ങളില്‍ മുഹമ്മദ് നബിയുടെ ആഗമനത്തെയും ഖുര്‍ആന്‍ അവതരണത്തെയും കുറിച്ച് പ്രവചനങ്ങള്‍ കാണാം. ഖുര്‍ആന്‍ തന്നെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. …

Read More »