ഫത് വ

ധനാഢ്യയായ ഉമ്മയുടെ സകാത്ത്

zakat

ചോദ്യം: വിധവയും സമ്പന്നയുമായ മാതാവിന് സാമ്പത്തികമായി കഷ്ടപ്പെടുന്ന മകന് സകാത്ത് നല്‍കിയാല്‍ അത് ദീനില്‍ പരിഗണിക്കപ്പെടുമോ ? ഉത്തരം: സന്താനങ്ങളെയും മാതാപിതാക്കളെയും സഹായിക്കാന്‍ സകാത്തിനുപുറമെയുള്ള സമ്പത്തുപയോഗിക്കുന്നതാണ് അത്യുത്തമം. ഇനി അത്തരത്തില്‍ കയ്യില്‍ വിഹിതങ്ങളില്ലെങ്കില്‍ സകാത്തില്‍നിന്ന് അവരെ സഹായിക്കാം. അങ്ങനെ സഹായിക്കുമ്പോള്‍ രണ്ട് പ്രതിഫലം ദാതാവിന് കിട്ടും. നബിതിരുമേനി (സ) ഇപ്രകാരം പറഞ്ഞു: ‘തന്റെ അടുത്തബന്ധുവായ ദരിദ്രനെ സഹായിക്കുന്ന ആള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് സഹായത്തിന്റെ പേരിലാണെങ്കില്‍ മറ്റേത് കുടുംബബന്ധം ഊട്ടിയുറപ്പിച്ചതിനാണ്’. …

Read More »

കണ്ണടച്ചുകൊണ്ട് നമസ്‌കാരം ?

muslim-praying

ചോദ്യം: നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രതയ്ക്കായി കണ്ണടച്ചു പിടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ക്രൈസ്തവകുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ക്കേ ശീലിച്ചിട്ടുള്ളത് കണ്ണടച്ചുപ്രാര്‍ഥിക്കുന്നതാണ്. ഇപ്പോള്‍ നമസ്‌കാരത്തില്‍ ഏകാഗ്രത കിട്ടാനും എന്നെ സഹായിക്കുന്നത് അതാണ്.കണ്ണടക്കുന്നതിനെപ്പറ്റി പല മുസ്‌ലിംസഹോദരങ്ങളോട് ചോദിച്ചിട്ടും സുവ്യക്തമായ മറുപടി ലഭിച്ചില്ല. യഥാര്‍ഥത്തില്‍ പ്രവാചകന്‍ തിരുമേനി കണ്ണടച്ചുനിന്ന് നമസ്‌കരിക്കുന്നതിനെ വിലക്കിയിട്ടുണ്ടോ? അതല്ല, നബി(സ) കണ്ണുതുറന്നാണ് അല്ലാതെ കണ്ണടച്ചുപിടിച്ചല്ല നമസ്‌കരിച്ചിരുന്നത് എന്നതാണോ വിലക്കിനുള്ള ന്യായം ? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു ? ഉത്തരം: …

Read More »

റസൂലി(സ)ന്റെ പേര് കൊത്തിയ മോതിരം ?

ring-prophet-muhammed

ചോ: അല്ലാഹു, മുഹമ്മദ് എന്നെല്ലാം പേരുകള്‍ കൊത്തിയ മോതിരം ധരിക്കാമോ? ഉത്തരം:  നബി തിരുമേനി (സ) ധരിച്ചിരുന്ന മോതിരത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം അത് മോതിരം എന്നതിലുപരി സീല്‍ എന്ന നിലക്കാണ് അത് ഉപയോഗിച്ചിരുന്നത്. ‘അനസ് (റ)ല്‍ നിന്ന് നിവേദനം: നബി (സ) ശൗചാലയ(ബാത്‌റൂം)ത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ മോതിരം ഊരിമാറ്റുമായിരുന്നു.’ നബി തിരുമേനിയുടെ മോതിരത്തില്‍ ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍’ എന്ന് മുദ്രണംചെയ്യപ്പെട്ടിരുന്നു. അല്ലാഹുവിന്റെ നാമം  ബാത് റൂംപോലുള്ള …

Read More »

ഓറല്‍ സെക്‌സ് വ്യഭിചാരമോ ?

test_image_2

ചോദ്യം : ഓറല്‍ സെക്‌സ് വ്യഭിചാരമായി പരിഗണിക്കപ്പെടുമോ ? വ്യഭിചാരത്തിനെതിരെ ഇസ് ലാം ശക്തവും വ്യക്തവുമായ നിലപാടെടുത്തിട്ടുണ്ട്. വ്യഭിചാരത്തിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളില്‍ നിന്നു പോലും വിട്ടുനില്‍ക്കണമെന്നാണ് ഇസ് ലാമിന്റ കല്‍പന. ഒരു സംശയത്തിനുമിടനല്‍കാത്തവിധമാണ് അക്കാര്യം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്: ‘നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്. അത് മ്ലേഛവും ദുര്‍മാര്‍ഗവുമാണ്’. (അല്‍ ഇസ്രാഅ് :32) അതുകൊണ്ട് ഇസ് ലാം നിരോധിക്കുന്നത് വ്യഭിചാരത്തെ മാത്രമല്ല, അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളെയുമാണ്. മനുഷ്യന്റെ ലൈംഗികവികാരം …

Read More »

ബിറ്റ്‌കോയിന്‍: ഇസ് ലാമിക കാഴ്ചപ്പാട് ?

