Home / നാഗരികത / ശാസ്ത്രം (page 4)

ശാസ്ത്രം

ഖുര്‍ആന്റെ അല്‍ഭുത പ്രപഞ്ചം

ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകത്തെ വെല്ലുവിളിച്ച് ഖുര്‍ആന്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ശാസ്ത്രത്തെക്കുറിച്ച അതിന്റെ പരാമര്‍ശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെപ്പോലെയാണ് തോന്നുക. ഗോളം, പ്രകൃതി, ഭൂമി, വൈദ്യം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളില്‍ താല്‍പര്യവും അഭിരുചിയുമുള്ളവര്‍ക്ക് പോലും വിശുദ്ധ ഖുര്‍ആന്‍ അമൂല്യ നിധിയാണ്. ആത്മാവ്, മനസ്സ് തുടങ്ങിയ മനോവ്യാപാരവിജ്ഞാനീയങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സംഭാവന ചെറുതല്ല. സ്ഥലം, കാലം, പദാര്‍ത്ഥം, അദൃശ്യം തുടങ്ങിയവയെക്കുറിച്ച് ഖുര്‍ആന്‍ സമര്‍പിക്കുന്ന തെളിവുകളും വിവരങ്ങളും മറ്റാര്‍ക്കാണ് …

Read More »

ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന ഉറക്ക രഹസ്യങ്ങള്‍

ഉറക്കത്തിനായുള്ള മരുന്നുകള്‍  ആധുനികവൈദ്യശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഉറക്കത്തെപ്പറ്റി പറയുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും ഇസ് ലാമികവിജ്ഞാനീയങ്ങളിലും കാണാവുന്നതാണ്. ഉറക്കത്തിന്റെ പ്രാധാന്യം, നല്ല ഉറക്കങ്ങള്‍ എന്നിവയെക്കുറിച്ചാണ് അവയിലധികവും. അല്ലാഹുമാനവരാശിക്കുനല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായി ഉറക്കത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ആ ഉറക്കത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും പഠിക്കാനും അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. ഖുര്‍ആന്‍ വ്യത്യസ്തതരത്തിലുള്ള ഉറക്കങ്ങളെപ്പറ്റി പരാര്‍ശിക്കുകയും അതെല്ലാം ആധുനികശാസ്ത്രം ശരിവെക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയും പകലും മാറിമാറിവരുന്നതിന്റെയും തുടര്‍ച്ചയായി രാവോ പകലോ ഒന്നുമാത്രമായി സ്ഥായിയായി ഉണ്ടാകാത്തതിന്റെ പിന്നിലുള്ള രഹസ്യത്തെയും …

Read More »

സ്രാവ്, തേനീച്ച എന്നിവയെപ്പോലെ ഭക്ഷണംതേടുന്ന മനുഷ്യരുമുണ്ട്

സ്വകുടുംബത്തോടു നമസ്‌കരിക്കാന്‍ നിര്‍ദേശിക്കുക.സ്വയം അത് സ്ഥിരമായി അനുഷ്ഠിക്കുകയും ചെയ്യുക. നാം നിന്നില്‍നിന്ന് ഒരു വിഭവവും കാംക്ഷിക്കുന്നില്ല. വിഭവം നാം നിനക്കു നല്‍കിക്കൊണ്ടിരിക്കുകയാണ്. ശുഭപര്യവസാനം ദൈവഭക്തിക്കു മാത്രമുള്ളതല്ലോ.(ത്വാഹാ 114-115) ടാന്‍സാനിയയിലെ ഹദ്‌സ വിഭാഗക്കാരായ ആളുകള്‍ പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പിറവിയെടുത്തുവെന്നാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനം. വേട്ടയാടി തങ്ങളുടെ ഭക്ഷണം കണ്ടെത്തുന്ന സമൂഹമാണ് ഹദ്‌സകള്‍. കാട്ടിലേക്കിറങ്ങി അവരുടെ കണ്‍മുന്നില്‍പെടുന്ന നിരുപദ്രവജീവിമുതല്‍ ക്ഷുദ്രമൃഗങ്ങള്‍ വരെ അവരുടെ ഭക്ഷ്യവിഭവങ്ങളാണ്. അവരിലെ ആണുങ്ങളുടെ ശരീരത്തില്‍ അവരുടെ ആയുസിലെ …

Read More »

