Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ (page 4)

കര്‍മ്മശാസ്ത്രം-ഫത്‌വ

‘ഫെയ്‌സ്ബുക്ക് ലഹരിയില്‍നിന്ന് രക്ഷപ്പെടാനാവുന്നില്ല’

ചോ: ഞാന്‍ പൂര്‍ണമായും സൈബര്‍ലോകത്തെ സോഷ്യല്‍നെറ്റ് വര്‍ക്കായ ഫെയ്‌സ്ബുക്കിന് അടിപ്പെട്ടിരിക്കുന്നു. ആളുകളുടെ പോസ്റ്റിങുകള്‍ വായിക്കുകയും കാണുകയും ചെയ്യുകയെന്നതാണ് എന്റെ ശീലം. ഇതെന്നെ നമസ്‌കാരം ക്രമപ്രകാരം നിര്‍വഹിക്കുന്നതില്‍നിന്ന് തടഞ്ഞിട്ടൊന്നുമില്ലെങ്കിലും ഇതില്‍നിന്ന് മോചനം നേടണമെന്നുണ്ട്. ദയവായി എന്നെ സഹായിക്കണം. ……………………………………………………. ഉത്തരം:  താങ്കളെപ്പോലെ ഒരു പാട് പേര്‍ സൈബര്‍ലോകത്ത് വിഹരിച്ച് സമയം പാഴായിപ്പോകുന്നതിനെപ്പറ്റി വിലപിക്കുന്നുണ്ട്. വാര്‍ത്താവിനിമയകൈമാറ്റത്തില്‍ ഫെയ്‌സ്ബുക്ക് ,ട്വിറ്റര്‍ തുടങ്ങിയവ നമുക്ക് ഒട്ടേറെ ഉപകാരങ്ങള്‍ ചെയ്യുന്നുവെന്നത് നിഷേധിക്കാനാകില്ല. അതേസമയം അത് നമ്മുടെ വിലപ്പെട്ട …

Read More »

ഇസ് ലാം സ്വീകരിച്ച ഞാന്‍ മുസ് ലിം പേര് സ്വീകരിക്കണമോ ?

ചോദ്യം: ഞാനൊരു പുതു മുസ്‌ലിമാണ്. ഇസ്‌ലാം സ്വീകരിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാന്‍ മുസ്‌ലിം പേര് സ്വീകരിക്കണമോ? എന്റെ പേരിന് വിശ്വാസപരമായി എന്തെങ്കിലും കുഴപ്പങ്ങളില്ലെങ്കില്‍ ആ പേര് തന്നെ നിലനിര്‍ത്തുന്നതില്‍ എന്താണ് കുഴപ്പം? ………………………………………………….. ഉത്തരം:  മുസ്‌ലിമായ താങ്കളുടെ ഇസ്‌ലാമായി ജീവിക്കാനുള്ള താല്‍പ്പര്യം അഭിനന്ദമര്‍ഹിക്കുന്നു. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക മാത്രമല്ല, അതിന്റെ പേരില്‍ ആവശ്യം വന്നാല്‍ പേരുമാറ്റാനും തയ്യാറാണെന്നാണ് താങ്കളുടെ ചോദ്യത്തില്‍ നിന്നു മനസ്സിലാകുന്നത്. ഇസ് …

Read More »

ശാരീരികബന്ധത്തിനുശേഷം കുളിക്കുന്നതിന്റെ യുക്തിയെന്ത് ?

ചോ: ദമ്പതികള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞാല്‍ കുളിക്കണം എന്ന് ശരീഅത് നിര്‍ദ്ദേശിച്ചതിന്റെ പിന്നിലെ യുക്തിയെന്താണ്? ……………………………………………………. ഉത്തരം: ദമ്പതികള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞാല്‍ നിര്‍വഹിക്കേണ്ട കുളിയെ ശരീഅത്തില്‍ ‘ഗുസ്‌ലുല്‍ ജനാബത്’ എന്നാണ് പറയുക. ശാരീരികബന്ധത്തിനുശേഷമോ,ഇന്ദ്രിയസ്ഖലമുണ്ടായാലോ (സ്വപ്‌നത്തിലോ അല്ലാത്തപ്പോഴൊ ) കുളി നിര്‍ബന്ധമാണ്. ഖുര്‍ആനും സുന്നത്തും അത് വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികസ്ഖലനം എന്നത് മല-മൂത്രവിസര്‍ജനം പോലുള്ള ഒന്നല്ല. ബീജ-ഇന്ദ്രിയസ്രാവുമുണ്ടാവുന്ന പ്രക്രിയയില്‍ ശരീരവും മനസും ആത്മാവും  അതില്‍ പങ്കുകൊള്ളുന്നു. അതിനുശേഷം  കടുത്ത ആലസ്യവും മയക്കവും പിടികൂടുന്നു. കുളിക്കുന്നതോടെ വ്യക്തിക്ക് ഉന്‍മേഷവും …

Read More »

ആല്‍ക്കഹോളടങ്ങിയ പെര്‍ഫ്യൂമുകളുടെ ഉപയോഗം ?

