രാഷ്ട്രീയം-ലേഖനങ്ങള്‍

സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഇസ്‌ലാമികവീക്ഷണത്തില്‍

സ്വാതന്ത്ര്യത്തെക്കുറിച്ച മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഫ്യൂഡലിസത്തിനും പോപോയിസത്തിനുമെതിരില്‍ കേവലം ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ സംരക്ഷണത്തിനായി മാത്രമായിരുന്നു. ഏറ്റവുമൊടുവില്‍ അതിന്റെ രൂപത്തെ അവഹേളിച്ചും സാമൂഹികാവകാശങ്ങളെ ശക്തിപ്പെടുത്തിയും പുതിയ ത്വാഗൂത്തുകളെ(കള്ളദൈവങ്ങളെ) മനുഷ്യന്റെ മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ വീക്ഷണം മനുഷ്യപ്രകൃതിയില്‍നിന്നുണ്ടാവുന്നതും സ്വയം ഉദ്ഭൂതമാവുന്നതുമായ അവകാശമല്ല. പാശ്ചാത്യചിന്തകള്‍ വാദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പൊള്ളത്തരം ഇതിനകം ഏവര്‍ക്കും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തില്‍ ഏതൊരുവന്റെ നാമത്തില്‍ എല്ലാവസ്തുക്കളും സംസാരിക്കുന്നുവോ അതാണ് യാഥാര്‍ഥ്യം. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹുവാണ് തന്റെ സൃഷ്ടികളെക്കുറിച്ച് കൂടുതല്‍ അറിയുന്നവന്‍. അവനാണ് കല്‍പനാധികാരമുള്ള പരമോന്നതനായ നിയമനിര്‍മാതാവ്. മനുഷ്യനെ മറ്റു സൃഷ്ടിജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാതിനിധ്യം നല്‍കി അവന്‍ പ്രത്യേകം ആദരിച്ചിരിക്കുന്നു. ബുദ്ധിയുടെയും ചിന്തയുടെയും സ്വാതന്ത്ര്യത്തിന്റെയും അവന്റെ ജീവിതത്തിന് വേണ്ടി വ്യവസ്ഥപ്പെടുത്തിയ ദൈവികമാര്‍ഗത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ അവനെ ഏല്‍പിച്ചുകൊണ്ട് പ്രാതിനിധ്യം നല്‍കിയിരിക്കുന്നു. (എല്ലാ വസ്തുക്കളും മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തതിന്റെയും മനുഷ്യനെ ആദരിച്ചതിന്റെയും അമാനത്ത് ഏല്‍പിച്ചതിന്റെയും സൂക്തങ്ങള്‍ ഈ ആശയങ്ങള്‍ക്ക് ചുറ്റുമാണ് കറങ്ങുന്നത്).

