Home / നാഗരികത / ശാസ്ത്രം (page 3)

ശാസ്ത്രം

പ്രകൃതിസൗഹൃദ സാങ്കേതികവിദ്യയും ഇസ് ലാമും

ഭൗതികസമ്പത്തും സാങ്കേതികപുരോഗതിയും കൈമുതലായുണ്ടെങ്കില്‍ എല്ലാമായി എന്ന ചിന്ത മനുഷ്യകുലത്തിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. സാമ്പത്തികഭൗതികവാദത്തിന്റെ ദര്‍ശനമാണ് നമുക്കുചുറ്റും അതിര്‍കെട്ടുന്ന സാങ്കേതികപുരോഗതിയുടെയും നാഗരികഎടുപ്പുകളുടെയും  രൂപഭാവങ്ങളെ സൃഷ്ടിക്കുന്നത്. തികച്ചും മത്സരോത്സുകവും പ്രതിലോമകരവുമായ വികസനരീതിശാസ്ത്രത്തെ അത് വളര്‍ത്തിയെടുക്കുന്നു. മനുഷ്യരാശിയുടെ മൊത്തം പ്രവര്‍ത്തനങ്ങളെ അത് നിര്‍ണയിക്കുന്നു. അതാകട്ടെ, ഇന്നുനാംകാണുന്നതുപോലെ അസന്തുലതിതവും മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുംവിധം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. ഇതെല്ലാംതന്നെ പരിസ്ഥിതിക്കേല്‍പിക്കുന്ന പരിക്കുകള്‍ നിസ്സാരമല്ലെന്ന് ആധുനികയുഗത്തിലെ പ്രതിസന്ധികള്‍ നമ്മെ അറിയിക്കുന്നു. മുസ് ലിംകളെന്ന നിലക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്ന് മനസ്സിലാക്കി …

Read More »

മോശമെന്നൊന്നില്ല, നാമാണ് മോശമാക്കുന്നത്

ബ്രസീലിയന്‍ വൈമാനികനായിരുന്ന ആല്‍ബര്‍ട്ടോ സാന്റോസ് തന്റെ കൂട്ടുകാരനും രത്‌ന വ്യാപാരിയുമായ ലൂയിസിന്റെ മുന്നില്‍ 1904-ല്‍ സവിശേഷമായ ഒരു നിര്‍ദേശം വെക്കുകയുണ്ടായി. പോക്കറ്റില്‍ കൊണ്ട് നടക്കുന്ന ചെറിയ സമയം നോക്കി യന്ത്രത്തിന് പകരം കയ്യില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന പുതിയ തരം ഘടികാരം ആവിഷ്‌കരിക്കണമെന്നതായിരുന്നു നിര്‍ദേശം. തന്റെ നിരന്തരമായ യാത്രകള്‍ക്കിടയില്‍ പോക്കറ്റ് ഘടികാരം നഷ്ടപ്പെടുന്നത് പതിവായതിനാല്‍ അത് കയ്യില്‍ ഘടിപ്പിക്കുകയാണ് നല്ലതെന്ന് സാന്റോസിന് തോന്നിയത്രെ. കൂട്ടുകാരന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാമെന്നേറ്റ ലൂയിസ് പക്ഷെ ഒരു …

Read More »

