Home / സമൂഹം / നീതിനിയമങ്ങള്‍ / നീതിനിയമങ്ങള്‍-ലേഖനങ്ങള്‍ / അമേരിക്കന്‍ മുസ് ലിംകള്‍ക്കുമുണ്ട് മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റേതു പോലെ ഒരു സ്വപനം

അമേരിക്കന്‍ മുസ് ലിംകള്‍ക്കുമുണ്ട് മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റേതു പോലെ ഒരു സ്വപനം

ലോകം മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ സ്വപ്‌ന പ്രഭാഷണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അമേരിക്കന്‍ മുസ്‌ലിംകള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സഹജീവികളുടെ അവകാശ പോരാട്ട പാഠങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുകയും ഗുണപാഠങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുകയാണ്.

‘ഈ രണ്ടു കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് ഒരു പോലെയാണ്’. അറബ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക് ഡയറക്ടര്‍ വില്യം ഫഹദ് ഹത്താര്‍ പറയുന്നു.

അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വംശീയവും സാമ്പത്തികവുമായ തുല്യ നീതിക്ക് വേണ്ടി മാര്‍ട്ടിന്‍ ലൂതര്‍കിങ് തന്റെ  ചരിത്രപ്രസിദ്ധമായ പ്രസംഗം ലിങ്കണ്‍ മെമ്മോറിയലില്‍ നടത്തിയത്.

ആഫ്രിക്കന്‍ അമേരിക്കക്കാരെ രണ്ടാം കിടപൗരന്‍മാരായി കണ്ടിരുന്ന, അവരെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന അമേരിക്കന്‍ വ്യവസ്ഥയോട് അദ്ദേഹം പ്രഖ്യാപിച്ചു:’ എനിക്കൊരു സ്വപ്‌നമുണ്ട്, എല്ലാ മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഈ രാജ്യനിവാസികള്‍ മനസ്സിലാക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യും എന്ന ഒരു സ്വപ്‌നം എനിക്കുണ്ട്’.

അമേരിക്കന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ ന്യൂയോര്‍ക്ക് പോലീസിന്റെ സംശയത്തിന്റെ നിഴലിലാണ്. മുസ്‌ലിംകളെ ഹോള്‍സെയില്‍ ചാരന്‍മാരായാണ് അധികൃതര്‍ കാണുന്നത്. 1963 ല്‍ കറുത്തവര്‍ഗക്കാര്‍ അനുഭവിച്ച വിവേചനത്തിനു തുല്യമാണ് മുസ് ലിംകള്‍ ഇന്നനുഭവിക്കുന്ന വിവേചനം.

ഈ രാജ്യത്ത് ഭരണഘടന അനുവദിക്കുന്ന സംരക്ഷണങ്ങളെ അട്ടിമറിച്ച് മുസ്‌ലിംകളെയും അറബ് വംശജരെയും ലക്ഷ്യം വച്ച് ഇവിടത്തെ പോലീസ് സംവിധാനങ്ങല്‍ ചാരപ്രവര്‍ത്തി തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങ് സ്വപ്‌നം കണ്ട അവസ്ഥ ഇതല്ല.

9/11 ന് ശേഷം ആറു മുതല്‍ ഏഴുമില്യനോളം വരുന്ന അമേരിക്കന്‍ പൗരസമൂഹത്തിന്റെ സിവില്‍ അവകാശങ്ങള്‍ക്ക് ഭരണകൂടവും അതിന്റെ സംവിധാനങ്ങളും വിലകല്‍പ്പിക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും അതിന്റെ അനുയായികള്‍ക്കും ഭരണഘടനാപരമായി സ്വാതന്ത്ര്യം നല്‍കുന്ന അമേരിക്കയില്‍ പക്ഷേ,  മുസ്‌ലിം പൗരന്‍മാര്‍  സംശയത്തിന്റെ നിഴലിലാണ്.

മുസ്‌ലിം സമൂഹത്തില്‍ ചാരപ്രവര്‍ത്തിക്കു ന്യൂയോര്‍ക്ക് പോലീസ് ഒരു പ്രത്യേക സംഘത്തെ ഉപയോഗിക്കുന്നുവെന്ന് 2011 ല്‍ റിപോര്‍ട്ട് വന്നതു മുതല്‍ മുസ്‌ലികളുടെ ഭരണകൂടത്തോടുള്ള പ്രതിഷേധം വര്‍ധിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ ദൈനംദിനജീവിതത്തിലേക്കും അവന്റെ പഠനസ്ഥലത്തും പള്ളിയിലും ഓഫീസിലും അവന്‍ ചാരന്‍മാരാല്‍ പിന്തുടരപ്പെടുന്ന അവസ്ഥ ഇത് സംജാതമാക്കി.

25 വയസ്സുകാരിയും പാക് വംശജയുമായ- ബ്രൂക്‌ലിന്‍യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി തന്റെ അനുഭവം വിവരിച്ചതിങ്ങനെ: ‘ഞങ്ങളുടെ മുസ്‌ലിം വിദ്യാര്‍ത്ഥികൂട്ടായ്മയില്‍ പോലീസ് ചാരന്‍മാര്‍ കടന്നു കയറി.  കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ ചോര്‍ത്തിക്കൊടുക്കുന്ന കൂട്ടുകാരില്‍ പലരും പോലീസ്  ഇന്‍ഫോര്‍മാരായി മാറി.

ലൂതര്‍ കിങിന്റെ പ്രസംഗത്തില്‍ ഊന്നിയ വംശീയാധിക്ഷേപത്തിന്റെ അവസ്ഥ, ഇസ്‌ലാമില്‍ വിശ്വസിച്ചുവെന്നതിന്റെ പേരില്‍  ഇന്ന് മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.    

