Home / dr. kunju muhammed pulavath

Dr. Kunju Muhammed Pulavath

പഠനത്തോടൊപ്പം പരിശോധിക്കപ്പെടേണ്ട പഠനനിലവാരം

education_660_121614012939

ഒരു പഠിതാവില്‍ സംഭവിക്കുന്ന വൈജ്ഞാനിക വികാസമെന്നത് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളുമായുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും തീവ്രമാക്കുന്നതുമായ ഒരു നൈരന്തര്യപ്രക്രിയയാണ്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചതിന് ശേഷം അതിനെക്കുറിച്ച് തന്നെ പിന്നെയും ചിന്തിച്ച് ആശയ വ്യക്തത വരുത്താനുള്ള ശേഷി വളരുന്നതോടെയാണ് പഠിതാക്കളുടെ ജ്ഞാനപരിസരം വികസിതമാകുന്നത്. വൈജ്ഞാനിക മേഖലയിലെന്നതുപോലെ സഹ വൈജ്ഞാനിക മേഖലയിലും പഠിതാക്കളാര്‍ജിക്കുന്ന വളര്‍ച്ചാ വികാസത്തെ കൃത്യമായി അളന്നു തിട്ടപ്പെടുത്താന്‍ സഹായകരമാവും വിധത്തിലുള്ള സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയ പ്രക്രിയയെക്കുറിച്ച് നിരവധി പഠനങ്ങളും …

Read More »

മൂല്യനിര്‍ണയം എപ്പോള്‍ ?

global_evaluation

പഠിതാവിന്റെ പഠനപുരോഗതി ഏതൊക്കെ ഇടവേളകളിലാണ് വിലയിരുത്തേണ്ടത് എന്നത് ഗൗരവമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. അര്‍ഥപൂര്‍ണമായ ഏതൊരു വിദ്യാഭ്യാസ ക്രമത്തിനകത്തും നടക്കുന്ന പഠനനേട്ടങ്ങളെ വിലയിരുത്തുക എന്നത് പഠന- ബോധന പ്രക്രിയയുടെ അവിഭാജ്യഘടകമാണ്. പഠനം എന്നതിനെ സമഗ്രമായി എടുക്കുമ്പോള്‍ താഴെ പറയുന്ന മൂന്ന് കാര്യങ്ങളെ പ്രാധാന്യത്തിലെടുക്കണം. പഠനപ്രക്രിയ പഠനാനുഭവങ്ങളുടെ നിത്യജീവിതത്തിലെ പ്രയോഗം. എന്തൊക്കെ പഠനാനുഭവങ്ങള്‍ പഠിതാവ് ആര്‍ജിച്ചു എന്നത് പഠനവും മൂല്യനിര്‍ണയവും പരസ്പര പൂരകങ്ങളാണ്. മൂല്യനിര്‍ണയപ്രക്രിയയില്‍ നൈരന്തര്യവും സമഗ്രതയും ഉറപ്പുവരുത്താന്‍ വൈജ്ഞാനിക മേഖലയെയും സഹവൈജ്ഞാനിക …

Read More »

കുത്തിവെച്ചുണ്ടാക്കാവുന്നതല്ല ധാര്‍മികമൂല്യങ്ങള്‍

word-cloud2

രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അന്തംവിടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യാറുണ്ട്. കവര്‍ച്ചയുടെ, കൊലപാതകത്തിന്റെ, സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരായ അതിക്രമങ്ങളുടെ, അഴിമതിയുടെ, കോടിക്കണക്കിന് രൂപയുടെ കുംഭകോണങ്ങളുടെ അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പത്രങ്ങളില്‍, ചാനലുകളില്‍, സാമൂഹികമാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. ആരൊക്കെയാണ് ഈ കുറ്റകൃത്യങ്ങളുടെ പിന്നില്‍? ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്‍മാരുമാണ് കുറ്റവാളികളില്‍ കൂടുതലും. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ കുറ്റകൃത്യങ്ങളില്‍ പ്രധാനമായും ഏര്‍പ്പെട്ടിരുന്നത് നിരക്ഷരരായിരുന്നു. വിദ്യാഭ്യാസം നേടിയവര്‍ പൊതുവെ ഉന്നതമായ സ്വഭാവമഹിമ, ഉദാത്തമായ …

Read More »