സൂര്യന്‍ പ്രകാശിക്കുന്നു; നിങ്ങളുടെ ജീവിതം പ്രകാശിപ്പാന്‍

തികഞ്ഞ അപകടകാരിയെന്നോണം എല്ലാവര്‍ക്കും ഇപ്പോള്‍ സൂര്യനെ പേടിയാണ്. എന്നാല്‍ എന്തുവിലകൊടുത്തും അതിന്റെ വെളിച്ചത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടത്ര പേടിക്കേണ്ടതുണ്ടോ നാം എന്നതാണ് ചോദ്യം. അത് നിങ്ങള്‍ക്ക് അകാലവാര്‍ധക്യം സമ്മാനിക്കുമോ ? അത് ത്വക് കാന്‍സറിന് വഴിയൊരുക്കുമോ? സൂര്യന്‍ ഭൂമിയുടെതിനേക്കാള്‍ 218 ഇരട്ടി വലിപ്പമുള്ള ഗോളമാണ്. അതിന്റെ ഉപരിതലഊഷ്മാവ് 6000 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതിന്റെ പിണ്ഡത്തില്‍ 73% ഹൈഡ്രജനും 25% ഹീലിയവും ആണ് ഉള്ളത്. അതിനാല്‍ തന്നെ ചൂട് പുറത്തേക്ക് വമിക്കുന്നതും അതിവേഗത്തില്‍ …

Read More »

വെള്ളത്തിന്റെ ഉടമാവകാശം ആര്‍ക്ക് – രണ്ട്

പൊതുജലം ഒരാള്‍ പാത്രത്തിലോ മറ്റോ ശേഖരിച്ചാല്‍ അതയാളുടെ ഉടമസ്ഥതയിലായി. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് പൊതുവെ തര്‍ക്കമില്ല. എന്നാല്‍, ശാഫിഈകളില്‍ പ്രബലമല്ലാത്ത ഒരഭിപ്രായം വെള്ളത്തിന്നൊരിക്കലും ഉടമാവകാശം സിദ്ധിക്കില്ല എന്നാണ്. അത് ഒരു വ്യക്തി ശേഖരിച്ചതായാലും അല്ലെങ്കിലും. മറ്റുള്ളവരേക്കാള്‍ അയാള്‍ക്ക്  അര്‍ഹതയുണ്ടാകുമെന്ന് മാത്രം. 1. ‘നബി(സ്വ) വെള്ളം വില്‍ക്കുന്നത് നിരോധിച്ചു, അതില്‍നിന്ന് എടുത്തുകൊണ്ടുപോകുന്നതൊഴികെ’  എന്ന അബൂഉബൈദിന്റെ റിപ്പോര്‍ട്ട്. വെള്ളം പാത്രങ്ങളിലെടുത്താല്‍ അത് വില്‍ക്കാമെന്ന് ഇത് വ്യക്തമാക്കുന്നു. വില്‍ക്കാന്‍ അനുവാദമുണ്ടാകണമെങ്കില്‍ പാത്രങ്ങളില്‍ വെള്ളമെടുക്കുന്നവന് ഉടമാവകാശവും ഉണ്ടാകണമല്ലോ. …

Read More »

വെള്ളത്തിന്റെ ഉടമാവകാശം ആര്‍ക്ക് ?

ജല സ്രോതസ്സുകളും അവസ്വായത്തമാക്കാനുള്ള വഴികളും പലതാണ്. സമുദ്രജലം, നദീജലം, കിണറുകളിലെയും കുളങ്ങളിലെയും തോടുകളിലെയും ജലം, മഴവെള്ളം എന്നിങ്ങനെ പലതരം ജലങ്ങളുണ്ട്. വെള്ളം ലഭിക്കണമെങ്കില്‍ ചിലപ്പോള്‍ അതിനായി ഏറിയ തോതിലോ കുറഞ്ഞതോതിലോ പ്രത്യേക ശ്രമം നടത്തേണ്ടിവരും. ചിലപ്പോള്‍ വേണ്ടിവരില്ല. നേരത്തെ വെള്ളം എത്താത്ത സ്ഥലത്തേക്ക് അതെത്തിക്കാനായിരിക്കും ചിലപ്പോള്‍ അധ്വാനം ആവശ്യമായി വരിക. അല്ലാതെ, വെള്ളം ഉണ്ടാക്കിയെടുക്കാനായിരിക്കില്ല. ചിലപ്പോള്‍ ഭൂഗര്‍ഭജലം കണ്ടെടുക്കുന്നതിന്നായിരിക്കും അധ്വാനം വേണ്ടിവരിക. വെള്ളം പ്രത്യേക സംഭരണികളില്‍ സൂക്ഷിക്കുന്നതിനായിരിക്കും പ്രത്യേകശ്രമം ആവശ്യമാവുക. …

