Home / കർമശാസ്ത്രം / അന്ത്യകര്‍മങ്ങള്‍

അന്ത്യകര്‍മങ്ങള്‍

തല്‍ഖീനി(മയ്യിത്തിന് കലിമ ചൊല്ലിക്കൊടുക്കല്‍)ന്റെ വിധികള്‍

thalkeen for dead

ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്‍മാര്‍ മയ്യിത്തിന് കലിമ ചൊല്ലിക്കൊടുക്കുന്നത് (തല്‍ഖീന്‍) സുന്നത്താണെന്ന് കരുതുന്നു. ഹക്കീമുബ്‌നു ഉമൈര്‍, സൂറത് ഇബ്‌നു ഹബീബ്, റാശിദുബ്‌നു സഅദ് എന്നിവരില്‍നിന്ന് സഈദ് ബ്‌നു മന്‍സൂര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസ് ആണ് അവര്‍ക്കുള്ള തെളിവ്. ‘മൃതദേഹം ഖബ്‌റില്‍ വെച്ച് മൂടുകയും ജനങ്ങള്‍ പിരിഞ്ഞുപോവുകയും ചെയ്താല്‍ ഖബ്‌റിന്നരികില്‍ നിന്ന് മയ്യിത്തിന്റെ തലഭാഗത്ത് നിന്ന് ഒരാള്‍ ഇങ്ങനെ വിളിക്കണം.’ ഇന്ന സ്ത്രീയുടെ മകനേ’, അവന്‍ അത് കേള്‍ക്കും. എന്നാല്‍ …

Read More »

മസ്തിഷ്‌കമരണം: ആധുനിക പണ്ഡിതരുടെ വീക്ഷണം

brain death

തലച്ചോറിന്റെ മരണം യഥാര്‍ഥ മരണമായി പരിഗണിക്കാമോ ? ഈ വിഷയത്തില്‍ ഡോക്ടര്‍മാരെപ്പോലെത്തന്നെ സമകാലിക കര്‍മശാസ്ത്രജ്ഞന്‍മാരും ഭിന്നാഭിപ്രായക്കാരാണ്. ചില ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ മരണത്തെ സാക്ഷാല്‍ മരണമായി കാണുന്നു. ഇക്കൂട്ടത്തില്‍ ഈജിപ്തിലെ ഡോക്ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ. ഹംദി അസ്സയ്യിദുമുണ്ട്. അദ്ദേഹം പറയുന്നു: വൈദ്യശാസ്ത്രത്തിലും ചികിത്സോപകരണങ്ങളിലും കഴിഞ്ഞ കാലങ്ങളെക്കാള്‍ ഒട്ടേറെ പുരോഗതി ഇക്കാലത്തുണ്ടായിട്ടുണ്ട്; പ്രത്യേകിച്ചും കൃത്രിമ ശ്വാസോച്ഛാസം, ഇന്റന്‍സീവ് കെയര്‍, ചൈതന്യവത്കരണ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍. ശരീരാവയവങ്ങളുടെ മരണത്തിന് മുമ്പ് തലച്ചോര്‍ മരിക്കുമെന്ന് ഈ …

Read More »

ചികിത്സയിലാണ് ശമനം

treatment-options-islam

രോഗത്തിന് ചികിത്സ തേടണമെന്ന് നിര്‍ദ്ദേശിക്കുന്ന അനേകം ഹദീസുകളുണ്ട്. 1. ഉസാമതുബ്‌നു ശരീക്(റ)ല്‍നിന്ന് നിവേദനം:’ഞാന്‍ നബിയുടെ അടുത്തുചെന്നു- സ്വഹാബിമാര്‍ തങ്ങളുടെ ശിരസ്സുകളില്‍ പക്ഷികളുള്ളതുപോലെ (അച്ചടക്കത്തോടെ) ഇരിക്കുകയാണ്- സലാംചൊല്ലി അവിടെയിരുന്നു. അപ്പോള്‍ അവിടെനിന്നും ഇവിടെനിന്നും കുറെ ഗ്രാമീണ അറബികള്‍ വന്നെത്തി. അവര്‍ ചോദിച്ചു: ‘തിരുദൂതരേ, ഞങ്ങള്‍ക്ക് ചികിത്സിക്കാമോ? അവിടന്ന് പ്രതിവചിച്ചു: നിങ്ങള്‍ ചികിത്സിക്കുക. കാരണം ഔഷധമില്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. വാര്‍ധക്യമൊഴിച്ച്”(അഹ്മദ് , തിര്‍മിദി) 2. ഇബ്‌നു മസ്ഊദില്‍നിന്ന് നിവേദനം: നബി(സ)പറഞ്ഞു: …