bitcoin islamic view

ചോ: സാമ്പത്തികവിനിമയരംഗത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബിറ്റ് കോയിനുകള്‍ വിലയേറിയ നിക്ഷേപമായി ഇക്കാലത്ത് കണക്കാക്കിവരുന്നു. ഇത്തരം ബിറ്റ് കോയിനുകള്‍ വാങ്ങിക്കൂട്ടുന്നതും വില്‍ക്കുന്നതും ശരീഅത്ത് വിലക്കുന്നുണ്ടോ ? ഉത്തരം: സര്‍ക്കാറിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ നിയന്ത്രണമേര്‍പ്പെടുത്താനാകാത്തവിധം സ്വത്തിന്റെ ശേഖരണവും വില്‍പനയും വ്യക്തികള്‍ക്ക് സാധ്യമാക്കുംവിധം ഡിജിറ്റല്‍രൂപത്തില്‍ എന്‍ക്രിപ്ഷന്‍ നടത്തുന്ന ക്രിപ്‌റ്റോകറന്‍സിയുടെ ഒരു രൂപമാണ് ബിറ്റ്‌കോയിനുകള്‍ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന വളരെ പ്രചാരംനേടിയിട്ടുള്ള ഇ-കറന്‍സികള്‍. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നത് ഭരണകൂടം അടിച്ചിറക്കിയിട്ടുള്ള പേപ്പര്‍ കറന്‍സികളാണ്. എന്നാല്‍ പേപ്പര്‍ …

Read More »

വിമര്‍ശന കാര്‍ട്ടൂണുകള്‍ ?

Caricatures-in-the-Arab-world-Al-Aqsa-is-in-danger-2

ചോദ്യം: വിമര്‍ശന ഉദ്ദേശ്യത്തോടെ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് അനുവദനീയമാണോ ? ഉത്തരം: മറ്റുള്ളവരെ പരിഹസിക്കുന്നതിന് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കരുതെന്നാണ് ഇസ് ലാമിന്റെ ധാര്‍മിക അധ്യപനങ്ങളിലൊന്ന്. കാരണം അവ മറ്റുള്ളവരില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കും. അതേസമയം മറ്റുള്ളവരെ കളിയാക്കുന്നതിന് വേണ്ടിയല്ലാതെ അവരുടെ നിലപാടുകളെ വിമര്‍ശിക്കുന്നതിന് കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതിന് കുഴപ്പമില്ല. ഇവ്വിഷയകമായി കെയ്‌റോ അല്‍അസ്ഹര്‍ യുനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. അബ്ദുല്‍ ഫത്താഹ് ആശൂര്‍ പറയുന്നതിങ്ങനെ : ഹാസ്യം അവതരിപ്പിക്കുന്നത് ഇസ് ലാം ചില ഉപാധികള്‍ …

Read More »

ആറു ദിവസത്തില്‍ സൃഷ്ടി ?

earth and sky

“നിശ്ചയമായും നിങ്ങളുടെ നാഥന്‍ ആറുനാള്‍ക്കകം ആകാശ ഭൂമികളെ സൃഷ്ട്ടിച്ചവനത്രെ. പിന്നെയവന്‍ സിംഹാസനസ്ഥനായി” എന്ന് ഖുര്‍ആനില്‍ പറയുന്നു. ആറു ദിവസങ്ങളില്‍ സൃഷ്ടിക്കുക എന്നതിന്റെ അര്‍ഥമെന്തൊണ് ഇതിന്റെ വ്യാഖ്യാനം ഒരു തഫ്സീറില്‍ ഇങ്ങനെ കാണുന്നു അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി അഥവാ ആറു ഘട്ടങ്ങളിലായി സൃഷ്ടിച്ചു. അത് ആറു ദിനരാത്രങ്ങള്‍ ആണോ അതല്ല ആറു വര്‍ഷങ്ങളാണോ എന്ന് നമുക്കറിഞ്ഞുകൂടാ.” ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. ഉത്തരം: നാം കണക്കാക്കിവരുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിനരാത്രങ്ങളല്ല …

Read More »

ദൈവത്തെ സൃഷ്ടിച്ചതാര് ?

4874289230_22baff0acb_b-1024x682

ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ് ? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ ?” പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു.അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് …

Read More »

പരലോകമുണ്ടെന്നതിന് തെളിവുണ്ടോ ?

day-of-judgement

“മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്നും പരലോകമുണ്ടെന്നതിന്നും വല്ല തെളിവുണ്ടോ ? അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം …

Read More »

ഇസ് ലാം തിരുദൂതര്‍ക്ക് മുമ്പ്

islam BEFORE MUHAMMED

മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നുവോ ? ‘ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല, മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനും ആയിരുന്നില്ല” എന്ന സൂക്തത്തില്‍ പ്രതിപാദിച്ച ഇസ്ലാം നമ്മുടെ ഇസ്ലാം തന്നെയായിരുന്നുവോ? ഉത്തരം: ഒരാള്‍ തന്റെ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുക ‏‏‏‏‏ അതാണ് ഇസ്ലാം. അതായത് അല്ലാഹുവിനെ മാത്രം കീഴ്വണങ്ങുകയും അവന്നുമാത്രം ഇബാദെത്തെടുക്കുകയും ചെയ്യുക. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനുവേണ്ടിയാണ് സര്‍വ പ്രവാചകന്മാരെയും അയച്ചതും എല്ലാ ഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. ഈ അര്‍ഥത്തിലുള്ള …

Read More »