ഇസ്‌ലാം കള്ളദൈവങ്ങള്‍ക്കും അക്രമികള്‍ക്കുമെതിരിലുള്ള ഒരു സമ്പൂര്‍ണവിപ്ലവമാണ്. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ക്ക് അതൊരു സമ്പൂര്‍ണ വിമോചന വിപ്ലവമാണെന്ന് ചുരുക്കിപ്പറയാന്‍ കഴിയുംവിധത്തില്‍, അല്ലാഹു അല്ലാത്തവരുടെ എല്ലാ ചിന്താപരമായ അടിമത്തത്തില്‍നിന്നുള്ള മോചനമാണെങ്കില്‍ , കേവലം അനുവാദവും അനുമതിയുമെന്ന സ്വാതന്ത്ര്യത്തിന്റെ സാധാരണാര്‍ഥം അതില്‍നിന്ന് മനസ്സിലാക്കേണ്ടതില്ല. അല്ലാഹുവിന്റെ ഒന്നാമത്തെ ഖലീഫ മുതല്‍ ആയിരക്കണക്കിന് പ്രാവചകന്‍മാരും ദൂതന്‍മാരും അവരുടെ ഖലീഫമാരും ജനങ്ങള്‍ക്കെത്തിച്ചുകൊടുത്ത വിമോചന ഇസ്‌ലാമിന്റെ ദൗത്യം സത്യത്തിന്റെ ഭാഷയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നുവെന്ന് തെറ്റുധരിപ്പിക്കുന്നുമില്ല. അല്ല, ആ ദൗത്യത്തിന്റെ പ്രത്യക്ഷ അടയാളങ്ങള്‍ തീര്‍ത്തും അതിനെതിരാണ്. ഏവരുടെയും സ്രഷ്ടാവായ അല്ലാഹു ഇച്ഛകളെയും അറിവില്ലായ്മകളെയും പിന്‍പറ്റുന്നതില്‍നിന്ന് വ്യക്തികളെ തടയുന്നു. ബോധത്തോടും തീരുമാനത്തോടും ഉദ്ദേശ്യശുദ്ധിയോടും കൂടി നിങ്ങളുടെ ജീവിതത്തിന് വേണ്ടി അവന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടുതന്ന ജീവിതരീതി പിന്‍പറ്റണമെന്ന് കല്‍പിക്കുകയും ചെയ്യുന്നു. ഇഹത്തിലും പരത്തിലും നിങ്ങളുടെ വിജയവും പുരോഗതിയും നിലകൊള്ളുന്നത് അതില്‍മാത്രമാണ്. അതിന്റെ തിരസ്‌കാരം ശാശ്വതമായ ദൗര്‍ഭാഗ്യം മാത്രമായിരിക്കും. ഇസ്‌ലാമികവീക്ഷണമനുസരിച്ച് സ്വാതന്ത്ര്യമെന്നത് ഒരമാനത്താണ്. അതായത്, ഉത്തരവാദിത്വവും സത്യത്തെക്കുറിച്ച ബോധവും അതിനോടുള്ള പ്രതിബദ്ധതയും അതില്‍തന്നെയുള്ള മരണവുമാണത്. അതെ, സ്വാതന്ത്ര്യമെന്നത് അതിന്റെ പ്രകൃതിപരമായ അര്‍ഥത്തില്‍ അനുവദനീയതയും തെരഞ്ഞെടുപ്പുമാണ്. അതല്ലെങ്കില്‍ അല്ലാഹു തന്റെ സൃഷ്ടികളില്‍ നമുക്ക് മാത്രമായി നല്‍കിയ നന്‍മയും തിന്‍മയും പ്രവര്‍ത്തിക്കാന്‍ കഴിവുലഭിക്കുന്ന പ്രകൃതി. അത് ഒരു ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ധാര്‍മികാര്‍ഥത്തില്‍ അത് ഒരു നിര്‍മാണമാണ്. അതായത്, നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ക്രിയാത്മകമായി നിര്‍വഹിക്കുകയാണ് സ്വാതന്ത്ര്യം. അതല്ലെങ്കില്‍ കല്‍പനകള്‍ പ്രാവര്‍ത്തികമാക്കുകയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ചുമതലകള്‍ സ്വയം പ്രേരിതരായി ചെയ്തുതീര്‍ക്കുക. അപ്പോഴാണ് നാം ഖലീഫമാര്‍ എന്ന പദവിക്കും അല്ലാഹുവിന്റെ സച്ചരിതരായ വലിയ്യുകള്‍ എന്ന പദവിക്കും അര്‍ഹരാകുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച ഈ ആശയത്തെ ആധുനിക ഇസ്‌ലാമികചിന്തകന്‍മാരുടെ കാഴ്ചപ്പാടുകളില്‍ഏറ്റവും നന്നായി വികസിപ്പിച്ചു വിശാലമായ ചട്ടക്കൂടുണ്ടാക്കിയത് മൊറോക്കോ പണ്ഡിതനായ മര്‍ഹൂം ഇലാലുല്‍ പാസി, സുഡാനിപണ്ഡിതനായ മര്‍ഹൂം ഹസന്‍ തുറാബി, തത്ത്വചിന്തകനായ ഡോ. മുഹമ്മദ് ഇക്ബാല്‍, അള്‍ജീരിയന്‍ ചിന്തകനായ മാലിക്ബിന്നബി, ഉസ്താദ് മുഹമ്മദ് ഫതഹീ ഉസ്മാന്‍ എന്നിവരാണ്.(അതെക്കുറിച്ച് അടുത്ത പോസ്റ്റില്‍)

ശൈഖ് റാശിദുല്‍ ഗന്നൂശി

Topics