Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ (page 2)

കര്‍മ്മശാസ്ത്രം-ഫത്‌വ

ശപിക്കപ്പെടുന്ന നാവ് !

ചോ: പ്രത്യേകിച്ചൊരു കാരണവുംകൂടാതെ നിരന്തരം വര്‍ത്തമാനം പറയുകയും  വായ്ത്താരിയുമായി നടക്കുകയും ചെയ്യുന്നത് ശപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടാന്‍ ഇടവരുത്തുമെന്ന് പറയുന്നത് ശരിയാണോ ? ——————– ഉത്തരം: അച്ചടക്കവും ആത്മനിയന്ത്രണവും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ അടിസ്ഥാനഭാഗങ്ങളാണെന്ന്  നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.'(അന്നാസിആത് 40,41) ഓരോ മനുഷ്യനും താന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഉത്തരം …

Read More »

അഖീഖ:നവജാത ശിശുവിന്റെ മുടിവടിച്ച് സ്വദഖ ചെയ്യേണ്ടതുണ്ടോ ?

ചോ: ഞങ്ങള്‍ക്ക് അടുത്തിടെ ഒരു ആണ്‍കുഞ്ഞ് ജനിച്ചു. അഖീഖ ചടങ്ങുമായി ബന്ധപ്പെട്ട് ശിശുവിന്റെ മുടി കളയുന്നതിനെസംബന്ധിച്ചാണ് എന്റെ സംശയം. ശിശുവിന്റെ മുടിത്തൂക്കം വെള്ളിക്ക് സമാനമായ തുക സ്വദഖ ചെയ്യണമെന്ന് ഞാനതിനെ മനസ്സിലാക്കുന്നു. മുടിതൂക്കിനോക്കാന്‍ സംവിധാനമില്ലെങ്കില്‍ ഏകദേശതൂക്കം കണക്കാക്കി അത് നല്‍കിയാല്‍ മതിയെങ്കില്‍  തലമുടി വടിക്കുന്നതിന്  മതപരമായ  മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ ? സ്വദഖ ചെയ്യുന്നതിനുമാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ അതല്ല തലമുടി വടിക്കുന്നതിനും പ്രതിഫലമുണ്ടെന്നാണോ ? ————————- ഉത്തരം: ഇസ്‌ലാമിന്റെ വിധികളറിയാനും അതനുസരിച്ച് …

Read More »

ഇടംകൈയ്യനായ പുതുമുസ് ലിം വലംകൈ മുന്തിക്കാന്‍ ആഗ്രഹിച്ചാല്‍

ചോ: രണ്ടുവര്‍ഷം മുമ്പ് ഇസ്‌ലാംസ്വീകരിച്ച ഒരു വിശ്വാസിയാണു ഞാന്‍. ജനിച്ചപ്പോള്‍ മുതല്‍ ഇടംകൈയ്യനാണ്. പ്രവാചകചര്യയനുസരിച്ച് വലതുകൈകൊണ്ട് ഭക്ഷണംകഴിക്കണം, ശൗച്യം ഇടതുകൈയാല്‍ നിര്‍വഹിക്കണം എന്നൊക്കെ അറിയാം. എന്റെ ചോദ്യം എഴുത്തുമായി ബന്ധപ്പെട്ടതാണ്. ഇടതുകൈകൊണ്ട് എഴുതുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ ? വലതുകൈകൊണ്ട് ഭക്ഷണംകഴിക്കുന്നത് പ്രവാചകനെ അനുസരിക്കലാണെന്ന് എനിക്കറിയാം. എന്നാല്‍ വലതുകൈകൊണ്ട് എഴുതുക എന്നെസംബന്ധിച്ച് അസാധ്യമാണ്. ഞാനെന്തുചെയ്യണം ? —————— ഉത്തരം:  ദീനിന്റെ കല്‍പനകളും താല്‍പര്യങ്ങളും അറിയാനുള്ള താങ്കളുടെ ഔത്സുക്യത്തെ ഞാന്‍ ആദ്യമായി അഭിനന്ദിക്കുന്നു. …

Read More »

അഖീഖ സുന്നത്തോ വാജിബോ ?

