Home / ചോദ്യോത്തരം / ഫത് വ / നമസ്‌കാരം-ഫത്‌വ

നമസ്‌കാരം-ഫത്‌വ

കണ്ണടച്ചുകൊണ്ട് നമസ്‌കാരം ?

ചോദ്യം: നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രതയ്ക്കായി കണ്ണടച്ചു പിടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ക്രൈസ്തവകുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ക്കേ ശീലിച്ചിട്ടുള്ളത് കണ്ണടച്ചുപ്രാര്‍ഥിക്കുന്നതാണ്. ഇപ്പോള്‍ നമസ്‌കാരത്തില്‍ ഏകാഗ്രത കിട്ടാനും എന്നെ സഹായിക്കുന്നത് അതാണ്.കണ്ണടക്കുന്നതിനെപ്പറ്റി പല മുസ്‌ലിംസഹോദരങ്ങളോട് ചോദിച്ചിട്ടും സുവ്യക്തമായ മറുപടി ലഭിച്ചില്ല. യഥാര്‍ഥത്തില്‍ പ്രവാചകന്‍ തിരുമേനി കണ്ണടച്ചുനിന്ന് നമസ്‌കരിക്കുന്നതിനെ വിലക്കിയിട്ടുണ്ടോ? അതല്ല, നബി(സ) കണ്ണുതുറന്നാണ് അല്ലാതെ കണ്ണടച്ചുപിടിച്ചല്ല നമസ്‌കരിച്ചിരുന്നത് എന്നതാണോ വിലക്കിനുള്ള ന്യായം ? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു ? ഉത്തരം: …

Read More »

ആശുപത്രിയില്‍ ജോലിക്കിടെ നമസ്‌കാരം ?

ചോ: ഞാന്‍ ബിരുദവിദ്യാഭ്യാസത്തിനുശേഷം ഒരു ആശുപത്രിയില്‍ ന്യൂട്രീഷ്യനിസ്റ്റ് ആയി ട്രെയ്‌നിങ് നടത്തിക്കൊണ്ടിരിക്കുന്നു. ഏറെ പഠിക്കാനുണ്ടെന്ന് മാത്രമല്ല, പുരുഷന്‍മാരടക്കം വിവിധതരത്തിലുള്ള രോഗികളുമായി ഇടപഴകേണ്ടിവരുന്നുമുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ളുഹ്ര്‍, അസ്ര്‍, മഗ്‌രിബ് നമസ്‌കരിക്കാന്‍ അവസരം കിട്ടാറില്ല. പഠിച്ച കോഴ്‌സില്‍ കൂടുതല്‍ പ്രാവീണ്യം നേടാനാണ് എന്റെ ശ്രമം. അതേസമയം ഇത് ഒരു ജീവിതോപാധിയാക്കേണ്ട നിര്‍ബന്ധിതാവസ്ഥ എനിക്കില്ല. നമസ്‌കാരം മുടങ്ങുന്നതുകാരണം, ഞാനീ ജോലിയില്‍ തുടരണമോ ? ഉത്തരം: പരിശീലനം താങ്കളുടെ കരിയര്‍ ഗ്രാഫുയര്‍ത്താന്‍ സഹായിക്കുമെങ്കില്‍ അധികൃതരുമായി …

Read More »

ജോലി: നമസ്‌കാരം സമയത്തിന് മുമ്പ് നിര്‍വഹിക്കാമോ ?

ചോദ്യം: നമസ്‌കാരം സമയത്ത് നിര്‍വഹിക്കാന്‍ കഴിയാതെ വരുമെന്ന് (ജോലിയിലോ അതോ മറ്റ് ആവശ്യങ്ങളിലോ പ്രവേശിച്ച ശേഷം) ഉറപ്പുവന്നാല്‍ നേരത്തെ നമസ്‌കരിക്കുന്നതില്‍ കുഴപ്പമുണ്ടോ ? നമസ്‌കാരം ഖദാ വീട്ടുന്നതുപോലെയാവുമോ അത് ? ————————- ഉത്തരം: ഇസ് ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്തംഭമാണ് നമസ്‌കാരം. അല്ലാഹുവുമായി അടുക്കാനും പാപമോചനത്തിനുമുള്ള മാര്‍ഗമാണത്. നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കുന്നവര്‍ക്ക് വെളിച്ചമുണ്ടാവുമെന്നും അത് …

Read More »

തൊപ്പിയില്ലാതെ നമസ്‌കാരം നിര്‍വഹിക്കാമോ ?