Read More »

ജലം: ഇസ്‌ലാമിക സമീപനം

നബി(സ) അരുള്‍ ചെയ്തതായി അബൂഹുറൈറഃ ഉദ്ധരിക്കുന്നു: ‘അന്ത്യനാളില്‍ മനുഷ്യന്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങള്‍ ആരോഗ്യവും വെള്ളവുമാണ്.  ‘നിന്റെ ശരീരത്തെ ഞാന്‍ ആരോഗ്യവത്താക്കിയില്ലയോ? ശീതജലം കൊണ്ട് നിന്റെ ദാഹം നാം ശമിപ്പിച്ചില്ലയോ. (തിര്‍മിദി) അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ അബ്ദുല്ല ഉദ്ധരിക്കുന്നു: ‘ ഒരിക്കല്‍ നബി (സ) വുദു (അംഗസ്‌നാനം) ചെയ്യുകയായിരുന്ന സഅ്ദി(റ) ന്റെ അരികിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോള്‍ തിരുമേനി ചോദിച്ചു: ‘സഅ്‌ദേ ഇതെന്തു അമിതോപയോഗമാണ്’ സഅ്ദ്: ‘വുദുവില്‍ അമിതോപയോഗമോ? …

Read More »

ശാസ്ത്രം നിര്‍മിക്കുന്നത് ഉപകരണങ്ങള്‍ മാത്രം

യന്ത്ര മനുഷ്യന്‍, കൃത്രിമ തലച്ചോറ്, ഇലക്ട്രോണിക് ഹൃദയം തുടങ്ങിയ കണ്ടെത്തലുകളെക്കുറിച്ചാണ് നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നത്. ഖജനാവ് സൂക്ഷിക്കാന്‍ പറ്റിയ റോബോട്ടുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. കള്ളന്മാരെ പിടിക്കുന്നതിനായി അതിസൂക്ഷ്മ ചലനങ്ങള്‍ കേള്‍ക്കുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു. വൃക്കയ്‌ക്കോ, ഹൃദയത്തിനോ രോഗം ബാധിച്ചവര്‍ക്കായി കൃത്രിമമായ വൃക്കയും ഹൃദയവുമെല്ലാം നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മെ പോലെ വികാര വിചാരങ്ങളുള്ള, നടക്കാനും തിന്നാനും സാധിക്കുന്ന ‘മനുഷ്യനെ’ പകരംവെക്കാന്‍ ശാസ്ത്രത്തിന് സാധിക്കുമെന്നാണോ ഇതിന്റെ അര്‍ത്ഥം? കേവലം ഏതാനും ചില പ്ലാസ്റ്റിക് ഉപകരണങ്ങളും അവയവങ്ങളും …

Read More »

ഉറുമ്പുകളുടെ അത്ഭുതലോകം

ഉറുമ്പുകളെ ശ്രദ്ധിക്കാത്തവരുണ്ടാകില്ല. തന്നേക്കാള്‍ ഭാരമുള്ള വലിയ ഭക്ഷ്യവസ്തുക്കളും വഹിച്ചു പോകുന്ന ഉറുമ്പ് ഏതൊരു മനുഷ്യന്റെയും ശ്രദ്ധയാകര്‍ഷിക്കുന്ന ജീവിയാണ്. സഹപ്രവര്‍ത്തകര്‍ക്കുവേണ്ടിയോ കരുതല്‍ ഭക്ഷണമായോ ചെറിയ കഷണം ഭക്ഷണപദാര്‍ഥങ്ങളുടെ തട്ടുംതരിയും മറ്റുമെടുത്ത്  അവ പോകുന്നതു കാണാത്തവരായി ആരുമുണ്ടാകില്ല. ചിലപ്പോഴെങ്കിലും ഉറുമ്പുകള്‍ ഒരു ശല്യമായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. വീടകങ്ങളിലൂടെ നിരനിരയായി നിരങ്ങി നീങ്ങുന്ന ഉറുമ്പുകള്‍ അടുക്കളയില്‍ ഭദ്രമായി സൂക്ഷിച്ച പലഹാരങ്ങളുടെയും ഭക്ഷണപദാര്‍ഥങ്ങളുടെയും ടിന്നുകളിലും പായ്ക്കറ്റുകളിലും ചിലപ്പോള്‍ കയറിപ്പറ്റാറുണ്ട്. ഉറുമ്പുകളെപ്പറ്റി ചിന്തിക്കുന്നവര്‍  അവയുടെ കൂട്ടായ്മയിലും വേഗതയിലും ഒത്തൊരുമയിലും ഭക്ഷണം …

