Home / ചോദ്യോത്തരം

ചോദ്യോത്തരം

മുഹര്‍റം മാസത്തിലെ വിവാഹം

മുഹര്‍റം മാസത്തില്‍ വിവാഹം കഴിക്കുന്നത് അശുഭകരമോ നിഷിദ്ധമോ ആണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ ? മുഹര്‍റം മാസത്തില്‍ വിവാഹം അശുഭകരമാണെന്നതിന് ഒരടിസ്ഥാനവും ഇസ് ലാമിലില്ല. അല്ലാഹു ആദരിച്ച നാലു മാസങ്ങളില്‍ ഒന്നാണ് മുഹര്‍റം എന്നതു മാത്രമാണ് ഇസ് ലാമില്‍ അതിനുള്ള പ്രത്യേകത. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിലൊന്ന്. ഇതര മാസങ്ങളെ അപേക്ഷിച്ച് അതില്‍ കുറ്റകൃത്യങ്ങളും വിദ്വേഷവും ശത്രുതയും കൂടുതല്‍ ഗുരുതരമായി ഗണിക്കപ്പെടുന്നു. തിരുദൂതര്‍ ബഹുമാന പൂര്‍വം അതിനെ ‘അല്ലാഹുവിന്റെ …

Read More »

ഒറ്റപ്പെടാതിരിക്കാന്‍ പുകവലിക്കുന്നവന്‍

ചോദ്യം: ഞാന്‍ 6 കുട്ടികളുടെ മാതാവാണ്. മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ മൂത്തമകന്‍ കൂട്ടുകാരുമൊത്ത് സ്‌കൂള്‍ വളപ്പിലും പുറത്തും പുകവലിക്കുന്നുണ്ടെന്ന് ഈയിടെ അറിയാനിടയായി. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ അവനെന്നോട് പറഞ്ഞത്: ‘പുകവലി നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാനത് വലിക്കുന്നത്’ എന്നാണ്. ഞാനാകെ വിഷമവൃത്തത്തിലാണ്. മകനെ എനിക്ക് നഷ്ടപ്പെടുമോയെന്നാണ് എന്റെ ഭയം? കുട്ടികളുടെ ആത്മീയ സാംസ്‌കാരികവളര്‍ച്ചയില്‍ താങ്കള്‍ പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. …

Read More »

ഹജ്ജ് വേളയിലെ രോഗപ്രതിരോധ മുന്‍കരുതലുകള്‍ – 1

ചോ: ഹജ്ജ് സീസണില്‍ പുതിയ രോഗങ്ങള്‍ പരത്തുന്ന മാരകവൈറസുകളുടെ ഭീഷണിയെ ഭയപ്പെടേണ്ടതുണ്ടോ ? ഉത്തരം: നമ്മുടെ പ്രതിരോധത്തിന്‍റെ കടുത്ത ശത്രുവാണ് ഭയവും പരിഭ്രമവും. അങ്കലാപ്പും ഭയവും ഒരിക്കലും നമ്മിലുണ്ടാകാന്‍ പാടില്ലെന്നത് വളരെ പ്രധാനമാണ്. മാനസികസമ്മര്‍ദ്ദവും വിഷമതകളും നമ്മുടെ പ്രതിരോധത്തെ തകിടംമറിക്കും. ‘അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ’ എന്ന അത്തൗബ അധ്യായത്തിലെ 51-ാം വചനത്തിന്‍റെ വെളിച്ചത്തില്‍ ഹജ്ജിലെ ഓരോ നിമിഷങ്ങളും ആത്മീയമായ …

Read More »

ത്വലാഖിന് പിതാവ് പ്രേരിപ്പിച്ചാല്‍ ?

ശൈഖ് അഹ്മദ് കുട്ടി ചോദ്യം: മകന്‍ തന്റെ പിതാവിന്റെ ഇച്ഛപ്രകാരം ഭാര്യയെ ത്വലാഖ് ചൊല്ലേണ്ടതുണ്ടോ ? പിതാവിനിഷ്ടമില്ലായിരുന്നു എന്ന കാരണത്താല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ എന്ന സ്വഹാബി തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയതായി കേട്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും നാരായവേര് അവളായിരുന്നുവത്രെ. എന്താണ് താങ്കളുടെ അഭിപ്രായം ? ഉത്തരം: ഇസ്‌ലാമില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങളും കടമകളുമുണ്ട്. രക്ഷിതാക്കള്‍, കുട്ടികള്‍, കുടുംബങ്ങള്‍, അയല്‍വാസികള്‍, വ്യക്തികള്‍, ദേശവാസികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ ഊടുംപാവും നിര്‍ണയിക്കുന്ന വിവിധഘടകങ്ങള്‍ …

Read More »

പുരുഷകേന്ദ്രിത മതമോ ?

