Home / കർമശാസ്ത്രം / ശിക്ഷാവിധികള്‍

ശിക്ഷാവിധികള്‍

മദ്യപാനവും വിധികളും

02-3

ചിലയിനം ധാന്യങ്ങളും പഴങ്ങളും പുളിപ്പിച്ച് അതിലെ അന്നജം ആല്‍ക്കഹോളാക്കി മാറ്റുകയും ചില പ്രത്യേക പദാര്‍ഥങ്ങളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തുണ്ടാക്കുന്ന ദ്രാവകമാണ് മദ്യം. ബുദ്ധിയെ മദിപ്പിച്ച് അതിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന വസ്തുവിനെയാണ് മദ്യം എന്ന് വിശേഷിപ്പിക്കുന്നത്. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യമായി പരിഗണിക്കപ്പെടുന്നു. ഏതു വസ്തുവില്‍നിന്നാണ് അതുണ്ടാക്കപ്പെട്ടത് എന്ന വിവേചനമില്ല. ദ്രാക്ഷം(മുന്തിരി), മധു, കാരക്ക, ബാര്‍ലി, ഗോതമ്പ്, മരിച്ചീനി അങ്ങനെ എതൊക്കെ ഭക്ഷ്യവസ്തുവില്‍നിന്നോ അല്ലാത്തതില്‍നിന്നോ ഉണ്ടാക്കുന്ന ലഹരിപദാര്‍ഥമായാലും അത് ശരീഅത്തിന്റെ ദൃഷ്ടിയില്‍ …

Read More »

കുറ്റവും ശിക്ഷയും: ഇസ് ലാമിക കാഴ്ചപ്പാട്

offence-and-penalties

വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സകലതിന്‍മകളും അധാര്‍മികപ്രവണതകളും അരങ്ങുവാഴുന്ന ഒരു നാഗരികതയിലാണ് പ്രവാചകന്‍ സത്യസന്ദേശവുമായി നിയോഗിക്കപ്പെടുന്നത്. ചപല ദുര്‍വ്വികാരങ്ങള്‍, സദാചാരധാര്‍മികമൂല്യങ്ങളെ തരിമ്പുംഗൗനിക്കാതെയുള്ള ദുര്‍വൃത്തികള്‍, കൊള്ള, കൊല, പിടിച്ചുപറി, വ്യഭിചാരം, ചൂതാട്ടം തുടങ്ങി പലതും അന്ന് സാര്‍വത്രികമായിരുന്നു. ഗോത്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അപ്രതീക്ഷിതമായി ആക്രമണംനടത്തുകയും സ്വത്തുവകകള്‍ കവര്‍ന്നെടുക്കുകയും ആളുകളെ പിടികൂടി അടിമകളാക്കുകയും സ്ത്രീകളുടെ മാനംകവരുകയും ചെയ്തു. ഗോത്രാഭിമാനം സംരക്ഷിക്കാന്‍ ആരെയും കൊല്ലാനും അവമതിക്കാനും മടിയില്ലാതിരുന്ന അറേബ്യന്‍സംസ്‌കാരത്തില്‍ സ്ഥിതി അത്യന്തം വഷളായ ഘട്ടത്തില്‍ അയല്‍ ദേശങ്ങളിലും സംസ്‌കാരങ്ങളിലും …

Read More »

നദ്ര്‍ അഥവാ നേര്‍ച്ച

reading_quran

നേര്‍ച്ച എന്ന് അര്‍ഥം വരുന്ന അറബി വാക്ക്. ഭാവിയില്‍ ഒരു കാര്യം സാധിപ്പിച്ചുതന്നാല്‍ അതിന് നന്ദിസൂചകമായി ഒരു പ്രത്യേകകാര്യം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതിനാണ് നദ്ര്‍ എന്നുപറയുന്നത്. ‘നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിനെ സ്വാധീനിക്കുക സാധ്യമല്ല. അതിനാല്‍ അവ നിഷ്പ്രയോജനങ്ങളാണ്’ എന്ന് ബുഖാരി, മുസ്‌ലിം മുതലായവര്‍ നിവേദനംചെയ്ത ഒരു ഹദീസുണ്ട്. നേര്‍ച്ചകള്‍ വിലക്കുന്ന ഹദീസുകളും നേര്‍ന്ന നേര്‍ച്ചകള്‍ നിര്‍വഹിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹദീസുകളുമുണ്ട്. അല്ലാഹുവിന് ഹിതകരമായ പ്രവൃത്തികളിലൂടെ (ത്വാഅത്) അവന്റെ പ്രീതി കരസ്ഥമാക്കാനുപയോഗിക്കുന്ന നേര്‍ച്ചകള്‍ക്ക് ‘നദ്‌റുത്തബര്‍റുര്‍'(പുണ്യനേര്‍ച്ച) …

Read More »