അഖീഖയെ സംബന്ധിച്ച ഇസ്‌ലാമിന്റെ വിധിയെന്താണ് ? അത് സുന്നത്തോ അതോ വാജിബോ ? എന്താണതിന്റെ പ്രാധാന്യം? ———————- ഉത്തരം: ഇസ്‌ലാമിലെ അതിപ്രധാനമായ ഒരു സുന്നത്താണ് അഖീഖ. ഇബ്‌റാഹീം നബിയുടെ പാരമ്പര്യംപിന്തുടര്‍ന്നുകൊണ്ടാണ് മുഹമ്മദ് നബി അത് ആചരിച്ചുപോന്നത്.  മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു:’എല്ലാ കുട്ടികളും അഖീഖയ്ക്ക് പണയപ്പെട്ടിരിക്കുന്നു. ‘ ആടിനെയോ ആട്ടിന്‍കുട്ടിയെയോ ആണ് അതിനായി അറുക്കേണ്ടത്. ശിശുവിനെ സമ്മാനിച്ചതിന് അല്ലാഹുവോടുള്ള നന്ദിപ്രകാശനമായാണ് അഖീഖ അറുക്കുന്നത്.  പാവങ്ങള്‍ക്കാണ് അതിന്റെ മാംസം വിതരണംചെയ്യേണ്ടത്. അല്ലെങ്കില്‍ …

Read More »

പെരുന്നാള്‍ ദിനം ഖബ് ര്‍ സിയാറത്ത് സുന്നത്തോ ബിദ്അത്തോ ?

ചോദ്യം: പെരുന്നാള്‍ ദിവസം ഖബര്‍ സന്ദര്‍ശിക്കുന്നത് സുന്നത്താണോ ബിദ്അത്താണോ എന്നതില്‍ വിശദീകരണം ആഗ്രഹിക്കുന്നു. —————————- ഉത്തരം: ഖബര്‍ സിയാറത്ത് പ്രവാചക ചര്യയില്‍ പെട്ടതാണ്. അതിന് നിശ്ചിത സമയമോ കാലമോ നിര്‍ണയിക്കപ്പെട്ടിട്ടില്ല. അത് നിര്‍വഹിക്കുന്നയാള്‍ എല്ലായ്‌പ്പോഴും ആ കര്‍മത്തിന്റെ യഥാര്‍ഥ ചൈതന്യം മനസ്സിലാക്കുകയും വേണം. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഖബര്‍ സിയാറത്ത് വിലക്കുന്ന ആധികാരികമായ തെളിവൊന്നും കാണാന്‍ കഴിയുന്നില്ല. ജനങ്ങള്‍ തങ്ങളെ വിട്ടുപോയ സ്‌നേഹസമ്പന്നരായ വീട്ടുകാരെയും കുടുംബക്കാരെയും ആഘോഷദിനങ്ങളില്‍ ഓര്‍ക്കുകയും സ്മരിക്കുകയും …

Read More »

ഉമ്മയെ തൃപ്തിപ്പെടുത്താന്‍ നമസ്‌കരിച്ചാല്‍

ചോ: താനൊരു കാഫിറാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്. പക്ഷേ, അവന്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.  ഉമ്മ പറഞ്ഞതുകൊണ്ടുമാത്രം, അവരെ പിണക്കേണ്ടെന്ന് കരുതി നമസ്‌കരിക്കുന്നു എന്നാണ് അവന്റെ വിശദീകരണം. ഉമ്മയ്ക്ക് അവന്റെ നിഷേധിസ്വഭാവം അറിയില്ല. യഥാര്‍ഥത്തില്‍ അവന്‍ കാഫിറാണോ ? —————– ഉത്തരം: ഒരാള്‍ സ്വയം കാഫിറെന്ന് വിശേഷിപ്പിച്ചാല്‍ ദീനുല്‍ ഇസ്‌ലാമില്‍നിന്ന് അവന്‍ പുറത്താകും. ഇസ്‌ലാമിന്റെ അടിസ്ഥാനവിശ്വാസ-ആരാധനാകര്‍മങ്ങളിലേതെങ്കിലുമൊന്ന് തള്ളിപ്പറഞ്ഞാലും അതുതന്നെയാണ് അവസ്ഥ. കര്‍മങ്ങള്‍ സ്വീകാര്യമാകണമെങ്കില്‍ ഈമാന്‍ അനിവാര്യമാണ്. അതിനാല്‍ കൂട്ടുകാരന്‍ …

Read More »

വലതുകൈയിലെ ചൂണ്ടുവിരലില്‍ മോതിരം ധരിച്ചുകൂടേ ?