ശൈഖ് അഹ്മദ് കുട്ടി ചോദ്യം: സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് പുരുഷന്‍മാരുടേതുപോലുള്ള അവകാശങ്ങള്‍ ഇസ്‌ലാം വകവെച്ചുകൊടുക്കാത്തത് ? എന്തുകൊണ്ടാണ് പുരുഷകേന്ദ്രിതമായ ഒരു ദീന്‍ ? വ്യക്തമായ ഉത്തരം നല്‍കാമോ ? ഉത്തരം: താങ്കള്‍ ചില തെറ്റുധാരണകളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഈ വിഷയത്തില്‍ ആത്മാര്‍ഥമായ പഠനം താങ്കള്‍ ക്ഷമയോടെ നടത്തുകയാണെങ്കില്‍ ഇസ്‌ലാം വിവിധമാര്‍ഗങ്ങളിലൂടെ സ്ത്രീശാക്തീകരണം നടത്തി അവരെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചതായി കാണാം. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ആളുകളില്‍ സ്ത്രീജനങ്ങളുടെ അനുപാതം കൂടുതലാണെന്ന് ഈയടുത്ത കാലത്തുണ്ടായ പഠനറിപോര്‍ട്ടുകള്‍ …

Read More »

ഹദീസ് പ്രമാണമാണെന്ന് ഖുര്‍ആനിലുണ്ടോ ?

ചോ: ഈയിടെയായി ഞാന്‍ ഹദീസുകളുടെ സാധുതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഹദീസുകള്‍ പ്രമാണമായിക്കണ്ട് സ്വീകരിക്കേണ്ടതാണെങ്കില്‍ അല്ലാഹുവിന് അക്കാര്യങ്ങള്‍ ഖുര്‍ആനിലൂടെതന്നെ വ്യക്തമാക്കാമായിരുന്നു. മറവിയോ അബദ്ധമോ അല്ലാഹുവിനില്ലല്ലോ. ഹദീസുകള്‍ ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഉറപ്പാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഖുര്‍ആനിലുണ്ടോ ? ഉത്തരം: ഹദീസുകള്‍ ഖുര്‍ആനിന്റെ അനിഷേധ്യഭാഗമാണ്. വേര്‍പെടുത്താനാകാത്തവിധം അവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഹദീസുകളുടെ പിന്തുണയില്ലാതെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധ്യമല്ല. ഖുര്‍ആന്‍ സന്ദേശമാണെങ്കില്‍ അതിന്റെ പ്രവാചകവിശദാംശങ്ങളാണ് ഹദീസ്. അതിന് തെളിവുകളിതാ.. 1. അല്ലാഹു മനുഷ്യരാശിക്ക് നല്‍കാനുദ്ദേശിക്കുന്ന സന്‍മാര്‍ഗം പോസ്റ്റ്മാന്‍ …

Read More »

സുന്ദരിയെ മതിയായിരുന്നു !

ചോദ്യം: 28 വയസ്സുള്ള യുവാവാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് 7 മാസമാകുന്നു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഭാവിവധുവിന്റെ രണ്ടുമൂന്ന് ഫോട്ടോകള്‍ ഉമ്മ കാട്ടിതന്നത് എനിക്ക് ഇഷ്ടമായപ്പോള്‍ ഞാന്‍ വിവാഹത്തിന് സമ്മതംമൂളുകയായിരുന്നു. നിക്കാഹിന്റെ അന്നാണ് ഞാനാദ്യമായി നേരിട്ട് അവളെ കാണുന്നത്. നിക്കാഹിനുശേഷം ഒന്നുരണ്ടുവട്ടം ഞാനവളെ കണ്ടു. അവള്‍ വിശ്വാസിനിയായിരുന്നു.മാത്രമല്ല, ഡോക്ടറും. അതിനാല്‍ എനിക്ക് സന്തോഷമായി. എന്റെ ഉമ്മ അവളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാം നേരത്തേ തന്നെ വിവരിച്ചുതന്നിരുന്നു. ശരീഅത്ത് അനുസരിച്ച് തെറ്റാണെന്നറിയാമെങ്കിലും …