ചോദ്യം: ആല്‍ക്കഹോള്‍ അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ? ……………………………………. ഇസ് ലാമിന്റെ കര്‍മശാസ്ത്രവിധിയനുസരിച്ച് അടിസ്ഥാനപരമായി എല്ലാം ശുദ്ധമാണ്. അതേസമയം നിഷിദ്ധമാണെന്ന് പ്രത്യേകം വിലക്കിയവവയെല്ലാം അശുദ്ധമാണെന്ന് കണക്കാക്കാനുമാകില്ല. ഏതെങ്കിലും വസ്തു അശുദ്ധമാണെന്നത് നിയമപരമായി തെളിയിക്കപ്പെടണം. ഉദാഹരണത്തിന് ലഹരിമരുന്നുകളും കൊടിയവിഷങ്ങളും നിഷിദ്ധമാണ് , അതേസമയം അവ അശുദ്ധമാണെന്ന് പറയാനാകില്ല. എല്ലാ അശുദ്ധങ്ങളും വിലക്കപ്പെട്ടിരിക്കുന്നു അതേസമയം എല്ലാ വിലക്കപ്പെട്ടവയും അശുദ്ധമല്ല. ഒരു വസ്തു അശുദ്ധമാകുന്നതോടെ അതുമായി ഭൗതികസമ്പര്‍ക്കം നിഷിദ്ധമാകുന്നു. അതേസമയം …

Read More »

സ്വപ്‌നസ്ഖലനമുണ്ടായാല്‍ കുളിക്കേണ്ട വിധം ?

ചോ: സ്വപ്‌നസ്ഖലനമുണ്ടായാല്‍ കുളിക്കണമെന്നാണല്ലോ ഇസ് ലാമികനിയമം. അതിനെന്തെങ്കിലും പ്രായോഗികരൂപം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ? ………………… ഉത്തരം:  സ്വപ്‌നസ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതെങ്ങനെയെന്നത് പ്രവാചകന്‍ തിരുമേനി(സ) വിശ്വാസികളെ പഠിപ്പിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: 1. വലിയ അശുദ്ധിയില്‍നിന്ന് ശുദ്ധമാകാന്‍ കുളിക്കുന്നുവെന്ന് നിയ്യത്ത് ചെയ്യുക. 2.ഗുഹ്യാവയവങ്ങളും ഭാഗങ്ങളും വെള്ളമൊഴിച്ച് നന്നായി കഴുകുക. 3.വുദൂഅ് ചെയ്യുക. കാല്‍ കഴുകുന്നത് കുളിയോടൊപ്പമാക്കിയാലും കുഴപ്പമില്ല. 4. തലമുതല്‍ ശരീരത്തിന്റെ  വലതുഭാഗവും പിന്നീട് ഇടതുഭാഗവും എന്ന ക്രമത്തില്‍  മുഴുവനായി കഴുകുക. 5. ശരീരം മുഴുവന്‍ മൂന്നുപ്രാവശ്യംകഴുകുന്നതാണ് ശ്രേഷ്ഠകരം. …

Read More »

ഇംഗ്ലീഷില്‍ ഖുത്ബ നിര്‍വഹിക്കല്‍ ?

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിശിഷ്യാ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഇംഗ്ലീഷിലാണ് വെള്ളിയാഴ്ച ഖുത്ബകള്‍ നടക്കാറ്. ചിലപ്പോഴൊക്കെ ഒരൊറ്റ അറബിപദം പോലും ഉച്ഛരിക്കാതെ ഈ ഖുതുബകള്‍ നിര്‍വഹിക്കപ്പെടുന്നത് കാണുന്നു. അറബിയില്‍ ഒന്നും പറയാതെ മറ്റൊരു ഭാഷയില്‍ ഖുത്ബ നിര്‍വഹിക്കുന്നതിന്റെ വിധി പറഞ്ഞുതരുമോ ? …………………………………… പൊതുവെ  ജനങ്ങള്‍ സംസാരിക്കുന്ന, അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭാഷയിലായിരിക്കണം ഖുത്ബ. ശ്രോതാക്കള്‍ക്കറിയാത്ത ഭാഷയില്‍ ഖുത്ബ നിര്‍വഹിച്ചാല്‍ എന്താണോ അതുകൊണ്ടുദ്ദേശിക്കുന്നത്, അത് പൂര്‍ത്തീകരിക്കപ്പെടുകയില്ല. വിശുദ്ധ ഖുര്‍ആന്‍ തന്നെ …

Read More »

ശുക്ലം നജ്‌സാണോ ?