Read More »

മനസ്സും ശരീരവും: ഇസ് ലാമിന്റെ സമീപനം

ശരീരത്തിനും മനസ്സിനുമിടയില്‍ സന്തുലിതത്വം പുലര്‍ത്തുന്നില്ല എന്നതാണ് മനുഷ്യന്റെ ദുരന്തം. അവന്റെ കാല്‍ മുറിക്കുന്നതിനിടവരുത്തിയ ആക്‌സിഡന്റിലേക്ക് വഴിതെളിച്ച അവന്റെ മോഹത്തെ അറുത്തുമാറ്റുന്നില്ല. ലൈംഗികാവയവം മുറിച്ച് കളയാനുള്ള ഓപറേഷന്‍ അവന്റെ ലൈംഗിക വികാരത്തെ ഛേദിക്കുന്നില്ല. വാര്‍ധക്യം കാരണം കാഴ്ച ശക്തി മങ്ങുമ്പോള്‍ കാണാനുള്ള അവന്റെ ത്വരക്ക് യാതൊരു മങ്ങലുമേല്‍ക്കുന്നില്ല. ശരീരം ദുര്‍ബലപ്പെടുന്നതിന് അനുസരിച്ച് വികാരങ്ങള്‍ അസ്തമിക്കുന്നില്ല. പല്ലുകള്‍ കൊഴിഞ്ഞ് വീഴുംതോറും ചവച്ചരച്ചുതിന്നാനുള്ള ആഗ്രഹം കലശലായികൊണ്ടേയിരിക്കുന്നു. തന്റെ യുവത്വത്തെ മര്യാദ പഠിപ്പിക്കാന്‍ സാധിക്കാത്തവന് ഒരിക്കലും …

Read More »

കുരങ്ങന്മാരുടെ ലോകം ആസന്നമായിരിക്കുന്നു

കന്യകയായിരുന്ന പ്രകൃതിക്ക് കന്യകാത്വം നഷ്ടപ്പെട്ടിരിക്കുന്നു. മനോഹരമായ വനത്തിന് മനോഹാരിത കൈമോശം വന്നുപോയിരിക്കുന്നു. വിവിധതരം മാലിന്യങ്ങള്‍ കൊണ്ട് പുഴകള്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. സമുദ്രജലം വിഷലിപ്തമായിരിക്കുന്നു. ഫാക്ടറികള്‍ പുറം തള്ളുന്ന വിഷവാതകങ്ങള്‍ കൊണ്ടും വാഹനങ്ങളില്‍ നിന്ന് പുറത്ത് വരുന്ന പുക കൊണ്ടും അന്തരീക്ഷം മലിനമായിരിക്കുന്നു. പട്ടണങ്ങള്‍ ജനങ്ങളെ കൊണ്ട് നിറയുന്നു. നിരത്തുകള്‍ യാത്രക്കാരെക്കൊണ്ട് ശ്വാസം മുട്ടുന്നു. കോളനികളില്‍ താമസക്കാര്‍ തിങ്ങിയാണ് ജീവിക്കുന്നത്. നമ്മുടെ ചുറ്റുപാട് മലിമായിക്കൊണ്ടേയിരിക്കുന്നു. പ്രയാസപ്പെട്ട്, കഷ്ടപ്പെട്ട് ശ്വാസംകഴിക്കുന്ന അവസ്ഥയാണുള്ളത്. വായുവില്ലാത്ത ലോകത്തുനിന്ന് …

Read More »