Read More »

ധനാഢ്യയായ ഉമ്മയുടെ സകാത്ത്

ചോദ്യം: വിധവയും സമ്പന്നയുമായ മാതാവിന് സാമ്പത്തികമായി കഷ്ടപ്പെടുന്ന മകന് സകാത്ത് നല്‍കിയാല്‍ അത് ദീനില്‍ പരിഗണിക്കപ്പെടുമോ ? ഉത്തരം: സന്താനങ്ങളെയും മാതാപിതാക്കളെയും സഹായിക്കാന്‍ സകാത്തിനുപുറമെയുള്ള സമ്പത്തുപയോഗിക്കുന്നതാണ് അത്യുത്തമം. ഇനി അത്തരത്തില്‍ കയ്യില്‍ വിഹിതങ്ങളില്ലെങ്കില്‍ സകാത്തില്‍നിന്ന് അവരെ സഹായിക്കാം. അങ്ങനെ സഹായിക്കുമ്പോള്‍ രണ്ട് പ്രതിഫലം ദാതാവിന് കിട്ടും. നബിതിരുമേനി (സ) ഇപ്രകാരം പറഞ്ഞു: ‘തന്റെ അടുത്തബന്ധുവായ ദരിദ്രനെ സഹായിക്കുന്ന ആള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് സഹായത്തിന്റെ പേരിലാണെങ്കില്‍ മറ്റേത് കുടുംബബന്ധം ഊട്ടിയുറപ്പിച്ചതിനാണ്’. …

Read More »

കണ്ണടച്ചുകൊണ്ട് നമസ്‌കാരം ?

ചോദ്യം: നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രതയ്ക്കായി കണ്ണടച്ചു പിടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ക്രൈസ്തവകുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ക്കേ ശീലിച്ചിട്ടുള്ളത് കണ്ണടച്ചുപ്രാര്‍ഥിക്കുന്നതാണ്. ഇപ്പോള്‍ നമസ്‌കാരത്തില്‍ ഏകാഗ്രത കിട്ടാനും എന്നെ സഹായിക്കുന്നത് അതാണ്.കണ്ണടക്കുന്നതിനെപ്പറ്റി പല മുസ്‌ലിംസഹോദരങ്ങളോട് ചോദിച്ചിട്ടും സുവ്യക്തമായ മറുപടി ലഭിച്ചില്ല. യഥാര്‍ഥത്തില്‍ പ്രവാചകന്‍ തിരുമേനി കണ്ണടച്ചുനിന്ന് നമസ്‌കരിക്കുന്നതിനെ വിലക്കിയിട്ടുണ്ടോ? അതല്ല, നബി(സ) കണ്ണുതുറന്നാണ് അല്ലാതെ കണ്ണടച്ചുപിടിച്ചല്ല നമസ്‌കരിച്ചിരുന്നത് എന്നതാണോ വിലക്കിനുള്ള ന്യായം ? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു ? ഉത്തരം: …

Read More »

അടുക്കും ചിട്ടയുമില്ലാത്ത അന്തര്‍മുഖനായ മകന്‍

ചോദ്യം: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ എനിക്ക് 9 വയസ്സായ മകനുണ്ട്. അവന് യാതൊരു അടുക്കും ചിട്ടയുമില്ല. നാലഞ്ചുദിവസം നല്ല ഉഷാറായി കാര്യങ്ങള്‍ ചെയ്താല്‍ പിന്നെ ദിവസങ്ങളോളം അലസനായി ഒന്നിലും താല്‍പര്യംകാട്ടാതെ കഴിച്ചുകൂട്ടും. ക്ലാസ് മുറിയിലാണെങ്കില്‍ ചോദ്യം ശരിക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാതെ എടുത്തുചാടി ഉത്തരം നല്‍കാനാണ് അവന്‍ ശ്രമിക്കുക. ഐപാഡ് നല്‍കുന്നത് നിറുത്തിവെച്ചും അവനെ മര്യാദക്കാരനാക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കി. യാതൊരു രക്ഷയുമില്ല. വെള്ളിയാഴ്ചകളില്‍ പാര്‍ക്കില്‍ പോയാല്‍ കുട്ടികളോടൊത്ത് കളിക്കാന്‍ അവന് വളരെ ഇഷ്ടമാണ്. …

Read More »