Home / ഇസ്‌ലാം / വിശ്വാസം

വിശ്വാസം

പ്രവാചകന്റെ മുഅ്ജിസത്തും മാജിക്കും തമ്മിലുള്ള വ്യത്യാസം

സയ്യിദ് സുലൈമാന്‍ നദ്‌വിമുഅ്ജിസത്തിലൂടെ അത്ഭുതകൃത്യങ്ങള്‍ പ്രത്യക്ഷമാകുന്നതുപോലെ മാരണം, മന്ത്രവാദം, ഇന്ദ്രജാലം , കണ്‍കെട്ട് തുടങ്ങിയവയിലൂടെയും അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മാരണവും മന്ത്രവാദവുമൊക്കെ ഈ ആധുനികകാലത്ത് പുഛത്തോടെയാണ് വീക്ഷിക്കപ്പെടാറുള്ളത്. അതിനാല്‍ അവയെവിട്ട് ഹിപ്‌നോട്ടിസത്തെയും മെസ്മറിസത്തെയും എടുക്കുക. എന്താണ് ഒരു പ്രവാചകനും മാരണക്കാരനും അഥവാ മെസ്മറൈസര്‍ക്കുമിടയിലുള്ള വ്യത്യാസം ? ഇല്‍മുല്‍ കലാമില്‍ ഈ വിഷയത്തെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തപ്പെട്ടിട്ടുണ്ട്. മുഅ്തസിലുകളുടെയും ളാഹിരികളില്‍ ഇബ്‌നു ഹസ്മിന്റെയും വാദമിതാണ്: മുഅ്ജിസത്ത് മാത്രമേ യഥാര്‍ഥമായിട്ടുള്ളൂ. മാരണം, ഇന്ദ്രജാലം, മന്ത്രവാദം …

Read More »

ജന്നത്ത് അഥവാ സ്വര്‍ഗം

തോട്ടം, ആരാമം, ഉദ്യാനം, സ്വര്‍ഗം എന്നൊക്കെ അര്‍ഥമുള്ള ഈ അറബിപദം കൊണ്ട് വിവക്ഷിക്കുന്നത് പരലോകത്ത് സജ്ജനങ്ങളുടെ ശാശ്വതജീവിതത്തിനായി ദൈവം സ്വീകരിച്ച സ്വര്‍ഗത്തെയാണ്. സ്വര്‍ഗത്തിന്റെ വിസ്ത്യതിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ‘ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്ക്'(അല്‍ഹദീദ് 21,ആലുഇംറാന്‍ 133) . ഈ പദത്തിന്റെ വഹുവചനരൂപവും ഖുര്‍ആനില്‍ വന്നിട്ടുണ്ട്(ജന്നാത്ത്). ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ഹാരിസയെപ്പറ്റി മാതാവ് നബിയോട് ചോദിച്ചപ്പോള്‍ നബി പറഞ്ഞു:’ഹാരിസയുടെ മാതാവേ, സ്വര്‍ഗത്തില്‍ ധാരാളം തോട്ടങ്ങളുണ്ട്. നിങ്ങളുടെ പുത്രന്‍ അത്യുന്നതമായ ഫിര്‍ദൗസ് പ്രാപിച്ചിരിക്കുന്നു’. ‘തന്റെ …

Read More »

നമസ്‌കാരത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കൊരു അനുഭവപാഠം

2004- 2008 കാലയളവില്‍ മറ്റൊരു ജോലിയൊന്നും ശരിയാകാത്തതിനാല്‍ താല്‍ക്കാലികമായി ടാക്‌സിഡ്രൈവറായി ഞാന്‍ ജോലിനോക്കിയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ഒരു ദിവസം  ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ ഒരു തെരുവിലൂടെ  ശൈഖ് മിശ്അരി അര്‍റശീദിന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ട് കാര്‍ ഓടിച്ചുപോകുകയായിരുന്നു. അല്‍ ഹദീദ് അധ്യായമായിരുന്നു അത്. കുറച്ചുകഴിഞ്ഞപ്പോള്‍ വഴിയില്‍ 60കളിലെത്തിയ ഒരു വൃദ്ധന്‍ കൈകാട്ടി. അലക്‌സാണ്ട്രിയയ്ക്ക് പുറത്തുള്ള കര്‍മൂസിലേക്ക് പോകാനാവശ്യപ്പെട്ടു. അദ്ദേഹത്തെയും കയറ്റി ഞാന്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു. ഡ്രൈവിങില്‍ …

Read More »