ചോദ്യം: പുരുഷന്‍മാര്‍ക്ക് വലതുകൈയിലെ ചൂണ്ടുവിരലില്‍ മോതിരം ധരിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ? വലതുകൈയിലെ ചൂണ്ടൂവിരലില്‍ മോതിരം ധരിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വിശദീകരണം പ്രതീക്ഷിക്കുന്നു ———— ഉത്തരം : പുരുഷന്മാര്‍ക്ക് വലതുകൈയിലോ എതെങ്കിലും വിരലിലോ മോതിരം ധരിക്കുന്നതിനെ വിലക്കുന്ന ഇസ് ലാമികമായ ആധികാരിക തെളിവൊന്നും കാണാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഇമാം നവവി പറയുന്നത് ഇപ്രകാരം : ‘ഇടതോ വലതോ കയ്യില്‍ മോതിരം ധരിക്കുന്നത് അനുവദനീയമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര …

Read More »

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ? —————— ഉത്തരം: സ്ത്രീയുടെ അന്തസ്സും അഭിമാനവും സുരക്ഷിതത്വവും പരിരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തിലാണ് ഇസ്‌ലാം ശരീരം മറയ്ക്കാന്‍ അവളോട് ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ അധാര്‍മികതയിലേക്ക് പ്രലോഭിതമാകുന്നതിന്റെ സാഹചര്യത്തെ പരിഗണിച്ചാണ് വസ്ത്രധാരണത്തിലെ ഇസ്‌ലാമിന്റെ തദ്‌സംബന്ധിയായ കാര്‍ക്കശ്യം ഉള്ളത്. വിശദമായി പറഞ്ഞാല്‍ അവളുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ കര്‍ശനമായ വസ്ത്രധാരണവും സുരക്ഷാഭീഷണി ഇല്ലാതിരിക്കുമ്പോള്‍ അക്കാര്യത്തിലുള്ള ചട്ടം ഉദാരവുമാണ്. അപരിചിതരായ …

Read More »

ഞണ്ടും കൊഞ്ചും ഹലാലോ ?

ചോ: കടലില്‍നിന്നുള്ള എന്തുവിഭവവും ഹലാലാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞണ്ടും കൊഞ്ചും കഴിക്കല്‍ അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു. ഇതിലേതാണ് ശരി? ———– ഉത്തരം: ‘കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്'(അല്‍മാഇദ 96). ഇവിടെ പറഞ്ഞ അനുവദനീയത പൊതുവായുള്ളതാണ്. മാത്രമല്ല, ഒരിക്കല്‍ നബിതിരുമേനി കടലിനെ സംബന്ധിച്ച് ചോദിച്ചതിന് ഉത്തരമായി പറഞ്ഞത് ഇങ്ങനെയായിരുന്നു:’അതിലെ വെള്ളം ശുദ്ധമാണ്. അതിലെ മാംസം നിങ്ങള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയവും.’ അല്ലാഹുവോ അവന്റെ ദൂതനോ ഏതെങ്കിലും മത്സ്യത്തെ  പ്രത്യേകമെടുത്ത് …

Read More »

കണ്ണേറുകാരണം ദുരിതജീവിതം ?

ചോ:  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനുംവര്‍ഷങ്ങളേ ആയുള്ളൂ. പക്ഷേ, ഇതിനകം  ആക്‌സിഡന്റും വിവിധസര്‍ജറികളും മൂലം ശാരീരികവും സാമ്പത്തികവുമായ ഒട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്റെ ഭര്‍ത്താവ് എന്നെ അതിയായി സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യുന്നവനാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിട്ടും  ഞങ്ങള്‍ പുതിയവീട് വാങ്ങുകയും അവിടേക്ക് താമസം മാറുകയുംചെയ്തു. ഞങ്ങളുടെ പ്രയാസങ്ങള്‍ക്കുകാരണം അസൂയയാലുള്ള കണ്ണേറാണോ ? മറുപടി പ്രതീക്ഷിക്കുന്നു. ——————– ഉത്തരം: ജീവിതത്തില്‍ പലരീതിയിലുമുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും സര്‍വസാധാരണമാണ്. ഇഹലോകജീവിതത്തില്‍ നാമെല്ലാം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. വിശ്വാസിയുടെ ജീവിതത്തില്‍ …

Read More »