Read More »

രോഗം പരീക്ഷണോപാധി

illness

രോഗം മനുഷ്യന്റെ തെറ്റുകുറ്റങ്ങളെ പൊറുപ്പിക്കുമെന്നും പാപങ്ങളെ മായ്ച്ചുകളയുമെന്നും പ്രസ്താവിക്കുന്ന ഒട്ടേറെ ഹദീസുകള്‍ കാണാം. അവയില്‍ ചിലത്: 1. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ‘അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്ക് അവങ്കല്‍നിന്ന് പരീക്ഷണം വന്നെത്തുന്നു. 2. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: നബിതിരുമേനി അരുളിചെയ്തു: ‘മുസ്‌ലിമിന് ക്ഷീണമോ രോഗമോ ദുഃഖമോ വ്യസനമോ ഉപദ്രവമോ ഏല്‍ക്കുകയാണെങ്കില്‍, എന്നല്ല, അയാള്‍ക്ക് മുള്ളുതറയ്ക്കുകയാണെങ്കില്‍പോലും അതുമുഖേന അല്ലാഹു അയാളുടെ പാപങ്ങള്‍ പൊറുക്കാതിരിക്കില്ല.’ 3. ഇബ്‌നു മസ്ഊദില്‍നിന്ന് : ഞാന്‍ …

Read More »

കഫന്‍ ചെയ്യുന്നതിന്റെ മാതൃക

White-cloth-kaffan

നന്നെച്ചുരുങ്ങിയത് മൃതദേഹത്തെ മുഴുവനായി മൂടുംവിധം ഒരു തുണികൊണ്ടെങ്കിലും കഫന്‍ ചെയ്യല്‍ സാമൂഹികബാധ്യതയാണ്. കഫന്‍ പൊതിയുന്നതിന്റെ സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്. 1. മയ്യിത്ത് പുടവ ശരീരത്തെ മറയ്ക്കുന്നതും ശുദ്ധവും നല്ലതുമായിരിക്കണം. 2. കഫന്‍പുടവ വെളുത്ത നിറമുള്ളതായിരിക്കണം. 3. പുടവ സുഗന്ധദ്രവ്യങ്ങള്‍ പൂശിയും പുകച്ചും സുഗന്ധപൂരിതമാക്കണം. 4.സ്ത്രീകള്‍ക്ക് 5 ഉം പുരുഷന്‍മാര്‍ക്ക് 3 ഉം പുടവകള്‍ വേണം. ഹജ്ജിലാായിരിക്കെ മരണപ്പെട്ടാല്‍ സാധാരണയായി ചെയ്യുംപോലെ കുളിപ്പിക്കണം. ഇഹ്‌റാമില്‍ പ്രവേശിച്ച ഉടയാടകള്‍ കൊണ്ടായിരിക്കണം കഫന്‍ പൊതിയേണ്ടത്. …

Read More »