കണ്ണിന്റെ തുറിച്ചുനോട്ടങ്ങള്‍

ലൈംഗികതയുടെ കാര്യത്തില്‍ ഇസ്‌ലാം വിലക്കിയ സംഗതികളില്‍പെട്ടതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിഷയാസക്തിയോടെ നോക്കുക എന്നത്. കാരണം ലൈംഗികവികാരം ഉണര്‍ത്തുന്നതില്‍ കണ്ണുകളുടെ നോട്ടത്തിന് വലിയ പങ്കുണ്ട്. നോട്ടം ആഗ്രഹത്തിന്റെ സന്ദേശവാഹകനാണ്. വ്യഭിചാരത്തിലേക്കും പരസ്ത്രീഗമനത്തിലേക്കും അത് നയിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് അല്ലാഹു വിശ്വാസികളായ സ്ത്രീപുരുഷന്‍മാരോട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കാന്‍ പറഞ്ഞതോടൊപ്പം ദൃഷ്ടികളെ നിയന്ത്രിക്കാനും പറഞ്ഞത്. ‘നീ സത്യവിശ്വാസികളോട് പറയുക: അവരുടെ കണ്ണുകള്‍ നിയന്ത്രിക്കട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ്  അവരുടെ പരിശുദ്ധിക്ക്  ഏറ്റം പറ്റിയത്. …

Read More »

വഴിയാത്രക്കാരാണ് നാം

അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ (സ) എന്റെ തോളില്‍പിടിച്ച് പറഞ്ഞു: ജീവിതത്തില്‍ നീ ഒരു വിദേശിയെ പോലെയോ വഴിയാത്രക്കാരെനെ പോലെയോ ആകുക’. നാം ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നുവെന്ന് കരുതുക. ചിലര്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നു. മറ്റു ചിലര്‍ പിന്നില്‍ യാത്ര ചെയ്യുന്നു. യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്ത് എത്താന്‍ കാത്തിരിക്കുകയാണ് നാം. എല്ലാവരും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ കാത്തിരിക്കുന്നു. എന്നാല്‍, യാത്ര ചെയ്യുന്ന വിമാനം തന്നെയാണ് നമ്മുടെ ലക്ഷ്യസ്ഥാനമെന്ന് ചിലര്‍ …

Read More »

പരലോകം ഹദീസുകളില്‍

പരലോകവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സംക്ഷിപ്തമായോ സൂചനയായോ പരാമര്‍ശവിധേയമായിട്ടുള്ളവയുടെ വിശദാംശങ്ങള്‍ നമുക്ക് കിട്ടുന്നത് ഹദീസില്‍നിന്നാണ്. ഖുര്‍ആന്‍ മൗനം ഭജിച്ചിട്ടുള്ള വിഷയങ്ങളും ഹദീസാണ് കൈകാര്യംചെയ്യുന്നത്. അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയിട്ടുള്ള മഹത്തായ ശിപാര്‍ശാനുവാദം ഉദാഹരണം. മഹ്ശറില്‍ വിചാരണകാത്ത് കഴിയുന്ന മനഷ്യരെ സ്വര്‍ഗത്തിലേക്കെങ്കില്‍ സ്വര്‍ഗത്തിലേക്ക്, നരകത്തിലേക്കെങ്കില്‍ നരകത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമാറ് എത്രയും പെട്ടെന്ന് വിചാരണ ചെയ്ത് തീര്‍പ്പിലെത്തിക്കാന്‍ തിരുമേനി അല്ലാഹുവിന് മുമ്പാകെ നടത്തുന്ന ശുപാര്‍ശയാണ് ‘അശ്ശഫാഅത്തുല്‍ ഉള്മാ’ അഥവാ മഹത്തായ ശുപാര്‍ശ. ഖുര്‍ആന്‍ അതിനെ …

Read More »

വിധിവിശ്വാസത്തിന്റെ കര്‍മപ്രതികരണങ്ങള്‍

ഇസ്‌ലാമിക വിശ്വാസസംഹിതയില്‍ അതീവപ്രധാനമാണ് വിധിവിശ്വാസം. മനുഷ്യജീവിതത്തിലെ സകലനന്‍മകളും തിന്‍മകളും അല്ലാഹുവില്‍നിന്നുള്ളതാണ് എന്നതേ്രത പ്രസ്തുത വിശ്വാസം. അല്ലാഹുവിലും അവന്റെ മലക്കുകളിലും പ്രവാചകന്‍മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും നന്‍മയും തിന്‍മയും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും വിശ്വസിക്കലാണ് ഇസ് ലാമിലെ വിശ്വാസകാര്യങ്ങള്‍(മുസ് ലിം). ആറാമതുപറഞ്ഞ വിധിവിശ്വാസത്തിന് മനുഷ്യരുടെ നിത്യജീവിതവുമായി അഭേദ്യബന്ധമുണ്ട്. അല്ലാഹുവിന്റെ സിംഹാസനാരോഹണം, സമീപവാനത്തിലേക്കുള്ള ഇറക്കം മുതലായ വിശ്വാസവിഷയങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ഇച്ഛ, അല്ലാഹുവിന്റെ കേവലഇച്ഛ, മനുഷ്യന്റെ പ്രവര്‍ത്തനോത്തരവാദിത്വം, അവന്റെ വ്യവഹാരങ്ങള്‍ എന്നിവയുമായി ഒരുപോലെ ബന്ധപ്പെടുന്നതാണ് വിധിവിശ്വാസം. …