അമേരിക്കന്‍ മുസ്‌ലിംകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണിന്ന്. അങ്ങനെ ആവാതിരിക്കാന്‍ അവന് ആവില്ല. കാരണം ഏതു നിലയ്ക്കും നിങ്ങള്‍ ഭരണകൂടത്തിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാം. അമേരിക്കന്‍ മുസ്‌ലിംകള്‍ എന്ന നിലയില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഈ നാടിന്റെ ഭാവിപൗരന്‍മാരാണ്. അവര്‍ക്കുവേണ്ടി ഈ ലോകത്തെ കുറെ കൂടി നീതിനിഷ്ഠമാക്കാന്‍ എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്നാണ് ഞങ്ങള്‍ക്ക് ഈ ഭരണകൂടത്തോട്് ചോദിക്കാനുള്ളത്.

ഒറ്റ ഒരു സമൂഹമെന്ന നിലയില്‍ മര്‍ട്ടിന്‍ ലൂതര്‍ കിങ് അമേരിക്കന്‍ സമൂഹത്തിന്റെ പൗരാവകാശങ്ങള്‍ക്ക്  വേണ്ടി പ്രവര്‍ത്തിച്ചതു പോലെ മുസ്‌ലിംകളും ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് ഇര്‍ഫാന്റെ പക്ഷം. ഇത് മുസ്‌ലിം പ്രശ്‌നമായി ഒതുങ്ങിപ്പോകരുത്. കിങ് അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത കാലഘട്ടം അമേരിക്കന്‍ ജനതയെ സാമൂഹിക പ്രസ്ഥാനങ്ങള്‍ വളരെയേറെ സ്വാധീനിച്ച ഒരു കാലഘട്ടമായിരുന്നു. അതിനാല്‍ കിങിന്റെ സംഘം അന്ന് ഒരു ചെറിയ സംഘമായിരുന്നില്ല. പല സാമൂഹിക സംഘടനകളും അദ്ദേഹത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചു.

ഒരു വിഭാഗത്തോടുള്ള ഭരണകൂടത്തിന്റെ ഈ സംശയരോഗം മൂലം 2002 മുതല്‍ ഇതുവരെ നാല് മില്യന്‍ കറുത്തവര്‍ഗക്കാരും ലാറ്റിനമേരിക്കക്കാരും പോലീസിന്റെ ചോദ്യം ചെയ്യലിനോ അന്വേഷണത്തിനോ വിധേയമായിട്ടുണ്ട്.

പോലീസിന്റെ പൗരന്‍മാരോടുള്ള ഈ നയം ഭരണാഘടനാവിരുദ്ധമാണെന്ന് ഈയടുത്ത് ഫെഡറല്‍ കോടതിയിലെ ഒരു ന്യായാധിപന്‍ വിധി പ്രസ്താവിച്ചിരുന്നു.

വ്യത്യസ്തമായ വംശീയ ഗ്രൂപുകളെ ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് കിങിന്‍െ വിഖ്യാത പ്രസംഗത്തില്‍ വേറെയും പാഠങ്ങളുണ്ട്. അവരുടെ തന്നെ മുന്‍ധാരണകളെ തിരുത്തുന്നതാണ് അത്തരം പാഠങ്ങള്‍. ഇസ്‌ലാം എന്ന പദം തന്നെ മുസ്‌ലിംകള്‍ വംശീയവാദികളല്ല എന്ന് അര്‍ത്ഥമാക്കുന്നതല്ലേ എന്ന് ചോദിക്കുന്നത് അമേരിക്കയില്‍ മുസ്‌ലിം ഡെമോക്രാറ്റിക് ക്ലബിന്റെ ഓര്‍ഗനൈസറായ ഇബ്രാഹിം അബ്ദുല്‍ മാറ്റിനാണ്. ഇസ്‌ലാം ഈ ആശയം മുന്നോട്ടു വക്കുന്നുണ്ട്. എന്നാല്‍ ചില മുസ്‌ലിംകളുടെ പെരുമാറ്റം വംശീയസ്വഭാവം നിലനിര്‍ത്തുന്ന രീതിയിലാണ്. ഇസ് ലാം വംശീയതക്കെതിരു നില്‍ക്കുന്ന മതമാണെന്ന കാര്യം കൂടി എല്ലാ അമേരിക്കന്‍ മുസ്‌ലിംകളും മനസ്സിലാക്കണം.
അമേരിക്കയില്‍ ഒരു പരസ്യകമ്പനിയില്‍ എക്‌സിക്യുട്ടിവായ സറബ് അല്‍ ജിജാക്കിയുടെ വീക്ഷണം കിങിന്റെ സന്ദേശം ദേശാതിര്‍ത്തികളില്‍ പരിമിതമല്ലെന്നാണ്. അത് രാജ്യാതിര്‍ത്തികളും കാലാതിര്‍ത്തികളും കടന്നു സഞ്ചരിക്കുമെന്ന പ്രത്യാശ അദ്ദേഹം വെച്ചുപുലര്‍ത്തുന്നു.

About admin-padasala

Check Also

സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഇസ്്‌ലാമിക വീക്ഷണത്തില്‍

സ്വാതന്ത്ര്യത്തെക്കുറിച്ച മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഫ്യൂഡലിസത്തിനും പോപായിസത്തിനുമെതിരില്‍ കേവലം ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ സംരക്ഷണത്തിനായിരുന്നുവെങ്കില്‍, അവസാനം അതിന്റെ രൂപത്തെ അവഹേളിക്കുകയും സാമൂഹികാവകാശങ്ങളെ ശക്തിപ്പെടുത്തിയും …