Kerala

അസ്ഹറുല്‍ ഉലൂം കോളേജ് ഹയര്‍സെക്കണ്ടറി പ്രവേശനം: ഇന്റര്‍വ്യൂ , ടെസ്റ്റ് തുടരുന്നു

azhar-aligarh

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ്  2017-18 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് , ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ചു. പത്താംക്ലാസ് പരീക്ഷ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി പാസായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് യോഗ്യതയുള്ളത്. പ്രവേശനമാഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം 10, 11 തീയതികളിലായി(ബുധന്‍, വ്യാഴം ) രാവിലെ 9 മണിക്ക്  ആലുവയിലെ കോളേജ്  കാമ്പസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍   പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഹ്യൂമാനിറ്റീസ് വിഷയമായി ഹയര്‍സെക്കണ്ടറി …

Read More »

വിദ്യാഭ്യാസം ദൈവത്തോടും മനുഷ്യരോടുമുള്ള മനോഭാവത്തെ മൂല്യവത്കരിക്കണം : കെ.പി. രാമനുണ്ണി

kp-sir-azhar

ആലുവ: ആര്‍ത്തിയുടെയും നെറികേടിന്റെയും യാന്ത്രികതയുടെയും ഭ്രാന്തന്‍ലോകത്ത് മാനവതയെ പണമുണ്ടാക്കുന്ന യന്ത്രമാക്കുന്നതിനുപകരം ദൈവത്തെയും മനുഷ്യരെയും ജീവിതത്തെയും തിരിച്ചറിയുന്ന മൂല്യങ്ങള്‍ പ്രദാനംചെയ്യുന്നതാകണം വിദ്യാഭ്യാസമെന്ന് പ്രമുഖസാഹിത്യകാരന്‍ കെ.പി. രാമനുണ്ണി വ്യക്തമാക്കി. ആലുവ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘വിവരത്തേക്കാള്‍ പ്രദാനം മനുഷ്യനെന്ന നിലയിലുള്ള ആത്മീയ -വൈകാരിക ഉള്ളടക്കമാണെന്ന് ആധുനികമനശാസ്ത്രം വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തോടും ജീവിതത്തോടും മനുഷ്യരോടുമുള്ള ഒരു വ്യക്തിയുടെ മനോഭാവത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നിടത്താണ് വിദ്യാഭ്യാസം ഫലപ്രദമാകുന്നത്. ദൈവത്തെയും മാനവതയെയും പ്രപഞ്ചത്തെയും സ്‌നേഹിക്കാനും …

Read More »

മുസ്‌ലിം ആയതിനാല്‍ വിമാനത്താവളത്തില്‍ തടയപ്പെട്ടതായി മാമുക്കോയ

Mamukoya

മുസ്‌ലിം ആയതിനാല്‍ താന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു സംഭവമെന്നും നാലു മണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയയുടെ വെളിപ്പെടുത്തല്‍. ‘അന്ന് വിമാനത്താവളത്തില്‍ നാലു മണിക്കൂറാണ് തടഞ്ഞുവെച്ചത്. മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് ആ സ്യൂട്ട്‌കേസില്‍ ഉണ്ടായിരുന്നത്. എന്നിട്ടാണീ ദുരനുഭവം. എവിടെ പോയാലും ഇങ്ങനെയൊക്കെ അനുഭവിക്കണം.’ മാമുക്കോയ പറയുന്നു. ‘മഹാനായ അബ്ദുല്‍ കലാമിനു വരെയുണ്ടായില്ലേ …

Read More »

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സാധ്വി പ്രാചിക്കെതിരെ പരാതി നല്‍കിയെന്ന് രാഹുല്‍ ഈശ്വര്‍

rahul-easwar

കൊച്ചി: മുസ് ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന് പ്രഖ്യാപിച്ച വി.എ.ച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ബി.ജെ.പി അനുഭാവി രാഹുല്‍ ഈശ്വര്‍. ഞാന്‍ ഹിന്ദുവും ഇന്ത്യക്കാരനുമാണ്. ഇന്ത്യയിലെ മുസ് ലിംകളും ക്രിസ്ത്യാനികളും ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരീ സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ് ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യവും അവരുടെ വിശ്വാസവുമെല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്. മുസ് ലിം വിമുക്ത ഇന്ത്യയല്ല, …

Read More »