പുരുഷ ബീജമായ ശുക്ലം നജ്‌സല്ലെന്ന് കേള്‍ക്കാനിടയായി. ശുക്ലം വീണ വസ്ത്രം ധരിച്ചു നമസ്‌ക്കരിക്കുന്നതു കൊണ്ട് വല്ല കുഴപ്പവുമുണ്ടോ? ……………………………………………….. ശുക്ലം ശുദ്ധമായ ഒരു ശരീരദ്രവമാണ്. അത് നജസല്ല. ശരീരത്തിലോ വസ്ത്രത്തിലോ അതു പറ്റിപ്പിടിച്ചാല്‍ അശുദ്ധമാവുകയില്ല. ശുക്ലസ്ഖലനമാണ് ഒരാള്‍ക്ക് കുളി നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ സ്ഖലിച്ച ശുക്ലം ശരീരത്തിലോ വസ്ത്രത്തിലോ പറ്റിപ്പിടിച്ചിരിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. പ്രവാചകന്‍ തിരുമേനിയുടെ വസ്ത്രത്തില്‍ നിന്ന് ആയിശ (റ) ഉണങ്ങിയ ബീജം ചുരണ്ടിക്കളഞ്ഞതായി ഹദീസുകളില്‍ കാണാം. ശുക്ലം പറ്റിപ്പിടിച്ച …

Read More »

വീട്ടില്‍ പട്ടിയുണ്ടെങ്കില്‍ സ്വര്‍ഗം നഷ്ടപ്പെടുമോ ?

ചോ: ഒരാള്‍ തന്റെ വീട്ടില്‍ പട്ടിയെ വളര്‍ത്തുന്നുവെങ്കില്‍ അയാളുടെ സത്കര്‍മങ്ങള്‍ പാഴാകുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇത് ശരിയാണോ ? ഇസ്‌ലാമികമായി ഇക്കാര്യത്തില്‍ എന്താണ് പറയാനാവുക ? ……………………………………….. ഉത്തരം:  ഒരാള്‍ തന്റെയോ കുടുംബത്തിന്റെയോ സംരക്ഷണത്തിനോ, കാവലിനോ, വേട്ടയാവശ്യത്തിനോ (ഈയാവശ്യങ്ങള്‍ക്കായി നായ്കുട്ടികളെ വില്‍ക്കാനോ)അല്ലാതെ വിനോദത്തിനോ മറ്റോ നായ്ക്കളെ വളര്‍ത്തുന്നുവെങ്കില്‍ അവന്റെ കര്‍മങ്ങള്‍ പാഴിലാകുന്നതാണ്. ‘അബ്ദുല്ലാഹിബ്‌നു ഉമറില്‍നിന്ന് നിവേദനം. നബി തിരുമേനി(സ) പറഞ്ഞു: ‘ആരെങ്കിലും തന്റെ കന്നുകാലി-കൃഷി-പുരയിട(സമ്പദ്) സംരക്ഷണത്തിനോ വേട്ടയാവശ്യത്തിനോ അല്ലാതെ നായ്ക്കളെ വളര്‍ത്തുന്ന …

Read More »

ഞെരിയാണിക്ക് താഴെ വസ്ത്രം ?

ചോദ്യം: പാന്റസ് ധരിക്കുമ്പോള്‍ കാലിന്റെ നെരിയാണിക്ക് മുകളില്‍ ധരിക്കണമെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു. വസ്ത്രം കാലിന്റെ ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നതിനെ പ്രവാചക തിരുമേനി വിലക്കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പാന്റ്‌സ് തയ്ക്കുമ്പോള്‍ ഞെരിയാണിക്കു മുകളിലായി തയ്ക്കണമെന്നാണ് അവരുടെ അഭിപ്രായം. ഇസ് ലാമികമായി ഇതിലൊരു വിധി പറഞ്ഞുതരുമോ ? …………………………………………………………….. ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ‘അഹങ്കാരത്താല്‍ വസ്ത്രങ്ങള്‍ നിലത്ത് വലിച്ചിഴക്കുന്നവരെ അല്ലാഹു അന്ത്യനാളില്‍ നോക്കുകയില്ല.’ ഇതു കേട്ട് അബൂബക്കര്‍ (റ) …

Read More »

അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ അറുക്കപ്പെട്ട മാംസം ഭക്ഷിക്കല്‍ ?

അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ അറുക്കപ്പെട്ട മാംസം നിഷിദ്ധമാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ ചോദ്യമിതാണ്: അല്ലാഹുവിന്റെ നാമങ്ങള്‍ ഉച്ചരിക്കാതെ അറുക്കപ്പെട്ട മാംസം ഭക്ഷിക്കാന്‍ അനുവാദമുണ്ടോ? …………………………………………………………………………… ഉത്തരം: അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ടു അറുക്കണമെന്നതു തന്നെയാണ് ഇസ്‌ലാമിന്റെ വിധിയെങ്കിലും അറുക്കുന്ന സമയത്ത് തന്നെ അല്ലാഹുവിന്റെ നാമം ഉച്ചരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ചില പണ്ഡിതന്‍മാരുടെ വീക്ഷണം. അറുക്കപ്പെട്ട ഉരുവിന്റെ മാംസം കഴിക്കുന്ന സമയത്ത് അയാള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാല്‍ മതിയാകും. അത്തരം …

Read More »