Read More »

അത്ഭുതകൃത്യങ്ങളുടെ ഇനങ്ങള്‍ ഇസ് ലാമില്‍

ഇസ്‌ലാമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുഅ്ജിസത്ത് അടക്കുമുള്ള സംഭവങ്ങളെ എട്ടിനങ്ങളായി തിരിച്ചിരിക്കുന്നു. 1. ആയത്ത്: ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍ എന്നാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘സത്യനിഷേധികള്‍ പറയുന്നു: ‘ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍നിന്ന് ഒരടയാള(ആയത്ത്) വും ഇറക്കിക്കിട്ടാത്തത്?’ ‘(അര്‍റഅ്ദ് 27). ‘അവര്‍ ചോദിക്കുന്നു. ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍നിന്ന് അത്ഭുതദൃഷ്ടാന്തങ്ങള്‍(ആയാത്ത്) ഇറക്കിക്കൊടുക്കാത്തതെന്ത്'(അല്‍അന്‍കബൂത് 50) 2. ഇര്‍ഹാസ്വ്: പ്രവാചകത്വം കരസ്ഥമാക്കുന്നതിന് മുമ്പ് ഒരു വ്യക്തിയില്‍ നിന്നുണ്ടാകുന്ന അത്ഭുതസംഭവങ്ങള്‍ 3. അലാമത്: അടയാളം. ‘ആയത് ‘എന്നതിന്റെ അതേ അര്‍ഥം. ലോകാവസാനത്തിന്‍െര …

Read More »

ആരാണ് ഇബ്‌ലീസ് ?

പിശാചിന്റെ വ്യക്തിനാമമാണ് ഇബ്‌ലീസ്. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്‍, ദുഷ്ടന്‍ എന്നൊക്കെയാണ്അര്‍ഥം. പിശാച് സാമാന്യതലത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത് ശൈത്വാന്‍ എന്ന പദത്തിലൂടെയാണ്. ശൈത്വാന്‍ എന്നത് ഖുര്‍ആനില്‍ 52 സ്ഥലത്ത് പ്രയോഗിച്ചിട്ടുണ്ട്. എതിരാളി എന്നും ഖുര്‍ആന്‍ പരികല്‍പന നടത്തുന്നു. എന്നാല്‍ ഇബ്‌ലീസ് എന്ന വ്യക്തിനാമം തന്നെ 9 സ്ഥലത്ത് പ്രയോഗിക്കുന്നുണ്ട്. ചില സൂക്തങ്ങളില്‍ (ഉദാ: അല്‍ബഖറ 34) ഇബ്‌ലീസ് എന്നും ശൈത്വാന്‍ എന്നും ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുന്നതായി കാണാം. ഡയാബോലോസ് എന്ന ഗ്രീക്ക് പദത്തിന് ഇബ്‌ലീസ് …

Read More »

മുഅ്ജിസത്തിന്റെ വിവക്ഷ

ക്ഷീണിപ്പിക്കുന്നത്, ബലഹീനമാക്കുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന വാക്കിന്റെ അര്‍ഥം. എതിരാളികളുടെ വാദമുഖങ്ങളെ ദുര്‍ബലമാക്കുകയും അവരെ സത്യം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ‘മുഅ്ജിസത്ത്’എന്ന് പറയുന്നത്. പ്രവാചകന്‍മാരാല്‍ മാത്രം സംഭവിക്കുന്ന അമാനുഷിക കൃത്യങ്ങളാണ് സാങ്കേതികമായി മുഅ്ജിസത്ത് എന്ന വിവക്ഷയില്‍പെടുന്നത്. പ്രവാചകന്‍മാരല്ലാത്ത പുണ്യാത്മാക്കളിലൂടെ സംഭവിക്കുന്ന അത്ഭുതകൃത്യങ്ങള്‍ക്ക് ‘കറാമത്ത്’ എന്ന് പറയും. ‘മുഅ്ജിസത്തി’ന്റെ ലക്ഷ്യം കറാമത്തിനില്ല. അതിനാല്‍ ഒരു വ്യക്തിയുടെ വാദങ്ങള്‍ക്ക് കറാമത്ത് തെളിവാകുകയില്ല. മുഅ്ജിസത്ത് പ്രവാചകന്‍മാര്‍ക്ക് പരസ്യമാക്കാം. എന്നാല്‍ കറാമത്ത് പരസ്യമാക്കാന്‍ പാടില്ല. ഇസ്‌ലാം …

Read More »