മര്‍വാനുബ്‌നുല്‍ ഹകം

മര്‍വാനുബ്‌നുല്‍ ഹകം (ഹി: 64-65)

യസീദിനുശേഷം അധികാരത്തിലേറിയവര്‍ മുആവിയ കുടുംബത്തിലുള്ളവരായിരുന്നില്ല. ഉമയ്യകുടുംബത്തിന്റെ പിതാവായിരുന്ന മര്‍വാനുബ്‌നുഹകം ഖലീഫഉസ് മാന്‍ (റ)ന്റെ സെക്രട്ടറിയായിരുന്നു. ഖലീഫയ്ക്ക് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങള്‍ക്കും കാരണം മര്‍വാന്റെ ചെയ്തികളായിരുന്നു. മദീനയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ അധികാരം നിലവില്‍വന്നപ്പോള്‍ മര്‍വാന്‍ സിറിയയിലേക്ക് മാറിത്താമസിച്ചു. ഹിജ്‌റ 64 ല്‍ ബനൂ ഉമയ്യ അനുകൂലികള്‍ അദ്ദേഹത്തെ ഖലീഫയാക്കി. ഈജിപ്തും സിറിയയും കീഴടക്കിയ അദ്ദേഹം പക്ഷേ ഒമ്പത് മാസത്തെ ഭരണത്തിനുശേഷം റമദാനില്‍ മരണമടയുകയായിരുന്നു.

Topics