ചോദ്യം: തൊപ്പിയില്ലാതെ നമസ്‌കരിക്കുന്നത് ‘മക്‌റൂഹ്’ (വെറുക്കപ്പെട്ടത്) ആണോ ? —————————– ഉത്തരം: തലമറയ്ക്കല്‍ നമസ്‌കാരത്തില്‍ നിര്‍ബന്ധമായ ഒരു കാര്യമല്ല. മുസ് ലിം പുരുഷന്മാര്‍ക്ക് തലമറയ്ക്കാന്‍ നിര്‍ദേശിക്കുന്ന ആധികാരിക തെളിവൊന്നും ഖുര്‍ആനിലോ ഹദീസിലോ കാണാന്‍ കഴിയുന്നില്ല. അതൊരു നിര്‍ബന്ധമായിരുന്നെങ്കില്‍ പ്രവാചകന്‍ (സ) അത് തീര്‍ച്ചയായും സൂചിപ്പിക്കുമായിരുന്നു. എന്നാല്‍ ഒരു കാര്യം സൂചിപ്പിക്കട്ടെ: പള്ളിയിലേക്ക് നമസ്‌കാരത്തിന് വരുന്നത് ഏറ്റവും സുന്ദരവും വൃത്തിയും വെടിപ്പുമുള്ള വേഷത്തിലാവണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രമുഖനായ ഒരു പണ്ഡിതന്‍ പറഞ്ഞല്ലോ …

Read More »

കാലില്‍ സാംക്രമിക രോഗം: വുദു ചെയ്യുമ്പോള്‍ കാല്‍ കഴുകാതിരിക്കാമോ ?

ചോദ്യം:  ഞാന്‍ ഒരു പ്രമേഹരോഗിയാണ്. ദിവസവും അഞ്ചു വട്ടം വുദു ചെയ്യുമ്പോള്‍ കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് പേടിയുണ്ട്. വുദു ചെയ്യുമ്പോള്‍ കാല്‍വിരലുകള്‍ കഴുകാതിരിക്കാമോ ? —————- ഉത്തരം: താങ്കള്‍ ദിവസവും അഞ്ച് തവണ കഴുകേണ്ടതില്ല. 24 മണിക്കൂര്‍ നേരത്തേക്ക് താങ്കള്‍ക്ക് സോകസ് (ഖുഫ) തടവി നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചില നിബന്ധന പാലിക്കേണ്ടതുണ്ട്. അവ താഴെ: 1. സുബ്ഹ് നമസ്‌കാരത്തിന് മുമ്പ് തന്നെ കാല്‍ നന്നായി കഴുകി വൃത്തിയാക്കി …

Read More »

നമസ്‌കാരത്തിന്റെ സമയവും രൂപവും വിവരിക്കാത്ത ഖുര്‍ആന്‍ പൂര്‍ണതയുള്ളതോ ?

ചോദ്യം: നമസ്‌കാരത്തിന്റെ സമയവും രൂപവുമൊന്നും ഖുര്‍ആനില്‍ നിന്നും കിട്ടുകയില്ല. അത് ഹദീസില്‍ നിന്നേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ പൂര്‍ണത ഇല്ല എന്ന് വരില്ലേ? ——————– നമസ്‌കാരത്തിന്റെ സമയങ്ങളെക്കുറിച്ച് 11:114, 17:78 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നമസ്‌കാരത്തിന്റെ രൂപം നിര്‍ത്തം, കുമ്പിടല്‍, സാഷ്ടാംഗം എന്നിവ ചേര്‍ന്നതാണെന്ന് വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടതെന്നും ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ വിശാദംശങ്ങളാണ് നബി(സ) പറഞ്ഞും പ്രവര്‍ത്തിച്ചും മാതൃക കാണിച്ചത്. ആ …

Read More »

‘സുബ്ഹ് നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ സാധിക്കുന്നില്ല’

വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന പ്രശ്നം സുബ്ഹ് നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ്. എല്ലാ നമസ്കാരവും പള്ളിയില്‍ ജമാഅത്തായി ഞാന്‍ നിര്‍വഹിക്കാറുണ്ട്. സുബ്ഹ് ഒഴികെ. ഇതു മൂലം വല്ലാത്ത മാനസിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യക്കും സുബ്ഹി നമസ്കാരം അതിന്റെ സമയത്തു നിര്‍വ്വഹിക്കാന്‍ സാധിക്കാറില്ല. ——————— ഉത്തരം: സൈനബുല് ഗസ്സാലി അഞ്ചു നേരത്തെ നമസ്കാരം ഒരു മുസ്ലിമിനെ സംബന്ധിച്ചടത്തോളം പരീക്ഷണമാണ്. പിശാചിനോടും ദേഹേഛയോടും അവന്‍ സമരം ചെയ്യുന്നത് നമസ്കാരത്തിലൂടെയാണ്. നമസ്കാരം …

Read More »

സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍ ?

ചോദ്യം: സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഫര്‍ദ് നമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ സുന്നത്തില്‍ നമസ്‌കാരത്തില്‍ തുടരുകയാണോ, അതോ അതവസാനിപ്പിച്ച് ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണോ ചെയ്യേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു. ————————— ഉത്തരം: അല്ലാഹു വിശ്വാസികളെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ. (ഖുര്‍ആന്‍ 39:18). നിര്‍ബന്ധനമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലി ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിനായി …

Read More »

സുബ്ഹ്, അസ്ര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഉറക്കം ?

ചോ: ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഉറങ്ങുന്നത് പലപ്പോഴും പുലര്‍ച്ചെ രണ്ടുമണിക്കുശേഷമാണ്. അതിനാല്‍ ക്ഷീണംകാരണം സുബ്ഹ് നമസ്‌കാരത്തിനുശേഷം വീണ്ടും ഉറങ്ങാറുണ്ട്. സുബ്ഹ് നമസ്‌കാരത്തിനുശേഷം ഉറങ്ങുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധിയെന്താണ്? അത് ഹറാമോ മക്‌റൂഹോ(വെറുക്കപ്പെട്ടത്) ആണോ?കൂടാതെ, അസ് ര്‍ നമസ്‌കാരത്തിനുശേഷമുള്ള ഉറക്കത്തെ സംബന്ധിച്ച ഇസ്‌ലാമികവിധിയെന്താണ്? ———————- ഉത്തരം: അല്ലാഹു താങ്കളുടെ വിദ്യാഭ്യാസം ഗുണവത്തായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അനുഗ്രഹിക്കട്ടെ. ദീനിന്റെ അധ്യാപനങ്ങള്‍ അറിയാനുള്ള ഔത്സുക്യം വര്‍ധിപ്പിച്ചുതരുമാറാകട്ടെ. രാത്രിയിലെ പഠനത്തിനുശേഷം ക്ഷീണംതോന്നുന്നുവെങ്കില്‍ സുബ്ഹ് നമസ്‌കാരത്തിനുശേഷം …

Read More »

‘ബാപ്പ നമസ്‌കാരം നിര്‍വഹിക്കുന്നില്ല’

ചോ: അസ്സലാമു അലൈകും. എന്റെ ബാപ്പ ഒട്ടുംതന്നെ നമസ്‌കരിക്കാറില്ല. മകനെന്ന നിലയില്‍ എല്ലാരീതിയിലും ഞാന്‍ അദ്ദേഹത്തെ പലവിധേനയും ഉപദേശിച്ചെങ്കിലും അദ്ദേഹം നമസ്‌കരിക്കാന്‍ തയ്യാറല്ല. ശരീഅതിന്റെ അടിസ്ഥാനത്തില്‍ ഇനി ഞാനെന്താണ് ചെയ്യേണ്ടത്? ………………………………….. ഉത്തരം: നമസ്‌കാരം ക്രമപ്രകാരം നിലനിറുത്തുകയെന്നത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. അതില്‍ വീഴ്ചവരുത്തുന്നത് വലിയകുറ്റമാണ്. താങ്കളുടെ പിതാവിനെ സംബന്ധിച്ചിടത്തോളം ചെയ്യാവുന്ന ചിലകാര്യങ്ങള്‍ താഴെക്കൊടുക്കുന്നു: 1. ഉചിതമായ സമയത്ത് നയചാതുരിയോടെ അദ്ദേഹത്തെ നമസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക. അതിന് സഹായകമായ പുസ്തകങ്ങള്‍ വായിക്കാന്‍ …

Read More »