ഫറോവന്‍ മമ്മി മോറിസിന് ദൃഷ്ടാന്തമായപ്പോള്‍

1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര്‍ മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്‍ സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തത്. 1981-ല്‍ ഫ്രാന്‍സോ മത്‌റാന്‍ ഫ്രാന്‍സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില്‍ ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന്  ഫ്രാന്‍സിലെ പാരീസ് വിമാനത്താവളത്തില്‍ ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം …

Read More »

ഫലസ്തീനിന്റെ സ്വന്തം ഡോക്ടര്‍

ഡോ. ഇയാദ് അല്‍ സര്‍റാജ് മനഃശാസ്ത്രപഠനത്തിനായി  ജീവിതം ഉഴിഞ്ഞുവെച്ച വിദഗ്ധനാണ്. തന്റെ പ്രൊഫഷന്‍ വഴി അദ്ദേഹം മനോരോഗചികിത്സാമേഖലയില്‍ വിദഗ്ദനായി പേരെടുത്തുവെങ്കിലും ഫലസ്തീനികള്‍ക്ക് അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ദീര്‍ഘകാലമായി കാന്‍സറിന് ചികിത്സയിലായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെട്ടു. ചികിത്സാരംഗത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ ജീവിതം പല അര്‍ത്ഥത്തിലും സമര്‍പണത്തിന്റെയും നിരവധിപേരുടെ വഴിത്തിരിവിന്റെയും  സംഭവങ്ങളെക്കുറിക്കുന്നതായിരിക്കും. എന്നാല്‍ ഡോ. ഇയാദ് അതിനെയെല്ലാം കവച്ചുവെക്കുമാറ് വലിയ വിപ്ലവകാരിയായിരുന്നു. കാരണം മറ്റു പലര്‍ക്കും സ്വപ്‌നം പോലും കാണാന്‍ …

Read More »

എല്ലാം അദൃശ്യജ്ഞാനമെന്ന് നാമിനിയും പറയണോ ? (ഖുര്‍ആനും ആപേക്ഷികതാ സിദ്ധാന്തവും – 6)

എങ്ങനെയാവും ഒരു ത്രിമാന വസ്തുവിനെ ദ്വിമാന ജീവി കാണുക ? ഉദാഹരണത്തിന് ഒരു ദ്വിമാന തലത്തിലെ മനുഷ്യനെ സങ്കല്പ്പിക്കുക. ഒരു ഗോളം ഒരു ദ്വിമാന പ്രതലത്തില്‍ പ്രവേശിക്കുമ്പോള്‍ ദ്വിമാന മനുഷ്യന് ഒരു ചെറിയ വൃത്തത്തിേെന്റാ അര്‍ധഭാഗം മാത്രമാണ് കാണാനാകുക. ഗോളം ദ്വിമാന പ്രതലത്തില്‍ താഴേക്ക് ചലിക്കുകയാണെങ്കില്‍ വൃത്തത്തിന്റൊ വലുപ്പം വര്‍ധിച്ചു വരുന്നതായി അനുഭവപ്പെടും. മധ്യഭാഗത്തെത്തുന്നതോടുകൂടി വൃത്തം കൂടുതല്‍ വലിപ്പമുള്ളതാകുകയും  തുടര്‍ന്ന്  വൃത്തത്തിന്റെറ വലുപ്പം കുറയുന്നതായും ദ്വിമാന മനുഷ്യന് അനുഭവപ്പെടും. നമുക്കൊരിക്കലും …

Read More »

മലക്ക്-ജിന്ന് വിഭാഗങ്ങള്‍: വേറിട്ടൊരു ചിന്തനം (ഖുര്‍ആനും ആപേക്ഷികതാ സിദ്ധാന്തവും – 5)

ശാസ്ത്രത്തിലെ പല കണ്ടെത്തലുകളും ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത് അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇപ്പോഴും രണ്ടു സംവത്സരം മുന്‍പുള്ള യൂക്ലിഡിന്റെ ജ്യാമിതിയാണുള്ളത്. പ്രപഞ്ച വിജ്ഞാനത്തിലെ നാഴികകല്ലായ റീമാനിയന്‍ ജ്യാമിതി നമുക്ക് ഇന്നും അന്യമാണ്. പല കണ്ടെത്തലുകളും ജനമനസ്സുകളിലേക്ക് ഇറങ്ങാന്‍ വൈകിയതിനു കാരണം ശാസ്ത്രജ്ഞരുടെ അന്തര്‍മുഖപ്രകൃതമായിരുന്നു. ‘ദൈവകണം’ എന്ന പേരില്‍ കുറച്ചുനാള്‍ മുന്‍പ് ചാനലുകളില്‍ വമ്പിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. രാഷ്ട്രീയക്കാര്‍ വരെ വായില്‍ത്തോന്നിയത് വന്നു തട്ടിവിട്ടു. ഹിഗ്‌സ് ബോസോണ്‍ എന്ന കണത്തിന് …