വിദ്യാഭ്യാസം പരീക്ഷ മാത്രമായാല്‍

exams-banner

പണ്ട് ഒരു ഗുരുകുലത്തില്‍ ഗ്രാമീണരായ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പഠനകാലത്തിന്റെ അവസാനദിവസമെത്തി. ഒടുവിലത്തെ പരീക്ഷയാകുന്നതും കാത്ത് അവര്‍ പ്രതീക്ഷയോടെ ഇരുന്നു. ഒടുവിലത്തെ പരീക്ഷ പിന്നീടൊരിക്കല്‍ നടക്കുമെന്നും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാമെന്നും ഗുരു അറിയിച്ചു. പരീക്ഷകൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് കുട്ടികള്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഗുരു അതിനെ ഗൗനിച്ചില്ല. കുട്ടികള്‍ അവരുടെ പുസ്തകങ്ങളും വസ്ത്രങ്ങളും കിടക്കകളും പൊതിഞ്ഞുകെട്ടി ഗുരു സന്നിധിയിലെത്തി അവസാനത്തെ അനുഗ്രഹവും വാങ്ങി പടിയിറങ്ങി. ഗ്രാമത്തിലേക്കുള്ള …

Read More »

ടാക്‌സോണമിയില്‍നിന്ന് ഓട്ടോണമിയിലേക്ക്

Blooms_Taxonomy_pyramid_

വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീര്‍പ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥന്‍ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങള്‍ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേര്‍പ്പെടുമ്പോള്‍ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാന്‍ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ. ഉദാഹരണത്തിന് …

Read More »

പഠനത്തിന്റെ മാറിയ നിര്‍വചനങ്ങള്‍

work-and-study-1

വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ സാധൂകരിക്കുന്നു. 1. അറിവിനെ സ്‌കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തണം. 2. മനഃപാഠം പഠിക്കുന്ന രീതി ഒഴിവാക്കണം. 3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനത്തെ വികസിപ്പിക്കണം. 4. പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതാക്കുകയും ക്ലാസുമുറിയിലെ പഠനാനുഭവങ്ങളുമായി അവയെ ഉദ്ഗ്രഥിക്കുകയും വേണം. 5. …

Read More »

ഭാഷയും ചിന്തയും

Thinking

വിദ്യാഭ്യാസത്തിന്റെ നിര്‍വചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴില്‍ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കില്‍ തൊഴില്‍ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിര്‍വചനത്തോട് സാമൂഹിക ബോധമുള്ളവര്‍ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാര്‍ന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കര്‍മപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനര്‍ഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേല്‍ക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അര്‍ഥം വിദ്യാഭ്യാസത്തിന്റെ കമ്പോളവത്കരണം അവസാനിച്ചു എന്നല്ല. കമ്പോളശക്തികള്‍ ഉള്ളിടത്തോളം …

Read More »

ഭാഷാ പഠനവും ബോധനവും: ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍

language study

ഒരു ഭാഷ, അത് മാതൃഭാഷയോ വിദേശഭാഷയോ ഏതുമാകട്ടെ, അതിന്റെ പഠനത്തെ വ്യത്യസ്ത തലങ്ങളിലൂടെ നോക്കിക്കാണേണ്ടതുണ്ട്. ശൈശവകാലത്ത് തുടങ്ങുന്ന ഭാഷാ പഠനം ചിലപ്പോള്‍ പൂര്‍ണതയോടടുക്കുന്നത് ആയുസ്സിന്റെ അവസാനത്തിലാകാം. പഠന പ്രക്രിയയുടെ ചിട്ടയും കാര്യക്ഷമതയും ആശ്രയിച്ചാണ് ഫലപ്രാപ്തിയുണ്ടാകുന്നത്. ഭാഷാപഠന പ്രക്രിയയെയും ഭാഷാര്‍ജന പ്രക്രിയയെയും രണ്ടായിത്തന്നെ കാണേണ്ടിയിരിക്കുന്നു. രണ്ടിന്റെയും സാഹചര്യങ്ങളും പ്രേരകങ്ങളും വ്യത്യസ്തമായിരിക്കും എന്നതുകൊണ്ടാണിത്. മാതൃഭാഷ, ജീവിതത്തിന്റെ അടിസ്ഥാനധര്‍മങ്ങള്‍ നിര്‍വഹിക്കാനാണ് ഒരാള്‍ സ്വായത്തമാക്കുന്നതെങ്കില്‍ ഒരു വിദേശഭാഷ പഠിക്കുന്നതിന്റെ പ്രേരകങ്ങള്‍ വേറെ ചിലതായിരിക്കും. അവ സാംസ്‌കാരികമോ …

Read More »