മയ്യിത്ത് നമസ്‌കാരം: അറിയേണ്ടതെല്ലാം

funeral-prayer-islam

മയ്യിത്തിനുവേണ്ടി നമസ്‌കരിക്കേണ്ടത് സാമൂഹികബാധ്യതയാണെന്നതില്‍ കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഖബ്ബാബില്‍നിന്ന് മുസ് ലിം നിവേദനംചെയ്യുന്നു:അദ്ദേഹം ചോദിച്ചു:’ഓ, അബ്ദുല്ലാഹിബ്‌നു ഉമര്‍! അബൂഹുറൈയ്‌റ(റ) നബി(സ)യില്‍നിന്ന് കേട്ടതായി പറഞ്ഞത് താങ്കള്‍ കേട്ടില്ലേ? മയ്യിത്തിനോടൊപ്പം അതിന്റെ വീട്ടില്‍നിന്ന് പുറപ്പെടുകയും നമസ്‌കരിക്കുകയും സംസ്‌കരിക്കപ്പെടുന്നതുവരെ അതിനെ അനുഗമിക്കുകയും ചെയ്തവന് രണ്ട് ഖീറാത്ത് പുണ്യമുണ്ട്. ഓരോ ഖീറാത്തും ഉഹുദ് മലയോളം വലുതാണ്. മയ്യിത്തിനുവേണ്ടി നമസ്‌കരിച്ച് മടങ്ങിപ്പോന്നവനുമുണ്ട് ഉഹുദ് മലയോളം പ്രതിഫലം.’ നമസ്‌കാരം എന്ന പദം കൊണ്ടാണ് മയ്യിത്ത് നമസ്‌കാരവും വ്യവഹരിക്കപ്പെടുന്നത് എന്നതിനാല്‍ നിര്‍ബന്ധനമസ്‌കാരങ്ങളില്‍ …

Read More »

മയ്യിത്ത് സംസ്‌കരണം

BATHING

മയ്യിത്ത് സംസ്‌കരണം -കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നമസ്‌കരിക്കുക, മറമാടുക തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നു. സ്‌നാനം മുസ്‌ലിമായ മയ്യിത്തിനെ കുളിപ്പിക്കുക ഫര്‍ദുകിഫായ(സാമൂഹികബാധ്യത) ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. കുറച്ചുപേര്‍ അത് നിര്‍വഹിച്ചാല്‍ എല്ലാവരുടെയും ബാധ്യത തീരുമെന്നര്‍ഥം. സത്യനിഷേധികളുടെ കയ്യാല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലാത്ത ഏതൊരു മുസ്‌ലിമിന്റെയും മയ്യിത്തിനെ കുളിപ്പിക്കല്‍ നിര്‍ബന്ധമാകുന്നു. മുസ്‌ലിമായ മയ്യിത്തിന്റെ ഏതെങ്കിലും അവയവം മാത്രം ലഭിച്ചാല്‍ അത് കുളിപ്പിക്കുന്നതുസംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് കുളിപ്പിക്കുകയും കഫന്‍ പുടവയില്‍ പൊതിയുകയും അതിനുവേണ്ടി നമസ്‌കരിക്കുകയും …

Read More »

മരണാസന്നവേളയിലെ മര്യാദകള്‍

INNA-LILLAH

ഒരാള്‍ മരണാസന്നനായാല്‍ അയാളെ സന്ദര്‍ശിക്കുകയും അല്ലാഹുവെ സ്മരിക്കുകയുംചെയ്യുന്നത് അഭികാമ്യമാണ്. നബി(സ) പറയുന്നു:’നിങ്ങള്‍ രോഗിയെയോ ആസന്നമരണനെയോ സന്ദര്‍ശിച്ചാല്‍ നല്ലത് പറയുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ ചൊല്ലുന്നു'(അഹ്മദ്). മരണം ആസന്നമായ ഘട്ടത്തില്‍ താഴെപറയുന്ന മര്യാദകള്‍ പാലിക്കുന്നത് സുന്നത്താകുന്നു: 1. ആസന്നമരണന് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന് ചൊല്ലിക്കൊടുക്കുക. ഒരാളുടെ അന്ത്യവചനം ലാ ഇലാഹ ഇല്ലല്ലാഹു എന്നായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് എന്ന് അബൂദാവൂദില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിലുണ്ട്. ശഹാദത് ഉച്ചരിക്കാത്ത …

Read More »