Read More »

ഉയര്‍ന്ന മാനങ്ങള്‍ അഥവാ HIGHER DIMENSIONS (ഖുര്‍ആനും ആപേക്ഷികതാസിദ്ധാന്തവും – 4)

നാം ഒരു ത്രിമാന തലത്തിലാണ് (3Dimension) നിലകൊള്ളുന്നതെന്നു പറയാറുണ്ട്. നമ്മള്‍ ഒരു വസ്തുവിനെ ഒരു സ്ഥലത്ത് എടുത്തുവെച്ചാല്‍ നമുക്കതിന്റെ സ്ഥാനം  മൂന്ന് സമസ്ഥിതങ്ങള്‍ (coordinates) ഉപയോഗിച്ച് പറയാനാകും. ഈ 3 സമസ്ഥിതങ്ങള്‍ ഉപയോഗിച്ച്  ലോകത്തിലെ ഏതൊരു വസ്തുവിനേയും സ്ഥാനനിര്‍ണയം നടത്താനാകും. ഇവയുടെ കൂടെ സമയം എന്ന മാനം(dimension) കൂടെ ചേരുമ്പോള്‍ നാം ഒരു ചതുര്‍മാന(4Dimension) ത്തിലാണ് നിലകൊള്ളുന്നതെന്ന്  പറയാം. എന്നാല്‍ നാലാമതൊരു സ്ഥലത്തിന്റെ മാനം നമ്മുടെ ചിന്തയ്ക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ടോ? ഇന്ന് …

Read More »

സമയസഞ്ചാരം (ഖുര്‍ആനും ആപേക്ഷികതാസിദ്ധാന്തവും – 3)

പ്രവാചകന്‍ (സ)യുടെ  മിഅ്‌റാജ്  സംഭവത്തെ പ്രതിപാദിക്കുന്ന ഹദീസുകളില്‍ സ്വര്‍ഗകനരകങ്ങളെ വിവരിക്കുന്നിടത്ത് അവിടെ സ്വര്‍ഗ-നരകവാസികളെ കണ്ടതായി  പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിധി നിര്‍ണായകദിനം കഴിയാതെ ഒരാള്‍പോലും സ്വര്‍ഗനരകങ്ങളില്‍ പ്രവേശിക്കുകയില്ല.പിന്നെങ്ങനെ അത് സംഭവിച്ചു? നാം നേരത്തേ ഉന്നയിച്ച എന്താണ് സമയമെന്ന ചോദ്യം വീണ്ടുമുയര്‍ന്നുവരുന്നു? നാം ഒരു സമയരേഖയിലൂടെ ചലിക്കുകയാണോ? നേരത്തേ നിര്‍ണയിക്കപ്പെട്ട വിധിയിലേക്ക് നാം എത്തിച്ചേരുക മാത്രമാണോ ചെയ്യുന്നത്? നമുക്ക് ഭാവിയിലേക്ക് സഞ്ചരിക്കാനാകുമെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ വിധി നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നല്ലേ ? കേവലമായ …

Read More »

മആരിജ്/വോംഹോള്‍ (ഖുര്‍ആനും ആപേക്ഷികതാസിദ്ധാന്തവും – 2)

സാമാന്യ ആപേക്ഷികതാസിദ്ധാന്തം ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് തികച്ചും നൂതനമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. ദ്രവ്യത്തിന്റെ സാന്നിധ്യം സമീപമുള്ള സ്ഥലത്തെ വളയ്ക്കുന്നു.ആ വക്രതയുടെ സ്വഭാവം എത്ര ദ്രവ്യം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും.അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കില്‍ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗം അതായത് ഒരു തുരങ്കം ഉണ്ടാകാം.അതിനെയാണ് ഐന്‍സ്‌റ്റൈന്‍ റോസെന്‍ ബ്രിഡ്ജ് അഥവാ വോംഹോള്‍ എന്ന് വിളിക്കുന്നത്. ഒരു ഉദാഹരണം എടുക്കാം, 2 ആളുകള്‍ ഒരു ബെഡ്ഷീറ്റ് വലിച്ചു പിടിച്ചിരിക്കുന്നു.അതിലേക്കു ഒരു ക്രിക്കറ്റ്ബാള്‍ വെച്ചാല്‍ …

Read More »